ശശിക്ക് പിറകെ മുകേഷും; ഇതെന്ത് കോഴിക്കടയോ, ഇച്ചിരി അന്തസ്, മീ ടുവില്‍ ട്രോളന്മാരുടെ പ്രതിഷേധം
നടനും എംഎല്‍എയുമായ മുകേഷിനെതിരേയുള്ള ആരോപണങ്ങളിലൂടെയാണ് മീ ടു ക്യാമ്പയിന് മലയാളാ സിനിമാരംഗത്തേക്കും കടന്നത്തിയത്. ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫാണ് മുകേഷിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം നടത്തിയതെന്നാണ് യുവതിയുടെ ആരോപണം.
മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ടെസ്സ് വെളിപ്പെടുത്തിയത്. ടെസ്സ് ജോസഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുകേഷിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നുത്. ട്രോളന്മാരും ഈ പ്രതിഷേധങ്ങളുടെ ഭാഗമായിരിക്കുകയാണ്..
ഫ്ലോപ്ലെയര്...
ഫ്ലോപ്ലെയര്... വിടി ബല്‍റാം ഉള്‍പ്പടേയുള്ളവര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഫോട്ടായണിതി.. ശശീന്ദ്രന്, മുകേഷ്, പികെ ശശി. പീഡന ആരോപണം നേരിട്ട മൂന്ന് നിയമസഭാ അംഗങ്ങള്‍ ഒറ്റ ഫ്രെയിമില്‍
20 വര്‍ഷം മുമ്പ്
20 വര്‍ഷം മുമ്പ് ഒരു ചാനലിന്റെ കോടീശ്വരന് പരിപാടിക്കിടെ നടന് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചുവെന്നാണ് ടെസ്സ് ജോസ്സഫ് വെളിപ്പെടുത്തിയത്
ഇനിയിപ്പോ ഇതും
ദൈവമേ സഖാക്കള്‍ക്ക് ഇനിയിപ്പോ ഇതും ന്യായീകരിക്കേണ്ടി വരുമല്ലേ.. മു.. എന്ന് പറയുമ്പോഴോക്കും ന്യായീകരണം തുടങ്ങും..
രണ്ടാമത്തെ മകനും
'അമ്മ' യുടെ രണ്ടാമത്തെ മകനും ഇപ്പോള്‍ പെട്ടിരിക്കുന്നു. നടിയെ അക്രമിച്ച കേസില്‍ ആദ്യം ദിലീപ്.. ഇപ്പോഴിതാ മുകേഷും.. പെട്ടു.. പെട്ടു..
രാഷ്ട്രീയ മുഖം
മുകേഷിനെതിരായ വെളിപ്പെടുത്തലിലൂടെയാണ് മീ ടു ക്യാമ്പയിന് മലയാള സിനിമയിലേക്ക് എത്തിയത്. മുകേഷിനെതിരായ വെളിപ്പെടുത്തല്‍ കൂടിയായപ്പോള്‍ അതിന് രാഷ്ട്രീയ മുഖം കൂടി ലഭിച്ചു.
ട്രോളന്മാര്ക്ക് പണി കുറയും
വേറേ ആര്‍ക്കെതിരേയും ഉള്ള ആരോപണം ആയിരുന്നെങ്കില്‍ ട്രോളന്മാര് പെട്ടുപോയേനെ.. ഇതിപ്പോ മുകേഷിനെതിരേയുള്ള ആരോപണം ആയിരുന്നതിനാല്‍ ട്രോളന്മാര്ക്ക് പണി കുറയും.. തല വെട്ടി ഒട്ടിച്ച് മെമെ ഉണ്ടാക്കേണ്ട ആവശ്യം ഇല്ലാലോ..
ഇതെന്ത് കോഴിക്കടയോ
ഇതെന്ത് കോഴിക്കടയോ.. ആ ഡ്രെസ്സ് മാച്ചിങ്ങ് ഒപ്പിച്ചുള്ള ഫോട്ടോ കണ്ടുപിടിച്ച് കൊണ്ടുവന്നവന് നമോവാകം.
സത്യം പറ
മര്യാദക്ക് സത്യം പറ, അയ്യോ അവളേതാണെന്ന് എനിക്കറിയില്ല, എന്റെ അന്തസ്സ് ഇങ്ങനെ അല്ല..
ജോലി സംബന്ധമായ കാര്യങ്ങള്‍
അര്‍ദ്ധരാത്രി സഹപ്രവര്‍ത്തകരുമായി ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോവുന്ന പ്രമുഖ നടന്, മന്നാര്‍ മാത്തായി സ്പീക്കിങ്ങില്‍ നിന്നുള്ള രംഗത്തിന്റെ പശ്ചാത്തലത്തിലെ ട്രോള്‍..
ഞാനെന്നാവോ പെടുക
ദൈവമേ ഇനി ഞാനെന്നാവോ പെടുക. 'കോഴി' ആയിരുന്ന സമയം ഫേസ്ബുക്കിലെ പെണ്‍കുട്ടിക്ക് മെസ്സേജ് അയച്ചതിന്റെ സ്ക്രീന്‍ഷോട്ട് അവള് ഇപ്പോഴെങ്ങാനും പുറത്തു വിട്ടാല്‍ പെട്ടതുതന്നെ.
ഇതാ വീണ്ടും മറ്റൊന്ന്
,പികെ ശശി എംഎല്‍എ പീഡിപ്പിച്ചെന്ന ആരോപണം സഹപ്രവര്‍ത്തക ഉന്നയിച്ചതിന്റെ അലയൊലികള്‍ ഇപ്പോഴും മാറിയിട്ടില്ല.. ്അതിനിടെ ഇതാ വീണ്ടും മറ്റൊന്ന്.
വന്നാട്ടെ വന്നാട്ടെ
ആ വന്നാട്ടെ വന്നാട്ടെ.. താരസംഘടനയിലെ രണ്ടാമത്തെ ആരോപണ വിധേയന്.. സ്വാഗതം സ്വാഗതം
ആ സ്ഥാനം
ഇതുവരെ ദിലീപായിരുന്നു മുന്നില്‍.. ഇപ്പോള്‍ ആ സ്ഥാനം മുകേഷ് നേടിയെടുത്തിരുക്കുന്നു..
അതിനിടയില്‍, പ്യാരിക്കെതിരെ
അതിനിടയില്‍, പ്യാരിക്കെതിരെ വെളിപ്പെടുത്തലുമായി ഭവാനി രംഗപ്രവേശനം ചെയ്യുന്നു. തമ്പിസാറിന്റെ കല്യാണത്തിന് പണിക്ക് പോയ സമയത്തെ ആ ദുരനുഭവം വെളിപ്പെടുത്തുന്ന ഭവാനി.
എല്ലാം നശിപ്പിച്ചില്ലേ..
പുള്ളി വലിയ നടനാണ്, അക്കാദമി ചെയര്‍മാനാണ്, ജനപ്രതിനിധിയാണ്, സഖാവാണ്, ഇപ്പോ പീഡനപരാതിയും ഉയര്‍ന്നു.. എല്ലാം നശിപ്പിച്ചില്ലേ..
മൂന്ന് പക്ഷികളാണത്
,ശശി, ശശീന്ദ്രന്, മുകേഷ്, മൂന്ന് ഭരണകക്ഷി എംഎല്‍എമാരല്ല ഇത്.. മൂന്ന് പക്ഷികളാണത്.. അതേത് പക്ഷി, കോഴി എന്നേ..
പാര്‍ട്ടി നിലപാട്..
.ശശിക്കെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കും എന്നായിരുന്നു പാര്‍ട്ടി നിലപാട്.. ഇക്കാര്യത്തില്‍ എന്തായായും നിയമപരമായി മുന്നോട്ട് പോവട്ടെ എന്നാണ് പാര്‍ട്ടി നിലപാട്.. അതേതായാലും നന്നായി..
ആ ദുര്‍ബല നിമിഷത്തില്‍
ആ ദുര്‍ബല നിമിഷത്തില്‍ അങ്ങനെ സംഭവിച്ചു പോയ രണ്ട് എംഎല്‍എമാര്‍
കേള്ക്കുന്നില്ലാ.. കേള്ക്കുന്നില്ലാ..
കേള്ക്കുന്നില്ലാ.. കേള്ക്കുന്നില്ലാ.. മുകേഷിനെതിരായ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഒന്നും അറിയില്ല.. കമ്പിളി പുതപ്പ്, കമ്പിളി പുതപ്പേയ്..
കള്ളനെ കയ്യോടെ പിടിച്ചത്
സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെങ്കിലും കള്ളനെ കയ്യോടെ പിടിച്ചത് ഇപ്പോഴാണ്.. എല്ലാവര് കരുതിയിരിക്കുക
ഉപദേശിക്കുന്ന ശശി എംഎല്‍എ..
മുകേഷിനെ ഉപദേശിക്കുന്ന ശശി എംഎല്‍എ.. ആദ്യം ചെറിയൊരും ബുദ്ധിമുട്ട് ഉണ്ടാവും പിന്നെ ശീലമായിക്കൊള്ളും
അന്തസ്സിന്റെ ക്ലാസ് എടുക്കല്‍..
പണ്ട് 11 മണിക്ക് ഒരു ആരാധകന് വിളിച്ചപ്പോള്‍ എന്തായിരുന്നു അന്തസ്സിന്റെ ക്ലാസ് എടുക്കല്‍.. ഇപ്പോള്‍ അന്തസ് ഇത്തിരി കൂടിപ്പോയില്ലേ..
ഓര്‍മ്മയില്ല, ഓര്‍മ്മയില്ല
ലൈംഗീക പീഡനശ്രമം ഓര്‍മ്മയില്ല; ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് മുകേഷ്, ഓര്‍മ്മയില്ല, ഓര്‍മ്മയില്ല
ചില ന്യായീകരണങ്ങള്‍..
ചില ന്യായീകരണങ്ങള്‍.. 19 കൊല്ലമായിട്ട് ഈ സ്ത്രീ എവിടെ ആയിരുന്നു. ഇത് മനപൂര്വമ്മുള്ള കരിവാരിത്തേക്കലാണ്.. കന്യാസ്ത്രീ വിഷയത്തില്‍ പിസി ജോര്‍ജിന്റെ ന്യായീകരണവും ഇതായിരുന്നു.
മുകേഷിനെതിരായ ആരോപണം
മുകേഷിനെതിരായ ആരോപണം ആരാണ് അന്വേഷിക്കുക, പാര്‍ട്ടിയോ അതോ താരസംഘടനയോ..
ഒത്തില്ല,,, ഒത്തില്ല,,
ഒത്തില്ല,,, ഒത്തില്ല,, മുകേഷിന്റെ ശ്രമത്തില്‍ നിന്നും ചാനല്‍ മേധാവിയുടെ സഹായത്തോടെയാണ് സംവിധായക രക്ഷപ്പെട്ടത്.