കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് പോര്‍വിളിമുഴക്കി സോഷ്യല്‍ മീഡിയ

  • By Aswathi
Google Oneindia Malayalam News

Social network
മലപ്പുറം: വരുന്ന ലോകസഭാ തിരഞ്ഞടെുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തെ സജ്ജമാക്കാന്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഐഎം കേന്ദ്ര നേതാക്കള്‍ കേരളം സന്ദര്‍ശിച്ച് മടങ്ങി. ഇനി കൊടിതോരണങ്ങളും മുദ്രാവാക്യങ്ങളും നഗരത്തിന്റെ മുക്കിലും മൂലയിലും സ്ഥാനം പിടിക്കും. ലോകം കുറച്ചുകൂടെ ആധുനികവത്കരിച്ച സ്ഥിതിക്ക് ഇതിനൊപ്പം 'സോഷ്യല്‍മീഡിയകളിലും' എന്ന് എഴുതാതിരിക്കാന്‍ വയ്യ.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തിന്റെ പോര്‍വിളി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ സജീവമായി കഴിഞ്ഞു. പൊന്നാനി ലോകസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് നിറഞ്ഞുനില്‍ക്കുന്നത്. ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടു തേടിയുള്ള പോസ്റ്ററുകളും അഭിപ്രായ സര്‍വ്വേകളുമാണ് സജീവമായിരിക്കുന്നത്. പ്രാസത്തിലും താളത്തിലുമുള്ള മുദ്രാവാക്യങ്ങളിലും ആവേശമൊട്ടും ചോരുന്നില്ല.

പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുന്നതിന് മുമ്പേ തന്നെ പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ അവരോധിച്ചു കഴിഞ്ഞു. പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇടി മുഹമ്മദ് ബഷീറിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെടി ജലീലീനുമാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളായി അവരോധിച്ചിരിക്കുന്നത്. ഇത്തവണയും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൊന്നാനി ലോകസഭാ മണ്ഡലം ഇതിലൂടെ ശ്രദ്ധാ കേന്ദ്രമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

English summary
Social Media already started their voice in supporting LDF and UDF candidates in Ponnaani for this upcoming Lokh Sabha Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X