ഡാ മലരേ, കാളേടെ മോനെ, ഇതൊക്കെയാണോ ബല്രാമാ നിലവാരം: പോസ്റ്റ് കുത്തിപ്പൊക്കി മറുപടി
തിരുവനന്തപുരം : സോളാര്‍ കേസിലെ നടപടിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന് മന്ത്രി എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചുട്ട മറുപടി നല്‍കിയിരുന്നു. പോസ്റ്റില്‍ എടോയെന്നും ബലമില്ലാത്ത രാമ എന്നുമൊക്കെയായിരുന്നു മണിയാശാന്റെ അഭിസംബോധന.
ഇതില്‍ മണിയാശാന്റെ നിലവാരത്തെ കളിയാക്കി വീണ്ടും ബല്‍റാം രംഗത്തെത്തി. ഇതിനു പിന്നാലെ പ്രധാനമന്ത്രിയെ തന്തയ്ക്കു വിളിക്കുന്നതും മലരേ എന്ന് അഭിസംബോധന ചെയ്യുന്നതുമായ ബല്‍റാമിന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി ബല്‍റാമിന് മറുപടി നല്‍കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു
സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്റെ വെരിഫൈഡ് ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രതിക്ഷത്തെ ജനപ്രതിനിധിക്ക് എതിരെ ഇട്ട പോസ്റ്റിലേക്ക് ല്ലാരുടെയും ശ്രദ്ധ ക്ഷണിക്കുന്നുവെന്ന് പറഞ്ഞാണ് ബല്‍റാമിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

സന്തോഷ പൂര്‍വം സ്വാഗതം ചെയ്യുന്നു
രാമന്, ബലമില്ലാത്ത രാമന്, ഹേ, എടോ എന്നൊക്കെയുള്ള ബഹു. മന്ത്രി ശ്രീ എംഎം മണി അവര്‍കളുടെ അഭിസംബോധനകളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്നാണ് ബല്‍റാം പറയുന്നത്.

സൈബര്‍ സഖാവിന് അഭിനന്ദനം
പോസ്റ്റ് എഴുതിക്കടുത്ത അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലെ സൈബര്‍ സഖാവിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും ബല്‍റാം പറയുന്നു. ഫേസ്ബുക്കിലെ നിലവാരമളക്കല്‍ വിദഗ്ധരൊക്കെ ഇവിടെയൊക്കെത്തന്നെ ഉണ്ടല്ലോയെന്നും ബല്‍റാം പോസ്റ്റില്‍ ചോദിച്ചിരുന്നു.

ബല്‍റാമിന് തിരിച്ചടി
എംഎം മണിയുടെ നിലവാരത്തെ ചോദ്യം ചെയ്തത് വിടി ബല്‍റാമിന് തന്നെ വിനയായിരിക്കുകയാണ്. ബല്‍റാമിന്റെ പഴയ പോസ്റ്റുകള്‍ തന്നെയാണ് പണിയായതും.

പഴയത് കുത്തിപ്പൊക്കി
ബല്‍റാമിന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കിയാണ് മറുപടി നല്‍കിയിരിക്കുന്നത്. തന്നെ എതിര്‍ത്തവരെ മോശം ഭാഷയില്‍ വിമര്‍ശിക്കുന്ന ബല്‍റാമിന്റെ പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകളും പ്രചരിക്കുകയാണ്.

ഡാ മലരേ, കാളേടെ മോനെ
നേരത്തെ പ്രധാനമന്ത്രിയെ ഡാ മലരേ, കാളേടെ മോനെ എന്നൊക്കെ ഒരു പോസ്റ്റില്‍ ബല്‍റാം അഭിസംബോധന ചെയ്തിരുന്നു. ഈ പോസ്റ്റും ബല്‍റാമിനെതിരെ ആയുധമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ .

ന്യായീകരിച്ച് ബൂമറാങ് ആകണ്ട
സോളാര്‍ കേസിലെ ആരോപണ വിധേയര്‍ ഇതുവരെ മാനനഷ്ടക്കേസുപോലും കൊടുത്തിട്ടില്ലെന്നും അതിനാല്‍ അവരെ ന്യായീകരിച്ച് വെരുതെ ബൂമറാങ് ആകണ്ടെന്നും ബല്‍റാമിന് നിര്‍ദേശം നല്‍കുന്നുണ്ട്.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications