ശിവക്ഷേത്രത്തിലെ പ്രദക്ഷിണം സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമെന്ന്! മനോരമയുടേത് ബ്ലണ്ടറോ വര്‍ഗീയതയോ
നൂറ് കോടി ക്ലബ്ബില്‍ കടന്ന ആദ്യത്തെ മലയാളചിത്രമായ പുലിമുരുകന്‍ ഒരു ഹിന്ദുത്വ ചിത്രമാണ് എന്നായിരുന്നു മനോരമ ന്യൂസിന്റെ കണ്ടെത്തല്‍. മുരുകന്‍ എന്ന പേര് ഹിന്ദു ദൈവത്തിന്റേതായത് കൊണ്ടാണ് ചിത്രം ഹിന്ദുത്വമെന്ന് മനോരമ പറഞ്ഞത്. ബോക്സ് ഓഫീസ് കളക്ഷനിലെ സര്‍വ്വകാല റെക്കോര്‍ഡാണ് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍.
Read Also: ഫുട്ബോളിലും ജാതിയും മതവും വേണോ കൂട്ടുകാരാ.. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരത്തിന് രൂക്ഷവിമര്‍ശനം!
Read Also: എന്തുകൊണ്ട് ദിലീപ്.. വിവാഹശേഷം കാവ്യ മാധവന്‍ ആദ്യമായി മനസ് തുറക്കുന്നു, ഗോസിപ്പുകള്‍ക്കും മറുപടി!!!
ഇപ്പോഴിതാ, ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തത് സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് എന്ന് പറഞ്ഞ് മനോരമ ന്യൂസ് വീണ്ടും ആളുകളെ ഞെട്ടിക്കുകയാണ്. ഇത്രയ്ക്ക് വര്‍ഗീയമാണോ മനോരമ ചാനല്‍ എന്ന് ചോദിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മനോരമ ന്യൂസിലെ ബ്ലണ്ടര്‍ ചോദ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ് ഇപ്പോള്‍.

മനോരമയിലെ വിചിത്രവാദം
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വസ്ത്രധാരണ വിവാദവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയിലാണ് വിചിത്രമായ ഈ വാദം കേട്ടത്. ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്നു പ്രദക്ഷിണം വെക്കാന്‍ അനുവദിക്കാത്തത് സഞ്ചാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്ന് കയറ്റമാണെന്നാണ് അവതാരക പറയുന്നത്.

ആ വാക്കുകള്‍ ഇങ്ങനെ
ശിവന്‍ എന്ന ദൈവത്തിനെ ആരാധിക്കുമ്പോള്‍ പ്രദക്ഷിണം വെക്കുമ്പോള്‍ ആ പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ പാടില്ല. അവിടെ നമ്മുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നുണ്ട് - ഇതായിരുന്നു അവതാരകയുടെ വാക്കുകള്‍. വളരെ വിചിത്രമായ ഒരു വാദം എന്നാണ് ആളുകള്‍ ഈ വീഡിയോ കണ്ട് മറുപടി പറയുന്നത്.

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം
ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്നു പ്രദക്ഷിണം വയ്ക്കരുത്. വടക്കു ഭാഗത്താണു ശിവസാന്നിധ്യം അഥവാ കൈലാസം. കൈലാസവും ശിവലിംഗവുമായുള്ള ബന്ധം വടക്കുഭാഗത്തു കൂടി കടന്നു പോകുന്നതായി വിശ്വസിക്കുന്നു. ഇതു മുറിച്ചുകടന്നാല്‍ ശിവലിംഗവും കൈലാസവുമായുള്ള ബന്ധത്തിനു ഭംഗം വരുമെന്നു വിശ്വസിക്കുന്നതിനാലാണു ശിവക്ഷേത്രത്തില്‍ ഓവു മുറിച്ചുകടക്കാന്‍ പാടില്ലെന്നു പറയുന്നത്. - ഇത് മറ്റാരും പറഞ്ഞതല്ല ഈ വര്‍ഷം ജനുവരിയില്‍ മനോരമ തന്നെ പ്രസിദ്ധീകരിച്ചതാണ്.

ശിവക്ഷേത്രങ്ങളിലെ പതിവ്
ശിവക്ഷേത്രങ്ങളില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ ഓവിന്റെ അടുത്ത് വരെ പോവുകയും തിരിച്ച് വന്ന് ഇപ്പുറത്ത് കൂടി ആ പ്രദക്ഷിണം പൂര്‍ത്തീകരിക്കാന്‍ ഓവ് വരെ പോവുകയും ചെയ്യുന്നതാണ് പതിവ്. ഇത് എന്തിനാണ് എന്നതിനെക്കുറിച്ച് പല വിശദീകരണങ്ങളും ഉണ്ട്. പല സങ്കല്‍പ്പങ്ങളാണ് ഇതിന് പിന്നിലുള്ളത്

മനുഷ്യന്റെ നിസാരത
ശിവന്‍ എന്ന അമൂര്‍ത്ത സങ്കല്‍പ്പത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു അവസ്ഥയെയാണ് അത് പ്രതീകവത്കരിക്കുന്നത്. ആര്‍ക്കും ശിവത്വം പൂര്‍ണ്ണമായി ഗ്രഹിക്കാനൊക്കില്ലെന്നും, ആ അഭൗമതയ്ക്ക് മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സാരനെന്നുമെല്ലാം പ്രതീകാത്മകമായി കാണിക്കുകയാണ് ഈ സങ്കല്‍പ്പത്തിലൂടെ ചെയ്യുന്നത് എന്നാണ് ഒരു വാദം.

മറ്റൊരു വാദം ഇങ്ങനെ
ഭഗവാന്‍ ശ്രീ ശങ്കരന്‍ ശിവനാണ് എന്നുവെച്ചാല്‍ മംഗളം തരുന്നവനാണ്. എല്ലാം ദുഃഖങ്ങളും തീര്‍ത്ത് പരമാനന്ദരസം തരുന്നവനാണ്. സഹസ്രാരത്തിലെത്തുമ്പോഴാണ് ഈ അവസ്ഥ. സഹസ്രാരശിവന്റെ ജഠാമകുടം അമേയമായ പരമാനന്ദത്തിന്റെ കലവറയുമാണ്. അവിടെ ഗംഗദേവിയെ ഒളിച്ചു വെച്ചിരിക്കുന്നു എന്നാണ് പുരാണം.

ഗംഗാജലത്തിന്റെ പരിശുദ്ധി
ഗംഗജലം പരിശുദ്ധമാണ്, അത് ആകാശ ഗംഗയാണ്. സകലപാപവും കഴുകിക്കളയാനുള്ള ശക്തിയുണ്ട്, ഈ ഗംഗയാണ് സഹസ്രാരത്തിലെത്തുന്ന സാധകന്‍ അനുഭവിക്കാനിടവരുന്ന അമൃത്, ഈ അമൃത് എപ്പോഴും ശിവന്റെ ഇടത്തെ ഭാഗത്തേക്ക് ഒഴുകികൊണ്ടിരിക്കുന്നു, ശിവക്ഷേത്രത്തില്‍ മുക്കാല്‍ വട്ടം എന്ന പ്രദക്ഷിണം, ഈ അമൃത പ്രവാഹത്തെ അവഗണിക്കരുതെന്ന് കാണിക്കാനാണ്. അവിടെ ഒരു ഓവും നിര്‍മ്മിച്ചിരിക്കും, പ്രദക്ഷിണം ഇവിടെ എത്തിച്ച് മടങ്ങുകയാണ് പതിവ്.












Click it and Unblock the Notifications