കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെഗ്ഗിന്‍സും ഇറുകിയ ബനിയനുമായി ആര്‍ക്കും പ്രവേശനമില്ല - പറയുന്നത് ആരെന്നോ ലക്ഷ്മി നായര്‍, ട്രോൾ!

  • By Kishor
Google Oneindia Malayalam News

ഇറുകിയ ബനിയനും ലെഗ്ഗിന്‍സും ധരിച്ച് ആര്‍ക്കും ക്യാമ്പസില്‍ പ്രവേശനമില്ല - എന്നാണ് ലോ അക്കാദമിയിലെ പ്രിന്‍സിപ്പാളായിരുന്ന പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ പറയുന്നത്. മാന്യമായ ഏതുവേഷവും ധരിച്ചു പെണ്‍കുട്ടികള്‍ക്ക് കോളജിലെത്താമെന്ന് ഇവര്‍ പറയുന്നു. - എന്നാല്‍ ഇതൊക്കെ പറയാന്‍ പറ്റിയ ആള്‍ തന്നെ ലക്ഷ്മി നായര്‍ എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്.

Read Also: കുനിഞ്ഞു നിന്നിട്ടല്ലേ മോളേ... നിനക്കെന്താ ശരിക്കും പണി... ലിംഗത്തിലെ കുരുവിനെപ്പറ്റി പറഞ്ഞ ഡോ. ആതിരയ്ക്ക് ഫേസ്ബുക്കില്‍ പൊങ്കാല...

തനിക്കെതിരെയും തന്റെ വസ്ത്രധാരണത്തിനെതിരെയും മോശം പരാമര്‍ശങ്ങള്‍ നടക്കുന്നു എന്ന് കാണിച്ച് ലക്ഷ്മി നായര്‍ ഡി ജി പിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉയരുന്നത്. ലക്ഷ്മി നായര്‍ സ്വന്തം വസ്ത്രത്തെക്കുറിച്ച് കൂടി ഒന്ന് ചിന്തിക്കണമെന്നാണ് കമന്റുകള്‍, ഒപ്പം ലക്ഷ്മി നായരുടെ മകന്റെ പ്രതിശ്രുത വധു എന്ന് പറയപ്പെടുന്ന കുട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ച് അവിടത്തെ കുട്ടികള്‍ തന്നെ പറയുന്നുമുണ്ട്..

ലക്ഷ്മി നായര്‍ പറയുന്നത്

ലക്ഷ്മി നായര്‍ പറയുന്നത്

കോളജിലോ ഹോസ്റ്റലിലോ അനാവശ്യമായ നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് മാന്യമായ ഏതുവേഷവും ധരിച്ച് കോളജില്‍ വരാം. എന്നാല്‍ ഇറുകിയ ലെഗ്ഗിന്‍സും ബനിയനുമായി ആര്‍ക്കും ക്യാമ്പസില്‍ പ്രവേശനമില്ല. ഇതെല്ലാം അംഗീകരിച്ചാണ് എല്ലാവരും പ്രവേശനം നേടിയത് - ലക്ഷ്മി നായര്‍ പറയുന്നത് ഇങ്ങനെ.

പൊളിച്ചടുക്കുന്ന തെളിവ്

പൊളിച്ചടുക്കുന്ന തെളിവ്

എന്നാല്‍ ലക്ഷ്മി നായരുടെ ഈ വാദം പൊളിച്ചടുക്കുന്ന തെളിവാണ് ലോ അക്കാദമിയിലെ വിദ്യാര്‍ഥിനികള്‍ തന്നെ മുന്നോട്ട് വെക്കുന്നത്. ലക്ഷ്മി നായരുടെ ഭാവി മരുമകളുടേത് എന്ന് പറഞ്ഞ് ലോ അക്കാദമിയിലെ വിദ്യാര്‍ഥിനിയായ ആര്യ എന്ന പെണ്‍കുട്ടി പരസ്യമാക്കുന്ന ചിത്രങ്ങളില്‍ ലെഗിന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധറിച്ചിരിക്കുന്നത് കാണാം. കോളജ് കാമ്പസില്‍ വെച്ച് എടുത്ത ചിത്രങ്ങളാണ് ഇത്.

അടുപ്പക്കാര്‍ക്ക് എന്തും ആകാം

അടുപ്പക്കാര്‍ക്ക് എന്തും ആകാം

ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായര്‍ക്ക് ചട്ട വിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കിയെന്നത് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ നിലവില്‍ ഉണ്ട്. അത് കൂടാതെയാണ്, പ്രിന്‍സിപ്പാളിന്റെ അടുപ്പക്കാര്‍ക്ക് വസ്ത്രധാരണത്തിലോ ഒന്നും ഒരു നിയന്ത്രണവും ബാധകമല്ല, സാധാരണക്കാരായ കുട്ടികളെ മാത്രമാണ് വസ്ത്രധാരണത്തിന്റെ പേരില്‍ ഓരോന്ന് പറയുന്നത് എന്നാണ് കുട്ടികളുടെ പരാതി.

ലക്ഷ്മി നായരുടെ വസ്ത്രവും

ലക്ഷ്മി നായരുടെ വസ്ത്രവും

കൈരളി ടി വിയില്‍ ലക്ഷ്മി നായര്‍ അവതരിപ്പിച്ച വിവിധ പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. കുളിസീന്‍ എന്നും ലക്ഷ്മി നായര്‍ ഹോട്ട് എന്നും പറഞ്ഞുള്ള ഈ വീഡിയോകള്‍ക്കെതിരെ ലക്ഷ്മി നായര്‍ തന്നെ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ ലക്ഷ്മി നായരാണോ കുട്ടികളെ വസ്ത്രധാരണത്തിന്റെ മാന്യത പഠിപ്പിക്കുന്നത് എന്നും ചോദ്യം ഉയരുന്നുണ്ട്.

ലക്ഷ്മി നായര്‍ക്ക് പറയാനുളളത്

ലക്ഷ്മി നായര്‍ക്ക് പറയാനുളളത്

സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം കുട്ടികളും കോളജില്‍ പഠിക്കാന്‍ വരാത്തവരാണെന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്. ഹാജരില്ലാത്തതുകൊണ്ടും പരീക്ഷകള്‍ എഴുതാത്തതുകൊണ്ടും ക്യാമ്പസില്‍നിന്നു പുറത്തായവരാണ് ഇവരില്‍ പലരും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതിന് കോളജ് എതിരല്ല. എന്നാല്‍ ക്യാമ്പസ് സമയം കഴിഞ്ഞും ക്ലാസ് മുറികളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നു സംസാരിക്കുന്നത് സമ്മതിക്കില്ല. നിലപാട് വ്യക്തമാണ്.

 പരാതികള്‍ ഇങ്ങനെ

പരാതികള്‍ ഇങ്ങനെ

ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ വ്യക്തി ഹത്യ നടത്തുന്നു എന്നാരോപിച്ചാണ് ലക്ഷ്മി നായര്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളും തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ലക്ഷ്മി നായര്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ വസ്ത്രധാരണത്തെ കുറിച്ച് സമരക്കാര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.

കുളിസീന്‍ എന്ന പേരില്‍

കുളിസീന്‍ എന്ന പേരില്‍

ലക്ഷ്മി നായരുടെ കുളിസീന്‍ എന്ന പേരില്‍ ചാനല്‍ ഷോയ്ക്കിടെ നടന്ന സംഭവങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. മകന്‍ വിഷ്ണു നായരുടെ പ്രതിശ്രുത വധു അനുരാധയെയും അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അനുരാധ കോളേജിലെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നെന്നും കുട്ടികളെ നിയന്ത്രിക്കുന്നെന്നും പറയുന്നത് തെറ്റാണ്. അവരെ മോശക്കാരിയാക്കി ചിത്രീകരിക്കാനാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ശ്രമിക്കുന്നത് - ഇങ്ങനെ പോകുന്നു പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍.

English summary
Social media reaction to Lakshmi Nair's complaint to DGP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X