കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണക്കാരനായിരുന്നേല്‍ തെണ്ടിപ്പോയേനെ,സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു.

രാജ്യത്ത് കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി 500,1000 നോട്ടുകള്‍ പിന്‍വലിച്ച സംഭവം നവ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിട്ടുണ്ട്.

Google Oneindia Malayalam News

500ന്റെയും 1000ന്റെയും കറന്‍സികള്‍ പിന്‍വലിച്ചതോടെ അങ്കലാപ്പിലായത് ഇന്ത്യയിലെ ജനങ്ങളാണ്. കൈയില്‍ പണമില്ലാത്തവന്‍ രാജാവായ ദിവസമായിരുന്നു ഇന്നലെ. പണമുള്ളവന്‍ ആവട്ടെ ഉള്ളതൊക്കെ മാറ്റിയെടുക്കാനുള്ള നെട്ടോട്ടത്തിലുമാണ്. ജനങ്ങള്‍ക്കെല്ലാം സംശയങ്ങളാണ്. ആശങ്കയും സംശയവും പ്രതികരണവുമെല്ലാം നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിട്ടുണ്ട്. സാധാരണക്കാരന്‍ മുതല്‍ സാമ്പത്തിക വിദഗ്ദ്ധര്‍ വരെ ഇത് സംബന്ധിച്ചുള്ള പ്രതികരണം ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പണക്കാരനല്ലാത്തതു നന്നായി ഇല്ലേല്‍ തെണ്ടിപ്പോയേനെ എന്നാണ് മിക്കവര്‍ക്കും പറയാനുള്ളത്. കൈയില്‍ പണമില്ലാത്തതിനാല്‍ ഏറെ അഭിമാനം തോന്നിയ നിമിഷമെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. 500,1000 രൂപയില്‍ കടല പൊതിഞ്ഞു വെച്ചുള്ള ചിത്രം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. മറ്റ് ചിലരാവട്ടെ കുറച്ച് നാള്‍ പാവങ്ങള്‍ കറങ്ങും കള്ള പണക്കാര്‍ പുതുവഴി തേടും അല്ലാത്തതൊന്നും ഈ നാടകത്തിലില്ലെന്നും സൂചിപ്പിക്കുന്നു. പോക്കറ്റില്‍ മൊത്തം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുമായാണ് മലയാളികള്‍ നടക്കുന്നതെന്ന് ഇന്നാണ് മനസ്സിലായതെന്ന രസകരമായ പോസ്റ്റും ഫേസ്ബുക്കിലുണ്ട്. രാജ്യത്തെ കള്ളപ്പണക്കാരൊക്കെ 1000 ത്തിന്റേയും 500 ന്റെയും കെട്ടാക്കി കാവലിരിക്കുകയാണെന്ന് കണ്ടെത്തിയ ഭാവനയ്ക്ക് 500 കൊടുക്കണമെന്നും ചിലര്‍ പറയുന്നു.

Currency

ഇതിനും മാത്രം കള്ളപ്പണം ഇവിടെയുണ്ടോ എന്ന് അത്ഭുതപ്പെടുന്നവര്‍ക്കായി വിശദമായി ഒരു പോസ്റ്റ് വി.കെ.ആദര്‍ശ് നല്‍കിയിട്ടുണ്ട്. 62,250 കോടി രൂപയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി പ്രകാരം സ്വമേധയാ രാജ്യത്തെമ്പാടു നിന്ന് വെളിപ്പെട്ടത്. പലപ്പോഴായി ആളുകള്‍ സൂക്ഷിച്ചു വച്ചിട്ടുള്ള പണം തന്നെയാണ് ഇത്തരത്തില്‍ വെളിയില്‍ വന്നത്. ഇങ്ങനെ ഒരു വെളുപ്പിക്കല്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം പലപ്പോഴായി ചുമതലപ്പെട്ടവര്‍ സെപ്തംബര്‍ 30 ന് ശേഷം കടുത്ത നടപടി ഉണ്ടാകുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് 29,362 കോടി കേന്ദ്ര ഖജനാവില്‍ എത്തി. ഇത്തരത്തില്‍ ഒരു വെളുപ്പിക്കല്‍ സ്‌കീം കൊടുക്കാതെ കറന്‍സി പിന്‍വലിക്കല്‍ പണിയിലേക്ക് പോയാല്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് വി.കെ.ആദര്‍ശ് വിലയിരുത്തുന്നു.

ചിലര്‍ ഈ തീരുമാനത്തെ ധീരമായാണ് കാണുന്നത്. കള്ളപ്പണങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനും അതുവഴി രാജ്യത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഇത് കൊണ്ട് കഴിയുമെന്ന് ഒരുകൂട്ടര്‍ പറയുന്നു. നോട്ടുകെട്ടുകള്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിക്കുന്നവര്‍ക്കും കൃത്യമായി നികുതി അടക്കാത്തവര്‍ക്കുമുള്ള താക്കീതായാണ് ഇവര്‍ മോഡിയുടെ തീരുമാനത്തെ കാണുന്നത്. രാജ്യത്തിന്റെ ഉറക്കം കെടുത്താന്‍ മോഡി കാണിച്ച വട്ടല്ല. രാജ്യത്ത് അമിഞ്ഞുകൂടുന്ന കള്ളനോട്ടിനും കള്ളപ്പണത്തിനുമെതിരെ ഭരണകുടം വ്യക്തമായി പ്ലാന്‍ ചെയ്ത് കൈക്കൊണ്ട ധീരനടപടിയാണ്.നികുതിയടക്കാത്ത വരുമാനം വെളിപ്പെടുത്താന്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ സമയം നല്‍കിയിരുന്നു.

English summary
currency notes of Rs 500 and Rs 1,000 will be demonetised from November 9 onwards, in a bid to crack down on illegal hoarding of black money. People response about this in social media especially in facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X