തിരഞ്ഞെടുപ്പിന് പോര്‍വിളിമുഴക്കി സോഷ്യല്‍ മീഡിയ

പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തിന്റെ പോര്‍വിളി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ സജീവമായി കഴിഞ്ഞു. പൊന്നാനി ലോകസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് നിറഞ്ഞുനില്‍ക്കുന്നത്. ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടു തേടിയുള്ള പോസ്റ്ററുകളും അഭിപ്രായ സര്‍വ്വേകളുമാണ് സജീവമായിരിക്കുന്നത്. പ്രാസത്തിലും താളത്തിലുമുള്ള മുദ്രാവാക്യങ്ങളിലും ആവേശമൊട്ടും ചോരുന്നില്ല.
പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുന്നതിന് മുമ്പേ തന്നെ പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ അവരോധിച്ചു കഴിഞ്ഞു. പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇടി മുഹമ്മദ് ബഷീറിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെടി ജലീലീനുമാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളായി അവരോധിച്ചിരിക്കുന്നത്. ഇത്തവണയും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൊന്നാനി ലോകസഭാ മണ്ഡലം ഇതിലൂടെ ശ്രദ്ധാ കേന്ദ്രമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.












Click it and Unblock the Notifications