• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

രമേശേട്ടൻ പാവാടാ.. ബിജെപി കോഴയ്ക്ക് സോഷ്യൽ മീഡിയയിൽ കിടിലം പൊങ്കാല.. ഫേസ്ബുക്കിൽ സംഘികളെ കാണാനില്ല!!

  • By Kishor

മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാന്‍ ബി ജെ പി നേതാക്കള്‍ 5.6 കോടി രൂപ കോഴയായി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബി ജെ പിക്ക് പൊങ്കാല. ഭരണം പോലുമില്ലാത്ത ഒരു സംസ്ഥാനത്ത് വെറും ഒരു എം എൽ എ മാത്രമുള്ള സംസ്ഥാനത്ത് ഇത്രയും വലിയ അഴിമതി നടത്തിയ ബി ജെ പി മാസല്ലേ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

ജയിൽപ്രിയൻ പക്ഷേ ദിലീപേട്ടൻ പാവാടാ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ജയിലിലും രക്ഷയില്ല.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

പാർട്ടിയുടെ സംസ്ഥാന നേതാവും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ എം ടി രമേശിനെതിരെയാണ് ആരോപണത്തിന്റെ മുന. റിപ്പോർട്ട് പുറത്തായതോടെ സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂലികളെ കാണാനില്ല എന്ന സ്ഥിതി വിശേഷമാണ്. ദിലീപേട്ടൻ പാവാടാ മോഡലിൽ രമേശേട്ടനെയും പാവമാക്കാൻ ശ്രമിക്കുന്നവരും ഉണ്ട് എന്നത് വേറെ കാര്യം.

ജയിലിലെ കക്കൂസിൽ ദിലീപിന് പൊട്ടിയ ബക്കറ്റും കപ്പും... കൂട്ടിക്കൽ ജയചന്ദ്രന് സോഷ്യൽ മീഡീയയിൽ ട്രോൾ!!!

ബലിദാനിയെ ആവശ്യമുണ്ട്

ബലിദാനിയെ ആവശ്യമുണ്ട്

നിലവിലെ സാഹചര്യം തരണം ചെയ്യാന്‍കേരളത്തില്‍ അടിയന്തരമായി ഒരു ബലിദാനിയേ ആവശ്യമുള്ളതുകൊണ്ട് ശാഖയില്‍ പോകുന്നതും പോകാത്തതുമായ സംഘികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി നോട്ടടിച്ചിരുന്ന സ്വയം സേവകരെ ഒക്കെ പിടിച്ചു ജയിലില്‍ ഇട്ടാല്‍ പിന്നെ കവലതോറും മോങ്ങിയുടെ ഫ്ലക്സ് വയ്ക്കാന്‍ കാശ് നിങ്ങള് കൊടുക്കുമോ - രശ്മി നായരുടെ വക രണ്ട് പോസ്റ്റുകൾ.

വീണിടത്ത് കിടന്ന് ഉരുളരുത് - ലല്ലു

വീണിടത്ത് കിടന്ന് ഉരുളരുത് - ലല്ലു

ആരെങ്കിലും ഒന്ന് തുമ്മിയാൽ ഗവർണറെ കാണാനും കേന്ദ്രത്തിന് ഫാക്സ് അയക്കാനും ഓടുന്നവരാണ്.. അത് കൊണ്ടാണ് മെഡിക്കൽ അഴിമതി അന്വേഷണ റിപ്പോർട്ട് ശ്രദ്ധിക്കാൻ പറ്റാതെ പോയത്.. കള്ളപ്പണ മുന്നണികൾക്കെതിരെ യാത്ര നടത്തും - നേതാവ് കള്ള നോട്ടടിച്ചതിന് അകത്താകും... ഹവാലപ്പണത്തിനെതിരെ ആഞ്ഞടിക്കും - കോഴപ്പണം കുഴൽപ്പണമായി ദില്ലിയ്ക്ക് കടത്തും... റിപ്പോർട്ടിൽ പരാമർശിക്കുന്ന പേരുകളും കാര്യങ്ങളും ഗൗരവമുള്ളതാണ്.. വാങ്ങിയവനും കൊടുത്തവനും നിഷേധിക്കുന്നു .. പിന്നെ നിനക്കൊക്കെ എന്താടാന്ന് ചിലർ ... മറ്റ് പാർട്ടികളുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ എന്തായിന്നൊക്കെ മറ്റ് ചിലർ.. ചെളിയിൽ അബദ്ധത്തിൽ വീണ് പോയി ... സമ്മതിച്ചു.. അവിടെ കിടന്നുരുളരുത്.

വെട്ടിനിരത്തലാണോ - കിരൺ തോമസിന്റെ ചോദ്യം

വെട്ടിനിരത്തലാണോ - കിരൺ തോമസിന്റെ ചോദ്യം

രാജീവ് ചന്ദ്രശേഖരൻ എം ടി രമേശിനെ വെട്ടി‌നിരത്തുന്നതാണൊ നമ്മൾ‌ കണ്ടുകൊണ്ടിരിക്കുന്നത്? ഇന്ന് രമേശ് നാളെ? - കിരൺ തോമസ് ചോദിക്കുന്നു. ഒന്നിനും കൊള്ളാത്ത കേരളത്തിലെ ബിജെപി നേതാക്കളെ മൂലയ്ക്കിരുത്തി രാജീവ് ചന്ദ്രശേഖരൻ ഓർ ബിനാമിക്ക് രംഗ പ്രവേശനത്തിന് അരങ്ങൊരുക്കാൻ വേണ്ടി കൂടി ആവാം. കേരളത്തിലെ കോൺഗ്രസിന് കോളടിച്ചു. വോട്ട് കച്ചവടം പഴയ പോലെ സ്ട്രോങ്ങ് ആവാൻ പോവുന്നു എന്നർത്ഥം.. - ഇത് ആ പോസ്റ്റിലെ ഒരുത്തരം.

വിചാരിക്കുന്നത് പോലല്ല കാര്യങ്ങൾ

വിചാരിക്കുന്നത് പോലല്ല കാര്യങ്ങൾ

നിങ്ങളീ ഫേസ്ബുക്കിൽ ന്യായീകരിക്കുന്നത് മാതിരി ഒന്നുമല്ല കാര്യങ്ങള്. ഈ ഹവാലാ, ഹവാലാന്ന് പറഞ്ഞാൽ ഒരു ചെറിയ മീനല്ല. വകുപ്പ് രാജ്യദ്രോഹമാണ്. കൂട്ടത്തിൽ അഴിമതിയും. ഹവാലയുമായി തട്ടിക്കുമ്പം അഴിമതിയൊക്കെ ചെറിയേ ചാർജ്ജാ. അഞ്ച് കോടി അറുപത് ലക്ഷത്തിൻറെ ഹവാല എടപാട് നടന്നിട്ടൊണ്ടെന്നും അത് നടത്തിയത് ബിജെപി നേതാക്കൾ നേരിട്ടാണെന്നും പറഞ്ഞത് വേറാരുമല്ല, നിങ്ങടെ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനാ. അതിൻറെ റിപ്പോർട്ടാ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത്.

ബിജെപിക്കൊപ്പം - രഞ്ജിത്ത് വിശ്വനാഥൻ മേച്ചേരി

ബിജെപിക്കൊപ്പം - രഞ്ജിത്ത് വിശ്വനാഥൻ മേച്ചേരി

ആരാ മെഡിക്കൽ കോളേജ് വിഷയത്തിൽ അഴിമതി ഉണ്ടെന്നു സംശയം പ്രകടിപ്പിച്ചത്..?

അത് ബിജെപി..

ആരാ അതിനെ കുറിച്ച് അന്വേഷണം വേണമെന്ന് പറഞ്ഞത്..?

അതും ബിജെപി..

ആരാ അതന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ വെച്ചത്..?

അതും ബിജെപി..

ആരാ ആ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ടത്..?

അത് ബിജെപി എംപിയുടെ ചാനൽ..

ആഹാ..അത് കൊള്ളാം..

എന്നിട്ടും ബിജെപിയെ അഴിമതി പാർട്ടിന്നല്ലേ..

ആരാ ഈ വിളിക്കുന്നെ..?

സർക്കാരിന്റെ 86.5 കോടി കട്ടവനെ പിടിച്ചു മുഖ്യമന്ത്രിയാക്കിയ പാർട്ടിയുടെ എംപിയും, ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര കോടിയുടെ അഴിമതി നടത്തിയ പാർട്ടിയുടെ എം എൽ എ യും..

ബല്ലാത്ത ഉളുപ്പ് തന്നെ നിങ്ങൾക്കു പഹയന്മാരെ..

ഇതിലെന്താണ് അഴിമതി? - സുകേശ് കുമാർ ഷേണായി

ഇതിലെന്താണ് അഴിമതി? - സുകേശ് കുമാർ ഷേണായി

"എം ടി രമേഷിനെ കണ്ട് മെഡിക്കൽ കോളേജ് തുടങ്ങാൻ സഹായിക്കണം എന്നഭ്യർത്ഥിച്ചു. അദ്ദേഹം കൈമലർത്തി...." - ഇതാണ് BJP അന്വേഷണ കമ്മീഷന് മുമ്പാകെ കിട്ടിയ മൊഴി. ഇതാണ് റിപ്പോർട്ടിലെ പരാമർശം. ഇതിലെന്താണ് അഴിമതി ? മോദിയുടെ ഫോട്ടോ കാണിച്ച് ആരെങ്കിലും കാശ് ചോദിച്ചാൽ കൊടുക്കാൻ നിക്കണ്ട. കാരണം കാശ് വാങ്ങി കാര്യം നടത്തുന്ന ഏർപ്പാട് അവിടെ ഇല്ല. ഏതെങ്കിലും ക്രിമിനലുകൾ കാശ് വാങ്ങിച്ചിട്ടുണ്ടെങ്കിൽ ഒന്നും നോക്കണ്ട. പിടിച്ച് രണ്ട് പൊട്ടിച്ചോ... സ്വയംസേവകർ കുറ്റപ്പെടുത്താൻ വരില്ല.

പണം കൊടുത്താൽ നടക്കുമോ

പണം കൊടുത്താൽ നടക്കുമോ

അഞ്ചരക്കോടി വാങ്ങി ലോക്കൽ നേതാക്കന്മാർ പുട്ടടിച്ചോ എന്നത് ചെറിയ കാര്യമാണ്. കാശുകൊടുത്താൽ കേന്ദ്രത്തിൽനിന്ന് കാര്യങ്ങൾ നടത്തിക്കിട്ടും എന്നൊരു അവസ്‌ഥയുണ്ടോ എന്നാണ് അറിയേണ്ടത്. അതോ ഒരു രസത്തിനു പണം കൊടുത്തു എന്ന് പറയുന്നതാണോ? ഒന്നാം യു പി എ കഴിയുന്ന സമയത്ത് ഒരു രൂപയുടെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ല എന്നുകൂടി ഓർക്കാം. - കെ ജെ ജേക്കബ് ചോദിക്കുന്നു.

മേടിക്കൽ കോളജ്

മേടിക്കൽ കോളജ്

കേരളത്തിലെ ബിജെപി നേതാക്കളെ ആരേയും കാണുന്നില്ലല്ലോ, വാർത്താ ചാനലുകളിലൊന്നും. വേറൊന്നിനുമല്ല. 'മേടിക്കൽ' കോളേജ് വിഷയത്തിൽ അവരുടെ വ്യാഖ്യാന ഫാക്ടറിയിൽ എന്തെങ്കിലും അമൃത് ഉരുത്തിരിഞ്ഞു വന്നോ എന്നറിയാനായിരുന്നു! മാപ്പുസാക്ഷി എന്ന നിലയിൽ കെ.സുരേന്ദ്രനെ തല്ക്കാലം വെറുതേ വിടാം... എന്നാലും ഏത് ന്യായീകരണ ക്വട്ടേഷനും മടിയില്ലാതെ പേറുന്ന പത്മകുമാറും കോവാലഷ്ണനും ഇങ്ങനെ മുങ്ങി നടന്നാൽ അത് ഇവിടുത്തെ ന്യായീകരണത്തൊഴിലാളികൾ എങ്ങനെ സഹിക്കും.

English summary
Social media reactions to BJP's alleged Medical college scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more