'മക്കളെ ഇത് ഐറ്റം വേറെയാ വെറുതെ സമയം കളയണ്ട, ജാവോ'; ഒമർ ലുലുവിന് ഇതെന്ത് പറ്റി? വൈറലായി പോസ്റ്റ്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് തെരുവില്‍ സമരത്തിലാണ്. സ്വപ്‌നയുടെ രണ്ടാം വരവിന് പിന്നില്‍ ഗൂഢാലോചന ആണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് ഇടതുപക്ഷം പ്രതിരോധം തീര്‍ക്കുന്നു.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയിരിക്കുകയാണ്. വിവാദം കത്തുന്നതിനിടെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

'മക്കളെ ഇത് ഐറ്റം വേറെയാ വെറുതെ സമയം കളയണ്ട ജാവോ' എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രവും #captain #leader #leadership #our #CM #love പോലുളള ഹാഷ് ടാഗുകളും പോസ്റ്റിലുണ്ട്. മുസ്ലീം ലീഗ് അനുകൂലി ആണെന്ന് പരസ്യമാക്കിയ ഒമർ ലുലു ഇപ്പോൾ പിണറായിയെ പിന്തുണച്ച് രംഗത്ത് എത്തിയത് ശ്രദ്ധേയമാണ്. നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും പ്രതികരണം നടത്തിയിരിക്കുന്നത്.

'ഐറ്റം വേറെ ആയതുകൊണ്ടാണല്ലോ ആയിരം പോലീസുകാരുടെ അകമ്പടിയോടെ റോഡിൽ ഇറങ്ങുന്നത്' എന്നാണ് കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി കമന്റ് ചെയ്തിരിക്കുന്നത്. ഒമർ ലുലുവിന്റെ പോസ്റ്റിന് ലഭിച്ച മറ്റ് ചില കമന്റുകൾ നോക്കാം.
* എന്ത് ചെയ്താലും വാഴ്ത്തിപാടാൻ ഇത് പോലുള്ള അടിമ പാണന്മാർ ഉള്ളത് ആണ് സി പി എം നേതൃത്വത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. നേതാക്കൾക്ക് വേണ്ടി കൊട്ടി പാടുന്ന ഇവർക്ക് ഇവരുടെ ഭാവിയും, ജീവിതവും സുരക്ഷിതമാക്കാം. പക്ഷെ സഹിക്കേണ്ടി വരുന്നത് ഭാവി തലമുറയും, പൊതു സമൂഹവും ആണ്.

* "വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ്" ഡയലോഗ് കൊള്ളാം, പിന്നെന്തിനാണ് ഈച്ചയെ വരെ പരിശോധിച്ച് കടത്തി വിടുന്ന തരത്തിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചത്. ഇങ്ങനെ പേടിക്കാതെ സീയെമ്മെ...!
* അടുത്ത സ്റ്റേറ്റ് അവാർഡ് ഒപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ്... അതല്ലെങ്കിൽ ഒരു ചലച്ചിത്ര അക്കാദമി ചെയർമാൻ... അതും കിട്ടിയില്ല എങ്കിൽ എന്തായാലും ഒരു ജൂറി മെമ്പർ എങ്കിലും കിട്ടാതിരിക്കില്ല... Keep it up... Well done my boy... എന്തായാലും നിരാശപ്പെടുത്തുന്നില്ല
* പങ്കായങ്ങളെയും മാത്രം പേടിയാണ്. എന്നാൽ വാൾ, കത്തി, നാടൻ ബോംബ്, ഇടികട്ട, കുന്തം, കുറുവടി, തോക്ക് തുടങ്ങിയവയൊക്കെ എനക്ക് പുല്ലാണ് .... പുല്ല് !!

* കമ്മ്യൂണിസ്റ്റ് എന്ന പ്രസ്ഥാനം എത്ര അധ:പതിച്ചു എന്നതാണ് സരിതയുടെ അരങ്ങേറ്റം സൂചിപ്പിക്കുന്നത്. പിണറായി വിജയൻ സ്വർണ്ണക്കടത്ത് നടത്തിയെന്ന് ഏതൊരു സാധാരണ സഖാവിനും അറിയാം 'ഉറപ്പാണ്' പക്ഷേ അടിമത്തം , അടിമകളായി തുടരാൻ വിധിക്കപ്പെട്ട ജന്മങ്ങൾക്ക് ട്രോളി ട്ടും copypaste ഇട്ടും വിജയൻ സഖാവിന് പിന്തുണ അർപ്പിക്കേണ്ട ഗതികേടിലാണ്. ചില സഖാക്കൾ മനസ്സിൽ ചിന്തിക്കുന്നത് ന്യായീകരിച്ച് മുഖ്യനെ വെളുപ്പിച്ചാൽ ' എങ്ങാനും ബിരിയാണി വിളമ്പിയാലോ' എന്നാവും .......

* അത് ഞങ്ങൾക്കുമറിയാം.. അത് കൊണ്ടാണ് ഇത്രയും കാലമായിട്ടും സുരേന്ദ്രനും പിണറായിയും കൂളായി നടക്കുന്നത് , മുകളിൽ ബിജെപി യും താഴെ സിപിഎം ഉം ആണെങ്കിൽ അവർ രണ്ട് പേരും കുടുങ്ങൂല അതാണ് അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സ്, ഇപ്പൊ കാണുന്നത് (വെറും ഡീൽ ഉറപ്പിക്കൽ മാത്രം )അതൊന്നും മോൻ അറിയില്ല അത് കൊണ്ട് മോൻ ജാവോ
* മുഖ്യമന്ത്രിയെ വെളുപ്പിച്ചെടുക്കാൻ ഒരു സിനിമ കൂടി ചെയ്താൽ അടുത്ത വർഷത്തെ മികച്ച സംവിധായകൻ ഉമർ ലുലു തന്നെ ....

* കോട്ടയം നഗരം മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. മാധ്യമപ്രവർത്തകരെ കിലോമീറ്ററപ്പുറത്തേക്ക് മാറ്റി. കറുത്ത മാസ്ക്ക് വരെ ഊരി വെപ്പിച്ചു.. നടന്ന് പോകാൻ 40 പോലീസ്കാരുടെ വലയം. എന്നിട്ട് സ്റ്റേജിൽ കയറി അദ്ധേഹം ഇങ്ങനെ പറഞ്ഞു: പിപ്പിടി കാണിച്ചാലൊന്നും ഏശില്ല, അതിനൊക്കെ വേറെ ആളെ നോക്കണം;. യാ മോനെ
* സ്വപ്ന പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല... പക്ഷേ #സരിത പറഞ്ഞത് എല്ലാം കണ്ണുമടച്ചു വിശ്വസിച്ച #കമ്മികൂട്ടത്തിനു ഇത് വിശ്വസിക്കാൻ എന്താ ബുദ്ധിമുട്ട് എന്ന് എനിക്ക് മനസ്സിലാവുന്നില്ല...

* "നാൽപ്പത് ഉദ്യോഗസ്ഥർ... "നൂറ്റി പത്ത് പോലീസുകാർ.. ആയിരത്തിൽ പരം അടിമകൾ... "തമിഴ് സിനിമയെ വെല്ലും വിധം മുപ്പത്തിആറ് ഇന്നോവ... "രണ്ട് കിലോമീറ്റർ ചുറ്റളവിൽ കറുത്ത മാസ്ക്ക് പാടില്ല... "ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള റോഡ് തടസ്സം... ഇതെല്ലാം ഒരുക്കിയിട്ട് അവസാനം പത്ര പ്രവർത്തക്കറോട്.."വിരട്ടലും വിലപേശാലും ഇങ്ങോട്ട് വേണ്ട ഇത് ജനുസ് വേറെയാണ്...
* ഇവൻ മുസ്ലിം ലീഗ് ആണെന്ന് പറയുന്നു.... എന്നിട്ട് പിണറായിയെ താങ്ങുന്നു.... അരിയിൽ ഷുക്കൂറിനെയൊക്കെ കൊന്നുതള്ളിയ പാർട്ടിയുടെ നേതാവാണ് പിണറായി... ഇത് കാണുന്ന പ്രിയപ്പെട്ട ലീഗുകാർ ഇവനെ തള്ളിപ്പറഞ്ഞ് മുന്നോട്ടു വരണം... രണ്ടു തോണിയിൽ കാലുവെക്കൽ നിർത്തിപ്പിക്കണം....

* വേറെ മാതിരി അല്ലടോ ഇത് നമ്മുടെ രാജാവ് നമ്മുടെ നേതാവ് നമ്മുടെ സഖാവ് പിണറായി സഖാവ് നമ്മളുടെ വിജയേട്ടൻ അണ്ണൻ എന്നും ഒരു മാസ് ആണ് ആ കരങ്ങൾ ശുദ്ധി ആണെന്ന് ജനങ്ങൾക്കറിയാം ആ കരങ്ങൾ എന്ന് ശുദ്ധി ആയിരിക്കും. താങ്കൾക്ക് ധൈര്യമുണ്ടോ അങ്ങേരുടെ ജീവിതകഥ സിനിമയാക്കാൻ എങ്കിൽ ഇവിടാ 200 ദിവസം ഓടും 500 കോടി ക്ലബ്ബിൽ എത്തും.
* ഇങ്ങനെ പേടിച്ചാലോ മുഖ്യാ: ചാനലുകാരെ നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് ഒന്നര കിലോമീറ്റർ അകലേക്ക് മാറ്റി, ഏഷ്യാനെറ്റ് ചാനലുകാരൻ വെച്ച കറുത്ത മാസ്ക്ക് ഊരി മാറ്റിച്ചു വഴി ഫുൾ അടച്ചു. അടുത്ത വീട്ടിൽ മാമോദീസ കഴിഞ്ഞ് വന്നവരെ തടഞ്ഞു. യോഗത്തിന് വരുന്നവരെ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറ്റി ചാനലുകാർക്ക് പ്രത്യേക പാസ് നൽകി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications