2000നോട്ടും ജിപിഎസും: സംഘി ശാസ്ത്രജ്ഞന്‍ ഗോക്രിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ... എന്തൊരു ദുരന്തം!
സംഘി ശാസ്ത്രജ്ഞന്‍ എന്‍ ഗോപാലകൃഷ്ണന്റെ സയന്റിഫിക് വിടല്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്. ചിരിപ്പിക്കാന്‍ അല്ലാതെ ചിന്തിക്കാനുള്ളതൊന്നും കക്ഷി പറയില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍ പറയുന്നത്. ഇപ്പോഴിതാ, പുതിയ 2000 രൂപ നോട്ടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഇദ്ദേഹം ആളുകളെ ചിരിപ്പിക്കുന്നത്.
Read Also: 2000നോട്ടിലെ ജിപിഎസ്.. സംഘി ശാസ്ത്രജ്ഞന്‍ ഗോക്രിയുടെ സയന്റിഫിക് വിടല്‍സ് വീഡിയോ കാണാം, ബോധം പോകല്ലേ!
നാനോ ടെക്നോളജി ഉപയോഗിച്ച് വളരെ ഈസിയായി സര്‍ക്കാരിനോ ഇന്‍കം ടാക്സിനോ നോട്ട് സൂക്ഷിച്ച സ്ഥലം കണ്ടുപിടിക്കാമെന്ന ഗോപാലകൃഷ്ണന്റെ വാദമാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നത്. ഗോപാലകൃഷ്ണനെന്ന പേരിനെ ചുരുക്കി ഗോക്രി ശാസ്ത്രജ്ഞന്‍ ഇദ്ദേഹത്തെ ആളുകള്‍ വിളിക്കുന്നത് തന്നെ. കാണാം ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കിട്ടിയ സോഷ്യല്‍ മീഡിയ കമന്റുകള്‍.

ഇതൊക്കെ ചെറുത്
പരിഹസിക്കേണ്ട... സ്ത്രീകള്‍ അമ്പലത്തില്‍ കയറിയാല്‍ നെഗറ്റീവ് എനര്‍ജി തട്ടിയിട്ട് അതിന്റെ കഴുക്കോല്‍ ഇളകും എന്ന് പ്രൂവ് ചെയ്ത ഭയങ്കരന്‍ ആണ് ഇദ്ദേഹം. പ്‌ളീസ് ഡോണ്ട് ഡു കളിയാക്കല്‍.

റിസര്‍വ് ബാങ്ക് ഗവര്‍ണറും കൂടി
ഈ വീഡിയോ അരെങ്കിലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ഒന്ന് അയച്ചുകൊടുക്ക്, അങ്ങേരൂടറിയട്ട് ഈ നോട്ടിനകത്ത് ഇത്രേം വല്യ സംഭവങ്ങളൊക്കെയുണ്ടെന്ന്.

എന്തൊരു വിവരക്കേട്
വിവരക്കേട് പുലമ്പുന്നതിനു ഒരു കൈയ്യും കണക്കുമില്ലേ? മനോരമയുടെ പത്രാധിപന്‍ ആണെന്ന് തോന്നുന്നു. ആധികാരികമായിട്ടല്ലേ അര വട്ടു വിളിച്ചു പറയുന്നത്. അച്ചടിച്ച നോട്ടിന്റെ മഷിപോലും ഉറച്ചിട്ടില്ല, പിന്നെയാ നാനോ ടെക്‌നോളജി!

വെറുതെ തള്ളുകയാണ്
രണ്ടു ലക്ഷം പ്രേക്ഷകരുള്ള ഒരു വ്യക്തിയുടെ അതും ഒരു ശാസ്ത്രജ്ഞന്‍ എന്ന് പേരുള്ള ഡോക്ടറേറ്റുള്ള ഒരു വ്യക്തി വെറും ഒരു റൂമറിനെ ആധാരിക സംഭവമായി അവതരിപ്പിക്കുന്നത് കാണുമ്പോള്‍ രണ്ടു ലക്ഷം ആളുകളുടെ എത്ര കാശാണ് ഇദ്ദേഹം ഇത്തരം അവതരണത്തിലൂടെ കളഞ്ഞെതെന്നു ഓര്‍ക്കുമ്പോള്‍ ദേശീയ ദുരന്തം എന്ന് പറയാനാണ് തോന്നുന്നത് .

മണ്ടത്തരത്തിലാണോ ഡോക്ടറേറ്റ്
ഇയാളല്ലേ പണ്ട് പറഞ്ഞത് ഭയങ്കര അറിവാണ് എനിക്ക് ആ ഡിഗ്രി ഉണ്ട് ഈ ഡിഗ്രി ഉണ്ട് എന്നെല്ലാം. അതാണൊ ഇത്. ഇങ്ങേര്‍ക്ക് ഡോക്ടറേറ്റ് കിട്ടിയത് മണ്ടത്തരത്തിലാണോ... എന്ത് ഉന്നതമായ ഡിഗ്രി ഉണ്ടെങ്കിലും ഒരു സാധാരണ മനുഷ്യന് വേണ്ട എന്തിനെയോ കുറവുണ്ട്.

ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറി
ഈ രണ്ടായിരം നോട്ടിന്മേല്‍ ചെയ്ത നാനോ ടെക്‌നോളജിയേക്കാള്‍ കൂടിയ ആ തന്ത്രം നമ്മുടെ ഏതോ പുരാണത്തില്‍ എവിടെയോ പറഞ്ഞീട്ടുണ്ടല്ലോ? അതെവിടെയാണ്? ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത വിവരമുള്ള ആ പേജിന്റെ അടുത്ത പേജിലാണോ?

പറഞ്ഞവരെല്ലാം മുങ്ങി
നാനോ നാനോന്ന് പറഞ്ഞ് പോസ്റ്റിട്ട പ്രാന്തപ്രചാരകുമാരും, ആജ് തക് ടി വിക്കാരും വരെ പോസ്റ്റ് മുക്കി.. എല്ലാം കഴിഞ്ഞപ്പൊ ദേ വരുന്ന് ഒരുത്തന്‍. ഇയാള്‍ ഇതേ പോലെ ആധികാരികമായിട്ടാണ് മറ്റു പല പുരാണങ്ങള്‍ക്കും തെളിവ് കൊണ്ട് വരുന്നത്

സപ്പോര്‍ട്ട് ഗോപാലകൃഷ്ണന്‍
ആധികാരികമായി ചര്‍ച്ച ചെയ്തതില്‍ നിന്നും മനസ്സിലായി' ഇപ്പൊ മനസ്സിലായില്ലെ എജ്ജാതി ആധികാരുകത ആണെന്ന്. കോമഡി ആര്‍ക്കാ ഇഷ്ട്ടമല്ലാത്തതു സപ്പോര്‍ട് ഗോപാലകൃഷ്ണന്‍. ഗവണ്‍മെന്റ് പുറത്തുവിട്ടിട്ടില്ലാത്ത എന്തോ ഒരു ടെക്‌നോളജി. പക്ഷേ പുള്ളിക്കും വാട്‌സപ്പിലെ സങ്കികള്‍ക്കും കൃത്യമായി അറിയാം.

ചിരിപ്പിച്ചു കൊല്ലൂല്ലോ
100 മീറ്റര്‍ താഴെയാണെങ്കില്‍ പോലും നോട്ട് തിരിച്ചറിയാന്‍ കഴിയുമെന്നുള്ളത് തെറ്റായ വിവരമാണെന്നും 99 മീറ്ററാണ് ശെരിയെന്നും കോവാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. എവിടെയോ കിടന്ന തെറി വീഡിയോ ഇട്ടു ഇരന്നു വാങ്ങി സമാധാനമായല്ലോ?

എന്തിനാ കളിയാക്കുന്നേ
എന്തിനാ എല്ലാരും ആ പാവം ശാസ്ത്ര അജ്ഞനെ ഇങ്ങനെ കളിയാക്കുന്നെ? ആശാന്‍ പറഞ്ഞത് കേട്ടില്ലേ? എന്തെങ്കിലും കൂടുതല്‍ പറയാന്‍ ഉണ്ടെങ്കില്‍ എഴുതി ചേര്‍ക്കാന്‍, അണ്ണന്‍ പറയാന്‍ വിട്ടുപോയ ആ മംഗള്‍യാന്റെ സോളാര്‍ പാനലും, അതിനുള്ളിലെ നാനോ റോബോട്‌സിനെ പറ്റിയും സംസാരിക്കൂ.












Click it and Unblock the Notifications