കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് കണക്കിന് വൈറസില്‍ നിന്ന് സംരക്ഷിക്കുന്ന ബുര്‍ഖ നിരോധിക്കണോ: ബുര്‍ഖയില്‍ മറയില്ലാത്ത ട്രോളുകള്‍

Google Oneindia Malayalam News

അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

<strong>അഫ്സല്‍ ഗുരുവിന്‍റെ ചിത്രവുമായി കനയ്യയും മുഹമ്മദ് മുഹ്സിനും; സംഘപരിവാര്‍ പ്രചരണം പൊളിഞ്ഞത് ഇങ്ങനെ</strong>അഫ്സല്‍ ഗുരുവിന്‍റെ ചിത്രവുമായി കനയ്യയും മുഹമ്മദ് മുഹ്സിനും; സംഘപരിവാര്‍ പ്രചരണം പൊളിഞ്ഞത് ഇങ്ങനെ

അതേസമയം, സര്‍ക്കുലറിനെതിരെ വലിയ വിമര്‍ശനമാണ് ഇസ്ലാം മതസഘടകള്‍ നടത്തിയത്. മതകാര്യങ്ങളില്‍ എംഇഎസ് അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു സമസ്തയുടെ പ്രതികരണം. സമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുന്ന ബുര്‍ഖ(മുഖാവരണം) വിവാദം നിരവധി ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകളില്‍ വന്ന ഏതാനും മികച്ച ട്രോളുകള്‍ ഇങ്ങനെ..

തീരുമാനങ്ങള്‍

തീരുമാനങ്ങള്‍

മുഖം മറയ്ക്കണോ വേണ്ടയോ എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന് ഒക്കെയാണ് പുറത്തു പറയുകയെങ്കിലും തീരുമാനങ്ങള്‍ എപ്പോഴും പുരുഷന്‍റേതായിരിക്കും..

എത്ര സിംപിളാണ് കാര്യം..

എത്ര സിംപിളാണ് കാര്യം..

ആ കേളേജില്‍ പഠിക്കാന്‍ യുണിഫോം ധരിക്കമം.. ബുര്‍ഖ ധരിക്കേണ്ട് എന്ന്..

ആ.. എന്നാ നിര്‍ത്തിക്കോ..

എന്ത് ബുര്‍ഖ ധിരിക്കുന്നതോ..

അല്ല പഠിത്തം നിര്‍ത്തിക്കോളാന്‍.. എത്ര സിംപിളാണ് കാര്യം..

ബുര്‍ഖയ്ക്ക് ഇടമുണ്ടായിരുന്നില്ല

ബുര്‍ഖയ്ക്ക് ഇടമുണ്ടായിരുന്നില്ല

ഇതൊക്കെയാണ് സത്യം.. പത്ത്മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണയില്‍ ഈ ബുര്‍ഖയ്ക്ക് ഇടമുണ്ടായിരുന്നില്ല..

ഒരേ പോലെ

ഒരേ പോലെ

അബ്ദൂ.. അന്‍റെ മോളേകണ്ടാ.. അന്‍റെ ഭാര്യയെപ്പോല തന്നെയുണ്ടല്ലോ..

മകള് മാത്രമല്ല.. കുഞ്ഞമ്മയും വല്യമ്മയുമൊക്കെ ഈ വേഷത്തില്‍ ഒരേ പോലെയുണ്ടാവും..

ഹെല്‍മറ്റും

ഹെല്‍മറ്റും

ഇതുങ്ങളെയൊക്കെ എന്ത് പറഞ്ഞാണോ കാര്യങ്ങള്‍ മനസ്സിലാക്കുക്ക.. ബുര്‍ഖയുടം കാര്യം പറയുമ്പോള്‍ ഹെല്‍മറ്റും നിരോധിക്കണമെന്ന ന്യായമൊക്കെ നിരത്തുന്നവരെ സമ്മതിക്കണം.

അതല്ലേ തുല്യ നീതി

അതല്ലേ തുല്യ നീതി

മുഖം മറയ്ക്കുന്ന ബുര്‍ഖ നിരോധിക്കുമെങ്കില്‍ മുഖം മറയ്ക്കുന്ന ഹെല്‍മറ്റും കൂടി നിരോധിക്കട്ടെ.. അതല്ലേ.. സമത്വം.. അതല്ലേ തുല്യ നീതി.. എന്‍റെ സുടുവേ..

ഇങ്ങനെ ചിന്തിക്കുന്നവരും

ഇങ്ങനെ ചിന്തിക്കുന്നവരും

അപ്പോള്‍ ബാപ്പയും എല്ലാവരേയും പോലെ ഇടുങ്ങിയ ചിന്താഗതിക്കാരനാണല്ലേ...

ഈ വര്‍ഷം നിന്നെ ഞാന്‍ എംഇഎസില്‍ ആണ് ചേര്‍ക്കുന്നുത്..

ഇങ്ങനെ ചിന്തിക്കുന്നവരും ഇവിടെയുണ്ട്..

ആ നിന്നെയും

ആ നിന്നെയും

വിശ്വാസി-1 ബുര്‍ഖ നിരോധിച്ചാല്‍ ഹെല്‍മറ്റും നിരോധിക്കണം.

ഹെല്‍മറ്റ്-എന്നേയോ..

ആ നിന്നെയും നിരോധിക്കണം..

നാസയും

നാസയും

നാസയും എത്തി..

പര്‍ദയും ബുര്‍ഗയും ഇടുന്ന സ്ത്രീകളെ നിങ്ങള്‍ കുറ്റം പറയമ്പോള്‍ നിങ്ങള്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്..

ആ വസ്ത്രം അവരെ നൂറ്റിക്കണക്കിന് വൈറസുകളില്‍നിന്നും രക്ഷിക്കുന്നുണ്ട് എന്നുള്ള സത്യം..

പിന്നെ ഇത് ശീലം ആയിക്കൊള്ളും

പിന്നെ ഇത് ശീലം ആയിക്കൊള്ളും

ലെ ആചാര സംരക്ഷന്‍- അതേ കോയാക്കാ.. ആദ്യം കേട്ടത് കൊണ്ടാണ് ഇത്ര വിഷം.. പിന്നെ ഇത് ശീലം ആയിക്കൊള്ളും..

വെറുതെ വിറകു കൊള്ളി ആവരുത്..

വെറുതെ വിറകു കൊള്ളി ആവരുത്..

സ്ത്രീകള്‍ അന്യപുരുഷനെ കാണുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും മുഖവസ്ത്രം ധരിക്കണം..

എന്നാല്‍ അന്യസ്ത്രീയെ കാണുമ്പോള്‍ പുരുഷന്‍ കണ്ണടച്ചു നടക്കട്ടെ..

അതേ പെങ്ങളെ.. മതനിയമങ്ങളെ ചോദ്യം ചെയ്ത് വെറുതെ വിറകു കൊള്ളി ആവരുത്..

ചരിത്രം പരിശോധിച്ചാല്‍

ചരിത്രം പരിശോധിച്ചാല്‍

എംഇഎസിന് ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കുലറിന് മാത്രമല്ല, ചരിത്രം പരിശോധിച്ചാല്‍ മുന്‍പ് സ്ത്രീകള്‍ വിദ്യഅഭ്യസിക്കുന്നതിനും മതങ്ങല്‍ എതിരായിരുന്നു..

ഏത് വ്യക്തിയുടെ കാര്യം

ഏത് വ്യക്തിയുടെ കാര്യം

ഇസ്ലാമില്‍ സ്ത്രീകളുടെ വസ്ത്രകാര്യത്തില്‍ ആരും നിര്‍ബന്ധിക്കില്ല.. അത് തീര്‍ത്തും വ്യക്തപരമായ കാര്യമാണ്..

ഏത് വ്യക്തിയുടെ..

വാപ്പാന്‍റെയും കെട്ട്യേന്‍റേയും... വേണേല്‍ വല്യാപ്പാന്‍റേയും..

എന്‍റെ മോളും

എന്‍റെ മോളും

എന്‍റെ ഉമ്മയോ.. ഉമ്മൂമയോ പര്‍ദ്ദ ഉപയോഗിച്ചിട്ടില്ല. അവരൊക്കെ നരകത്തില്‍ പോയ സ്ഥിതിക്ക് എന്‍റെ മോളും അങ്ങോട്ട് തന്നെ പോകട്ടെന്നേ...

ട്രോളെന്നതിലുപരി കുറച്ച് കാര്യം കൂടിയുണ്ട് ഈ പോസ്റ്റില്‍.

കുരു പൊട്ടുക

കുരു പൊട്ടുക

ലോകത്തില്‍ എവിടെയങ്കിലും ബുര്‍ഖയും ഹിജാബുമൊക്കെ നിരോധിച്ചാല്‍ അവിടുത്തെ മുസ്ലിം സ്ത്രീകള്‍ അത് ആഘോഷമാക്കും.. പക്ഷെ കുരു പൊട്ടുക ഇവിടെ ചിലര്‍ക്കാണ്..

വ്യത്യസ്തമായ ന്യായീകരണങ്ങള്‍

വ്യത്യസ്തമായ ന്യായീകരണങ്ങള്‍

വ്യത്യസ്തമായ ന്യായീകരണങ്ങള്‍..

രാജീവ് ഗാന്ധിയെ പൂമാലയും കൊണ്ടുവന്ന് സ്ത്രീ സാരിയാണ് ഉടുത്തിരുന്നത്.. അതുകൊണ്ട് സാരി നിരോധിച്ചോ..

ഗാന്ധിജിയെ കൊന്ന ഗോഡ്സേയുടെ വേഷം പാന്‍റും ഷര്‍ട്ടും അല്ലേ.. അപ്പോള്‍ അതു നിരോധിച്ചോ..

ചാടി പുറപ്പെട്ടവര്‍

ചാടി പുറപ്പെട്ടവര്‍

ഉസ്താദുമാര്‍ കുട്ടികളെ പീഡിപ്പിച്ചപ്പോള്‍ മൗനത്തിലായിരുന്നവര്‍ക്കൊക്കെ ഒരു കോളേജ് അവരുടെ സ്ഥാപനത്തില്‍ നിക്കാബ് നിരോധിച്ചപ്പോള്‍ ചാടി പുറപ്പെട്ടിട്ടുണ്ട്..

തിരിച്ചറിയാന്‍ പറ്റാതായ സുടു

തിരിച്ചറിയാന്‍ പറ്റാതായ സുടു

അമ്മയേയും പെങ്ങളേയും തിരിച്ചു അറിഞ്ഞൂടെ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും ബുര്‍ഖ ഇട്ടതുകൊണ്ട് അമ്മൂമയെ പോലും തിരിച്ചറിയാന്‍ പറ്റാതായ സുടു..

ചുരിദാറോ ബുര്‍ഖയോ

ചുരിദാറോ ബുര്‍ഖയോ

കുട്ടിക്ക് ചുരിദാര്‍ ആണോ ബുര്‍ഖയാണോ ഇഷ്ടം..

എനിക്ക് ബുര്‍ഖയാണ് ഇഷ്ടം. സമത്വം ഒത്തൊരുമ സ്വാതന്ത്രം എല്ലാരും ഒരു പോലെ..

പ്രത്യേകതരം സ്ത്രീ സ്വാതന്ത്ര്യം

പ്രത്യേകതരം സ്ത്രീ സ്വാതന്ത്ര്യം

ഇവര്‍ക്കൊരു പ്രത്യേകതരം സ്ത്രീ സ്വാതന്ത്രമാണ്...

എവിടേലും ബുര്‍ഖ നിരോധിക്കുമ്പോള്‍ മാത്രം പുറത്ത് വരുന്ന സ്ത്രീ സ്വാതന്ത്രം..

English summary
social media reactions on Burka Ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X