• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെടിയേല്‍ക്കാതിരിക്കാന്‍ പട്ടാളക്കാരെ എണ്ണതേപ്പിച്ച് വിടണം; മേഘ സിദ്ധാന്തത്തില്‍ മോദിക് ട്രോള്‍ പൂരം

ദില്ലി: ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ "മേഘ തിയറി" ബിജെപിയെ വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മിന്നലാക്രമണം നടത്താന്‍ തീരുമാനിച്ച ദിവസം കനത്ത മഴയുള്ളതിനാല്‍ ഇന്ന് ആക്രമണം നടത്തണോ എന്ന് വിദഗ്ദരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ശാസ്ത്രത്തെ കുറിച്ച് വലിയ വിവരം ഒന്നും ഉള്ള ആളല്ലെങ്കിലും മേഘവും മഴയും ഗുണകരമാവുമെന്നും റഡ‍ാറുകളില്‍ നിന്ന് മേഘങ്ങള്‍ നമ്മുടെ വിമാനങ്ങളെ മറയ്ക്കുമെന്നും എനിക്ക് തോന്നിയെന്നായിരുന്നു മോദി പറഞ്ഞത്.

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്

ഈ ആശയം ഞാന്‍ അവതരിപ്പിക്കുകയും ഒടുവില്‍ അങ്ങനെ തന്നെ ഇന്ത്യന്‍ സേന ആക്രണം നടത്തുകയായിരുനെന്നുമായിരുന്നു മോദിയുടെ അവകാശ വാദം. ഇതേ തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളും പരിഹാസങ്ങളും ട്രോളുകളുമാണ് മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മേഘ തിയറില്‍ മോദിയെ പരിഹസിച്ച് കൊണ്ട് വന്ന ഏതാനും ട്രോളുകള്‍ ഇങ്ങനെ..

1988ല്‍ ഡിജിറ്റല്‍ ക്യാമറയും

1988ല്‍ ഡിജിറ്റല്‍ ക്യാമറയും

1988ല്‍ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിനും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നുണ്ട്. മേഘ തിയറിക്ക് പിന്നാലെ അതേ അഭിമുഖത്തില്‍ തന്നെയായിരുന്നു മോദിയുടെ ഈ അവകാശ വാദവും.

വിവി രാജേഷ്

വിവി രാജേഷ്

മോദിയുടെ അഭിപ്രായത്തെ പ്രമുഖ ബിജെപി നേതാക്കള്‍ ഒന്നും ഏറ്റപിടിച്ചില്ലെങ്കിലും വിവി രാജേഷിന് ഇന്നലെ ഒരു അബദ്ധം പിണഞ്ഞു. ഉത്തമബോധ്യത്തോടെ അല്ലാതെ പ്രധാനമന്ത്രി ഒന്നു പറയില്ല. അദ്ദേഹം പറയുന്നത് നമ്മള്‍ വിശ്വസിക്കണമെന്നായിരുന്നു മീഡിയാ വണ്‍ ചര്‍ച്ചയില്‍ രാജേഷ് പറഞ്ഞത്.

ഓവറാക്കല്ലെ സാര്‍

ഓവറാക്കല്ലെ സാര്‍

കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ജീ..

ആ രണ്ടാത്തെ മേഖത്തില്‍ നിന്ന് ഇടത്തോട്ട് വളഞ്ഞാല്‍ ഒരു എളുപ്പ വഴിയുണ്ട്.. ഓവര്‍.. ഓവര്‍..

ഓവറാക്കല്ലെ സാര്‍..

ഇന്നാ മോദി ഞമ്മളെ കൊല്ലും

ഇന്നാ മോദി ഞമ്മളെ കൊല്ലും

പാകിസ്താനിലെ ഒരു മഴയുള്ള രാത്രി.. പാക് ആര്‍മി ചീഫ്..

യാ അല്ലാഹ്.. ഇന്നാ മോദി ഞമ്മളെ കൊല്ലും..

എറിഞ്ഞിട്ടിട്ട് തന്നെ കാര്യം

എറിഞ്ഞിട്ടിട്ട് തന്നെ കാര്യം

അതിര്‍ത്തി കടന്നെത്തിയ പാക് ചാരവിമാനം കണ്ട മോദി ജി ട്രോളന്‍മാരുടെ ഭാവനയില്‍... എന്ത് എന്‍റെ കണ്ണിന്‍റെ മുന്നില്‍ കൂടി ഒരു ചാരവിമാനമോ.. എറിഞ്ഞിട്ടിട്ട് തന്നെ കാര്യം..

ടൈറ്റാക്കിനിലെ ക്യാപ്റ്റനായ ജീ

ടൈറ്റാക്കിനിലെ ക്യാപ്റ്റനായ ജീ

ടൈറ്റാക്കിനിലെ ക്യാപ്റ്റനായ ജീ...

ക്യാപ്റ്റന്‍ ഒരു ഓട്ടയിലൂടെ കപ്പലിലേക്ക് വെള്ളം കയറുന്നു.. നമ്മള്‍ എന്ത് ചെയ്യും ജീ..

അതിനടുത്ത് വേറെയൊരു തുളയുണ്ടാക്കി ആ വെള്ളം പുറത്തു കളയെടാ മണ്ടന്‍മാരെ...

 ഒരു ഉപദേശം

ഒരു ഉപദേശം

ചന്ദ്രനിലേക്ക് പോവാന്‍ തയ്യാറായി നില്‍ക്കു ശാസ്ത്രജ്ഞന്‍മാര്‍ക്ക് പ്രശസ്ത ശാസ്ത്ര ഉപേദശകന്‍ മോദി ജിയുടെ വക ഒരു ഉപദേശം..

എടാ മണ്ടന്‍മാരെ ഇന്ന് കറുത്ത വാവ് ആണ് നിങ്ങള്‍ ഇറങ്ങാന്‍ ചെല്ലുമ്പോള്‍ അവിടെ ചന്ദ്രന്‍ ഉണ്ടാകില്ല.. പോവുമ്പോള്‍ പൂര്‍ണ്ണ ചന്ദ്രന്‍ ഉള്ള ദിവസം തന്നെ പോവണം.

 ഒരു മിന്നലാക്രമണത്തിനുള്ള കോള്

ഒരു മിന്നലാക്രമണത്തിനുള്ള കോള്

ജീ.. മാനത്ത് കാര്‍മേഘം ഇരുട്ട് കൂടിട്ടൊണ്ട്...

എന്ത്.. ഒരു മിന്നലാക്രമണത്തിനുള്ള കോളുണ്ടന്നല്ലേ കുമ്മേട്ടാ ആ കേട്ടത്..

ഒരു ചായകാച്ചല്‍

ഒരു ചായകാച്ചല്‍

ഒരു ചായകാച്ചല്‍..

ഇങ്ങരിത് എന്തോന്നാ ഈ പറയുന്നത്... അഭിമുഖത്തിനാണെന്ന് പറഞ്ഞ് കൊണ്ടു വന്നത് പൊല്ലാപ്പായല്ലോ..

ബാലക്കോട്ടിലേക്ക് പോകുന്ന മിറാഷ്

ബാലക്കോട്ടിലേക്ക് പോകുന്ന മിറാഷ്

മോദി ജീയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, റഡാറില്‍ നിന്ന് രക്ഷ നേടാന്‍ മേഘത്തിന്‍റെ മറപറ്റി, ബാലക്കോട്ടില്‍ ആക്രമണത്തിന് പോകുന്ന മിറാഷ്..

പണ്ടാരം, ഒന്നും കാണുന്നില്ലല്ലോ

പണ്ടാരം, ഒന്നും കാണുന്നില്ലല്ലോ

മോദിജിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യന്‍ വ്യോമസേന മഴമേഘങ്ങള്‍ക്കിടയില്‍ കൂടി ആക്രമിക്കുമ്പോള്‍ പാകിസ്താന്‍ റഡാറുകള്‍..

പണ്ടാരം, ഒന്നും കാണുന്നില്ലല്ലോ..

എണ്ണയില്‍ തട്ടി

എണ്ണയില്‍ തട്ടി

പണ്ട് ഞാന്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ലഡാക്കിലെ തടാകത്തില്‍ കുളിക്കുമ്പോള്‍ പാകിസ്താന്‍ ഭീകരര്‍ തനിക്കു നേരെ തലങ്ങും വിലങ്ങും വെടിവെക്കുകയാണ്... പക്ഷെ ഒറ്റവെടിയും എനിക്ക് കൊണ്ടില്ല.. നോക്കുമ്പോ എന്താ ഞാന്‍ ഈ എണ്ണ തേച്ചിട്ടാണല്ലോ കുളിക്കുന്നത്... അപ്പോള്‍ ഒരു ഉണ്ടയും എന്‍റെ മേല്‍ തേച്ച എണ്ണയില്‍ തട്ടി തെറിച്ചു പോകാണ്.. ഇനി പട്ടാളക്കാര്‍ക്കും ഈ ഐഡിയ പറഞ്ഞു കൊടുക്കണം..

നായ പുറകെ വരുമ്പോള്‍

നായ പുറകെ വരുമ്പോള്‍

നായ പുറകെ വരുമ്പോള്‍ ഇടത്തേക്ക് ഇന്‍റിക്കേറ്റര്‍ ഇട്ട്, വലത്തോട്ട് പോവുക.. നായ ഇടത്തേക്ക് തിരിഞ്ഞ് ചമ്മിപോവുമ്പോള്‍ നമുക്ക് രക്ഷപ്പെടാം.. എങ്ങനെയുണ്ട് ജീ യുടെ ഈ തിയറി..

ചേരുംപടി ചേർക്കുക

ചേരുംപടി ചേർക്കുക

ചേരുംപടി ചേർക്കുക .. ഉത്തരം ശെരിയായാൽ കൊങ്ങ പൊട്ടിച് മേഘത്തിലിട്ട് ഉണക്കിയ രണ്ട് റഡാർ സമ്മാനം

നാസ സര്‍ട്ടിഫിക്കറ്റും

നാസ സര്‍ട്ടിഫിക്കറ്റും

പുതിയ മേഘതിയറി അവതരണത്തിന് പിന്നാലെ മോദി ജിയെ വിളിച്ച് നാസ സര്‍ട്ടിഫിക്കറ്റും കൊടുത്തു. ക്ലൗഡ് മാനേജ്മെന്‍റിലും മിസൈല്‍ വിക്ഷേപണത്തിലും രാജ്യത്തിന്‍റെ വാഗ്ദാനമാണ് ജീ..

ഐപിഎല്ലില്‍ പയറ്റിയ മലിംഗ

ഐപിഎല്ലില്‍ പയറ്റിയ മലിംഗ

മോദിയുടെ തന്ത്രം ഐപിഎല്ലില്‍ പയറ്റിയ മലിംഗ

രാത്രി വളരെ വൈകി പന്തെറിയാനും പൊടിമേഘങ്ങളുടെ ആനുകൂല്യം മുതലാക്കി അവസാന പന്ത് യോര്‍ക്കര്‍ എറിയാനും മോദിജി ആണെന്നെ ഉപദേശിച്ചത്.

ജീയോട് ആരാണ് പറഞ്ഞത്

ജീയോട് ആരാണ് പറഞ്ഞത്

കാര്‍മേഘം കാരണം റഡാര്‍ വര്‍ക്കാവില്ലെന്ന് ജീയോട് ആരാണ് പറഞ്ഞത്.

കാര്‍മേഘം ഉള്ളപ്പോ പാര്‍ട്ടി ഓഫീസിലെ ടാറ്റാ സ്കൈ ഒന്നും വര്‍ക്ക് ആവാറില്ലാലോ.. ഷാജീ..

മേഘത്തേരില്‍

മേഘത്തേരില്‍

മേഘത്തേരില്‍...

മേഘത്തേരില്‍ യുദ്ധം ചെയ്യും കാവല്‍ പക്ഷി ഞാന്‍ കാറ്റില്‍ തള്ളിയത് എന്തേ...

റ‍ഡാറ്‍ മഴയുള്ളപ്പോള്‍ വര്‍ക്കാവില്ലെന്ന്..

അത് ഞങ്ങളുടെ കുഴപ്പമല്ല

അത് ഞങ്ങളുടെ കുഴപ്പമല്ല

രാവിലെ ഒഫീസില്‍ എത്തി പാകിസ്താനിയുടെ മുമ്പില്‍പ്പെട്ട പ്രവാസിയുടെ അവസ്ഥ..

ഇതാരാടോ...

ഞാന്‍ ഇവരുടെ പ്രധാനമന്ത്രി..

ലെ മലയാളി അത് ഞങ്ങളുടെ കുഴപ്പമല്ല..

ഉണ്ണാന്‍ വാടാ

ഉണ്ണാന്‍ വാടാ

നിയെന്താ മോനെ ഉണ്ണാന്‍ വരാത്തത്.. അച്ഛന്‍ വിളിക്കുന്നു..

കണ്ടോണ്ടിരിക്കുന്ന മേഘം സിനിമ മാറ്റിയാലേ അങ്ങോട്ട് വരൂ എന്ന് അച്ഛനോട് ചെന്ന് പറഞ്ഞക്ക്..

തേഞ്ഞ്

തേഞ്ഞ്

തള്ള് മാമന്‍- നല്ല മഴയുണ്ട് കാര്‍മേഘങ്ങള്‍ ഉള്ളതുകൊണ്ട് റഡാറിന് കണ്ടുപിടിക്കാന്‍ പറ്റില്ല..

പൈലറ്റ്- മിന്നലുണ്ടെങ്കില്‍ ആ വെളിച്ചത്തിലെങ്ങാനും കണ്ടാലോ അങ്ങുന്നേ..

തേഞ്ഞ്

English summary
social media reactions on modi's cloud theory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X