കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറ്റില്ലെങ്കിൽ തള്ള് മോദി വരണ്ട.. മെട്രോമാൻ ശ്രീധരനെ ഒഴിവാക്കാൻ പറ്റില്ല... സോഷ്യൽ മീഡിയ പറയുന്നത്!!

  • By Kishor
Google Oneindia Malayalam News

കൊച്ചി മെട്രോ ഉദ്ഘാടന വേദയില്‍ മെട്രോ മാന്‍ ഇ ശ്രീധരനെ ഒഴിവാക്കിയതിൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് ഇ ശ്രീധരന്‍ ഒഴിവാക്കപ്പെട്ടത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവും പട്ടികയിലില്ല എന്നാലും മെട്രോമാന്റെ അഭാവമാണ് എങ്ങും സംസാരവിഷയം. ശ്രീധരൻ മാത്രമല്ല, പ്രധാനമന്ത്രിയില്ലെങ്കിലും ഉദ്ഘാടനം നടക്കും എന്ന് വരെ ആളുകൾ പറയുന്നുണ്ട്. കാണൂ ചില സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.

<strong>മഞ്ചേശ്വരം സ്കിറ്റും പൊളിഞ്ഞു.. ഉള്ളിസുര, ഹിന്ദിസുര, ദുരന്തംസുര.. ഇപ്പോഴിതാ പരേതൻ സുരയും.. 'തോറ്റ എംഎൽഎ' കെ സുരേന്ദ്രന് മരണട്രോൾ!!</strong>മഞ്ചേശ്വരം സ്കിറ്റും പൊളിഞ്ഞു.. ഉള്ളിസുര, ഹിന്ദിസുര, ദുരന്തംസുര.. ഇപ്പോഴിതാ പരേതൻ സുരയും.. 'തോറ്റ എംഎൽഎ' കെ സുരേന്ദ്രന് മരണട്രോൾ!!

<strong>ഗർഭിണികൾ സെക്സ് ചെയ്യരുത്, ഇറച്ചി തിന്നരുത്.. സോഷ്യൽ മീഡിയ വിടുമോ.. സംഘികൾക്ക് കിടിലൻ ട്രോൾ!!</strong>ഗർഭിണികൾ സെക്സ് ചെയ്യരുത്, ഇറച്ചി തിന്നരുത്.. സോഷ്യൽ മീഡിയ വിടുമോ.. സംഘികൾക്ക് കിടിലൻ ട്രോൾ!!

എസ് ലല്ലു

എസ് ലല്ലു

ഒഴിവാക്കിയതിൽ പരാതിയില്ലാന്ന് ഇ.ശ്രീധരൻ പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്യം .. മലയാളി ഏറ്റവും സ്നേഹിക്കുന്ന മനുഷ്യരിൽ ഒന്നാണ് ഇ.ശ്രീധരൻ ... കേന്ദ്ര സർക്കാർ തെറ്റ് തിരുത്തണം ... കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ ഇരിക്കാൻ ഏറ്റവും യോഗ്യൻ ശ്രീധരനാണ്... - മാധ്യമപ്രവർത്തകനായ എസ് ലല്ലു ഫേസ്ബുക്കിൽ എഴുതുന്നു.

ഹരീഷ് വാസുദേവൻ ശ്രീദേവി

ഹരീഷ് വാസുദേവൻ ശ്രീദേവി

നരേന്ദ്രമോദിയുടെ വീട്ടിൽ നിന്നോ ബി ജെ പി ആസ്ഥാനത്തു നിന്നോ കൊണ്ടുവന്ന പണം കൊണ്ട് നടത്തുന്ന പരിപാടിയല്ല. പൊതുപണമാണ്. ആ പരിപാടി കേരളീയ ജനാധിപത്യ ശൈലിയിൽ നടത്താൻ പ്രധാനമന്ത്രി തയ്യാറാകണം. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനും (അത് ആരായാലും) ജനപ്രതിനിധികൾക്കും, ഈ മെട്രോയെ ഇക്കാണുന്ന വേഗതയിൽ യാഥാർഥ്യമാക്കിയ ശ്രീധരനും ഏലിയാസ് ജോർജിനും ഒക്കെ ആ വേദിയിൽ അർഹമായ സ്ഥാനം ലഭിക്കണം. തള്ള് മാമന്റെ 'എന്റെ തല എന്റെ ഫുൾ ഫിഗർ' മോഡൽ കളി കേരളത്തിൽ നടക്കില്ല എന്ന് പറയാനുള്ള ആർജ്ജവം കേരളം കാണിക്കണം.? - അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ പോസ്റ്റിൽ നിന്നും.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പിന്നെ ശ്രീധരനും മാത്രം മതി

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പിന്നെ ശ്രീധരനും മാത്രം മതി

മലയാളികളുടെ മുഴുവൻ അഭിമാനവും, കൊച്ചി മെട്രോയുടെ പ്രധാന സൂത്രധാരനുമായ ഇ. ശ്രീധരൻ ഉൽഘാടന വേദിയിൽ കയറിയാൽ സുരക്ഷാ പ്രശ്നമുണ്ടാവുമെന്നോ ? അലവലാതി രാഷ്ട്രീയക്കാർ കയറുന്നതിലും എത്രയോ അന്തസ്സുണ്ട് നമ്മുടെ സ്വന്തം ശ്രീധരൻ സാർ ആ വേദിയിൽ നിൽക്കുമ്പോൾ? മുഖ്യമന്ത്രി എന്തു വില കൊടുത്തും ഇ. ശ്രീധരനെ ആ ഉൽഘാടന വേദിയിൽ കയറ്റണം. അത് മുഴുവൻ മലയാളികളുടേയും അഭിമാനപ്രശ്നമാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പിന്നെ ശ്രീധരനും മാത്രമേ വേദിയിൽ കയറേണ്ടതുള്ളൂ. ശ്രീധരൻ സാർ സുരക്ഷയ്ക്കു ഭീഷണിയാണെങ്കിൽ അദ്ദേഹം നിർമ്മിച്ച മൊത്തം മെട്രോയും സുരക്ഷയ്ക്കു ഭീഷണിയാവേണ്ടതല്ലേ ?

ഉമ്മൻചാണ്ടിക്ക് ക്ഷണമില്ലാത്തതിന്

ഉമ്മൻചാണ്ടിക്ക് ക്ഷണമില്ലാത്തതിന്

കൊച്ചി മെട്രോയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പിണറായി സർക്കാരിന്റെ ക്ഷണം ഇല്ലാത്ത സ്ഥിതിക്ക് അതിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ഒരു പിണറായി സർക്കാരിന്റെയും ആവിശ്യമില്ല ! കൊച്ചി മെട്രോയിൽ ഒരു പങ്കും വഹിക്കാത്ത മോദിയെ വരെ ക്ഷണിച്ച മിസ്റ്റർ ഇരട്ട ചങ്കൻ പിണറായി വിജയൻ നിങ്ങളെ കാലം വിലയിരുത്തുക തന്നെ ചെയ്യും അല്ലെങ്കിലും എല്ലാവര്ക്കും വാടക വീട്ടിലെ കായ് ഫലം തിന്നാൻ നല്ല രുചി ആയിരിക്കും പ്രത്യേകിച്ച് അദ്ധ്വാനം ഒന്നും ഇല്ലല്ലോ ! ആശംസകൾ ഇരട്ട ചങ്കാ- ഫേസ്ബുക്കിൽ അഭിലാഷ് പിള്ള എഴുതുന്നു.

പ്രധാനമന്ത്രി ഉൽഘാടനം ചെയ്തില്ലെങ്കിലെന്താ?

പ്രധാനമന്ത്രി ഉൽഘാടനം ചെയ്തില്ലെങ്കിലെന്താ?

ശ്രീധരൻ സാർ ഒരു സുരക്ഷാ ഭീഷണിയായി കരുതുന്നുണ്ടെങ്കിൽ ആ മെട്രോ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യാതിരിക്കുന്നതാണു ഭംഗി. കേരള ബി ജെ പി നേതാക്കൾ ഒരു ദുരന്തമായി കാണേണ്ടി വരുന്നതിൽ വിഷമമുണ്ട്‌. കമ്മ്യൂണിസ്റ്റുകളുടെ കാര്യം വിട്‌. അഹങ്കാരികളായ ബുദ്ധി ജീവി കളുടെ, ഇന്റെലെക്റ്റുവൽ റെയ്സിസ്റ്റുകളുടെ കൂടാരമാണു കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ.അവരുടെ കാര്യം വിട്‌. ബി ജെ പിക്കാർക്ക് ലിസ്റ്റ് തിരുത്താമായിരുന്നില്ലേ.

വി മുരളീധരൻ വന്നില്ലേ

വി മുരളീധരൻ വന്നില്ലേ

വിഴിഞ്ഞം ഉദ്ഘാടന സമയത്തു ഒരു ഭരണഘടനാ പദവിയുമില്ലാത്ത ബിജെപി സ്റ്റേറ്റ് പ്രസിഡന്റ് എന്ന പദവി മാത്രമുള്ള വി മുരളീധരന്‌ വേദിയിൽ സ്ഥാനം കിട്ടിയതും ഇതേ പ്രധാനമന്ത്രി ഓഫീസിൻറെ ഇടപെടൽ കൊണ്ടാണ്. അന്നത്തെ മുഖ്യ മന്ത്രീടെ പേർ ഉമ്മൻ ചാണ്ടി എന്നായിരുന്നു - ഫേസ്ബുക്കിൽ ഉമ്മൻ ചാണ്ടിക്ക് വരെയുണ്ട് കുറ്റപ്പെടുത്തലുകൾ.

English summary
Social media reaction to Kochi Metro controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X