• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബല്‍റാമിന്റെ ഗതികേടിനെ എട്ട് നിലയിൽ ട്രോളി സോഷ്യൽ മീഡിയ!! വിടി എംഎൽഎയായത് എങ്ങനെയായിരുന്നു??

 • By Desk

ഒരു വശത്ത് കയ്യടി. ഒരു വശത്ത് കളിയാക്കലും ട്രോളും - തൃത്താല എം എല്‍ എ, വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് കൊടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വി ടി ബൽറാം എഫ് ബിയിൽ പോസ്റ്റിട്ടത്. മണിക്കൂറുകൾ കൊണ്ട് ആയിരക്കണക്കിന് ലൈക്കും ഷെയറും കമന്റുകളുമാണ് പോസ്റ്റിന് കിട്ടിയിരിക്കുന്നത്.

ആർഎസ്എസ് സ്ഥാപകനെ മാറ്റി പിണറായി... മുഖ്യമന്ത്രി വെറും ദുരന്തമല്ല, അൽ ദുരന്തം... സംഘികളുടെ പൊങ്കാല.. പൂരാകൃതിട്രോൾ!!

വെട്ടിത്തുറന്ന് കാര്യം പറയാനുള്ള ബൽറാമിന്റെ ധൈര്യത്തിനാണ് ആരാധകരുടെ കയ്യടി. എന്നാൽ അതേസമയം ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് വി ടിയെ വെല്ലുവിളിക്കുന്നവരും ഉണ്ട്. ഇതേ നേതൃത്വം തന്നെയാണ് നിങ്ങളെ എം എൽ എ ആക്കിയത് എന്ന് വി ടി ബല്‍റാമിനെ ഓർമിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നവരും ഉണ്ട്.. കാണാം വിടിയുടെ പോസ്റ്റിന് കീഴിലെ ചില പ്രതികരണങ്ങൾ...

വോട്ട് ചെയ്യാതിരിക്കുമോ?

വോട്ട് ചെയ്യാതിരിക്കുമോ?

ജോസ്‌ കെ മാണി രാജ്യസഭയിലെത്താതിരിക്കാൻ വോട്ട്‌ ചെയ്യാതിരിക്കാൻ നിങ്ങളെ കൊണ്ട്‌ കഴിയുമെങ്കിൽ സമ്മതിക്കാം. ഫേസ്ബുക്കിലെ ഗീർവ്വാണത്തിനു പ്രസക്തിയില്ല. - വി ടി ബൽറാമിനെ ഒരാൾ ഓർമിപ്പിക്കുന്നത് ഇങ്ങനെ. ചേട്ടൻ ഫേസ്ബുക്കിൽ വന്നു വെടി പൊട്ടിക്കാതെ വോട്ട് ബഹിഷ്കരിക്കാൻ ധൈര്യം കാണിക്കുമോ. ഫേസ്ബുക്കിൽ മാത്രം പോസ്റ്റിട്ടാൽ എന്ത്‌ കാര്യം അല്ലാതുള്ള പ്രതിഷേധങ്ങളും ഏറ്റടുക്കണം അങ്ങനുണ്ടായാൽ ഇ പാർട്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിനു പ്രവർത്തകർ നിങ്ങളുടെ ഒക്കെ പുറകിൽ അണിനിരക്കും.

ആരാ ഇത് പറയുന്നേ?

ആരാ ഇത് പറയുന്നേ?

ആരാ പറയുന്നേ നൂലിൽ കെട്ടിയിറക്കിയ ബലറാം.. അത്ര വലിയ ആദർശം ഉണ്ടങ്കിൽ നിങ്ങൾ ഇപ്പോഴത്തെ സ്ഥാനാർതിക്ക് വോട്ട് ചെയ്യുമൊ? ഈ നിലപാടിന് ഐക്യദാർഢ്യം. പക്ഷെ ഈ ഫേസ്ബുക്ക് പോസ്റ്റിൽ ഒതുങ്ങരുത്. ഒരു മാണിയുടെ മുന്നിൽ തല കുനിച്ചു നിന്ന രാഹുൽ എങ്ങിനെ ഇന്ത്യ ഭരിക്കും. നാണമില്ലേ?

മിണ്ടാതിരൂന്നൂടേ?

മിണ്ടാതിരൂന്നൂടേ?

ചുമ്മാതെ വീമ്പിളക്കാതെ വോട്ട് ബഹിഷ്കരിക്കുക അതിനു പറ്റില്ലെങ്കിൽ തലയിൽ മുണ്ടിട്ടുകൊണ്ടു മിണ്ടാതിരിക്കുക... കയ്യടി കിട്ടാൻ വേണ്ടി മാത്രമാണ് നിങ്ങൾ യുവ എം എൽ എമാരുടെ ഓരോ പ്രസ്താവനയും എന്നു ഞങ്ങൾക്കറിയാം... നിങ്ങൾക്കു പേടിയാണ് സ്ഥാനം നഷ്ടപ്പെടുയെന്നോർത്തു..

വെല്ലുവിളിയാണ്..

വെല്ലുവിളിയാണ്..

പ്രിയപ്പെട്ട ബഹുമാനപ്പെട്ട കോൺഗ്രസ്സുകാരോട്‌. രാജ്‌ മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ, എം.ലിജു ഇവരിൽ ആരെങ്കിലും സ്വതന്ത്രനായ്‌ മത്സരിക്കട്ടെ. കേരള നിയമസഭയില്‍ ഇടതുമുന്നണിക്ക് 90 എം.എല്‍.എ.മാരുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള വോട്ട് 36 ആണ്. രണ്ടുപേരെ വിജയിപ്പിച്ചു കഴിഞ്ഞാലും ഇടതുമുന്നണിയുടെ 18 വോട്ടുകള്‍ ശേഷിക്കുന്നുണ്ട്. ഒരു കളി കളിച്ച്‌ നോക്കുന്നോ? കോൺഗ്രസ്സിലെ ജുവ എം. എൽ. എ മാർക്ക്‌ അവസരമുണ്ട്‌.

ഹൈക്കമാന്‍ഡിനെ അറിയിക്കരുതോ?

ഹൈക്കമാന്‍ഡിനെ അറിയിക്കരുതോ?

കോൺഗ്രസ് പാർട്ടി തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ അതിനു മുന്നണി ഐക്യം വേണം താനും പക്ഷെ ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യം, നമുക്ക് പരസ്പ്പരം സംസാരിക്കാൻ എന്തുകൊണ്ട് ഫേസ്ബുക്ക് എന്നതാണ് പിടികിട്ടാത്ത ചോദ്യം! ഇത്തരം കാര്യങ്ങൾ വീ റ്റിക്കോ മാറ്റ് എം എൽ എ മാർക്കോ നേത്രത്വ നിരയിൽ സംസാരിക്കാൻ വേദി ഇല്ലെങ്കിൽ ഇങ്ങനെ ഞങ്ങളെ കൂടി വിഷമിപ്പിക്കാതെ കാര്യം ഹൈക്കമാൻഡിനെ അറിയിക്കുന്നതല്ലേ നല്ലത്? ഇവിടെ വരുന്ന കമ്മി സംഘി എല്ലാം അധികം സന്തോഷിക്കണ്ട ഈ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം നൂറു കൊല്ലം എടുത്താലും നിങ്ങൾക്ക് കിട്ടില്ല ! നേതാക്കളും വേണം പാർട്ടിയും വേണം. ജയ് ഹിന്ദ്

ഡെക്കറേഷൻ മാത്രം

ഡെക്കറേഷൻ മാത്രം

യുവതുർക്കികൾ എന്നത് ഒരു ഡക്കറേഷൻ മാത്രമാണ്! അധികാരമാണല്ലോ എല്ലാത്തിന്റെയും കാതൽ! വെള്ളപ്പട്ടാളത്തിനു മുമ്പിൽ നെഞ്ച് വിരിച്ചവരുടെ പുതു തലമുറയെ കുറിച്ചോർക്കുമ്പോൾ സഹതാപം തോന്നുന്നു. താങ്കളുടെ ഒറ്റയ്ക്ക് ഉള്ള പോരാട്ടം വിജയം കാണില്ല താങ്കളും വയസൻ മാരുടെ തീരുമാനം അനുസരിക്കാൻ തയ്യാർ ആയിക്കോളും.

ഇത് ദോഷം ചെയ്യും

ഇത് ദോഷം ചെയ്യും

ഇത്തരം പോസ്റ്റുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നുമാത്രമല്ല അഭിപ്രായങ്ങൾ അറിയിക്കേണ്ടവരുടെ മുന്നിൽ അതിന്റേതായ വേദികളിൽ അവതരിപ്പിക്കുന്നതാണുത്തമം. ഇത്തരത്തിലുള്ള പോസ്റ്റുകൾ നിഷ്പക്ഷരായ വോട്ടർമാരിൽ പുനര്ചിന്തനത്തിനു വഴിയൊരുക്കും.

അഭിവാദ്യങ്ങൾ

അഭിവാദ്യങ്ങൾ

പറയാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരായിരം അഭിവാദ്യങ്ങൾ നിങ്ങളിലുള്ള പ്രതീക്ഷ ഒന്ന് കൊണ്ട് മാത്രം ആണ് ഇപ്പോഴും മൂവർണം നെഞ്ചിലേറ്റുന്നത്. ഇനിയും ഈ ശബ്ദം ഉയരുമെന്ന് വിശ്വസിക്കുന്നു... ഐക്യദാർഡ്യം. ഞങ്ങൾ ഒരുപാട് പ്രവർത്തകരുടെ പ്രതിനിധിയായി സംസാരിച്ചതിന് അഭിവാദ്യങ്ങൾ

ഉറക്കെ പറയൂ

ഉറക്കെ പറയൂ

ബൽറാം.. നിങ്ങൾ ഒരു പൊതുയോഗത്തിൽ ഇതു ഉറക്കെ പറയൂ .ആത്മാഭിമാനമുള്ള കോണ്ഗ്രെസ്സ്‌കാർ നിങ്ങളുടെ കൂടെ വരും..നിങ്ങളിൽ കുറച്ചു പേർക്ക് മാത്രമേ ഇപ്പോൾ ഈ പാർട്ടിയിൽ ജനങ്ങൾ വിശ്വാസ്യത കാണുന്നുള്ളൂ. താങ്കളുടെ ആത്മാർത്ഥതയെ സംശയിക്കുന്നില്ല . പക്ഷെ നേതാക്കന്മാരായാ ത്രിമൂർത്തികളുടെ ന്യായീകരണ പത്രസമ്മേളനങ്ങൾ കേട്ടു കോൺഗ്രസ് അനുഭാവി എന്ന നിലയിൽ തൊലി ഉരിഞ്ഞുപോകുകയാണ് . സുധീരൻ പ്രസിഡന്റ് ആയിരുന്നപ്പോൾ അഭിമാനം എങ്കിലും ബാക്കി ഉണ്ടായിരുന്നു . ഇപ്പോൾ അതും കൂടി പണയം വച്ചു.

cmsvideo
  യൂത്തൻമാർക്ക് അടപടലം ട്രോൾ! | Oneindia Malayalam
  ആരെയും പറഞ്ഞിട്ട് കാര്യമില്ല

  ആരെയും പറഞ്ഞിട്ട് കാര്യമില്ല

  ഇതിനൊക്കെ ആദ്യത്തെ കാരണം നിങ്ങളുടെ സംഘടന പ്രവർത്തനത്തിലെ പോരായിമ തന്നെയാണ്. ഏരിയാ കമ്മിറ്റികൾ രൂപീകരിച്ചു താഴേ തട്ടിൽ പ്രവർത്തനം നടത്തുന്നില്ല... അതുകൊണ്ട് താഴേ തട്ടിൽ പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് കൂടുന്നു. 87 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ്സ് ഒരു 36 സീറ്റിൽ ജയിച്ചിരുന്നു എങ്കിൽ ഇന്ന് ഈ ഗതിവരില്ലായിരുന്നു. പകുതി ജയിക്കേണ്ട ഒരു 40 ശതമാനമെങ്കിലും ജയിക്കേണ്ടി ഇരുന്നു... - ഇതൊന്നും നടത്താതെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  English summary
  Social media reactions against VT Balram's Faceook about Kerala Congress rajyasabha seat.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more