കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് വയസ്സുകാരിയുടെ സെക്‌സും രതിമൂര്‍ച്ചയും സ്വയംഭോഗവും.. വിശ്വസിക്കാനാകാതെ നമ്മുടെ സോഷ്യല്‍ മീഡിയ!

ലൈംഗിക വിദ്യാഭ്യാസം വേണ്ടത് തന്നെ. ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകളും. ഇത് രണ്ടും ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമാണ്...

  • By Kishor
Google Oneindia Malayalam News

ആവശ്യത്തിന് ലൈംഗിക വിദ്യാഭ്യാസം കിട്ടാത്ത നാടാണ് നമ്മുടേത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുള്ള ജനതയാണ് മലയാളികള്‍. നമ്മളില്‍ പലരുടെയും ഇരിപ്പിലും നടപ്പിലും എടുപ്പിലും ഈ ലൈംഗിക ദാരിദ്ര്യം പ്രകടമാണ് താനും. ലൈംഗിക വിദ്യാഭ്യാസം വേണ്ടത് തന്നെ. ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകളും. ഇത് രണ്ടും ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമാണ്.

Read Also: മോട്ടോര്‍ബൈക്കിലും ഫ്രിസറിനുള്ളിലും സെക്‌സ്.. സെക്‌സിനിടെ വെടി.. വിചിത്രം ഈ രാജ്യങ്ങളിലെ നിയമങ്ങൾ!!

എന്ന് കരുതി എട്ടാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി അത് ആസ്വദിച്ചു എന്നും രതിമൂര്‍ച്ച കിട്ടി എന്നും അതോര്‍ത്ത് സ്വയംഭോഗം ചെയ്തു എന്നും പറഞ്ഞാലോ. അതിനി ഒരു ഷോര്‍ട്ട് ഫിലിമിന്റെ പേരിലാണെങ്കില്‍ പോലും വകവെച്ചുകൊടുക്കാന്‍ പ്രയാസമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നല്ല, സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ കനി കുസൃതിയുടെ ഈ കൊച്ചുസിനിമയെ വിളിക്കുന്നത് മറ്റ് പല പേരുകളുമാണ്.

ചിത്രം പറഞ്ഞുവെക്കുന്നത്

ചിത്രം പറഞ്ഞുവെക്കുന്നത്

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ പ്യൂണുമായി ഉണ്ടായ ലൈംഗിക ബന്ധമാണ് കനി കുസൃതി പ്രധാന കഥാപാത്രമായി എത്തുന്ന മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രം പറയുന്നത്. പ്യൂണിന്റെ മടിയില്‍ ഇരുന്ന തനിക്ക് രതിമൂര്‍ച്ച ഉണ്ടായി എന്നാണ് പറയുന്നത്. വീട്ടില്‍ എത്തിയശേഷം താന്‍ അവിടെയൊക്കെ തൊട്ടുനോക്കി പിന്നീടത് ശീലമായി. - എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള കാര്യമല്ല, എട്ട് വയസ്സില്‍ ഉണ്ടായ അനുഭവമാണ് കഥാപാത്രം പറയുന്നത്.

ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

ലൈംഗികാനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുന്ന ചിത്രം മലയാളികളെ ഞെട്ടിച്ചു എന്നൊക്കെ പലരും അവകാശപ്പെടുന്നുണ്ട്. മലയാളികള്‍ ഞെട്ടി എന്നതും ശരി തന്നെ. അത് പക്ഷേ അനുഭവം പറഞ്ഞതിലെ ധൈര്യം ഓര്‍ത്തല്ല. മറിച്ച് എട്ടാം വയസ്സില്‍ ലൈംഗികതയും സ്വയംഭോഗവും ആസ്വദിച്ച് രതിമൂര്‍ച്ചയുണ്ടായി എന്ന വെളിപ്പെടുത്തല്‍ കേട്ടാണ്.

പെണ്‍മക്കളുള്ള രക്ഷിതാക്കള്‍

പെണ്‍മക്കളുള്ള രക്ഷിതാക്കള്‍

എട്ട് വയസ്സില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അത് ആസ്വദിച്ചു എന്ന് ഒരു ഷോര്‍ട്ട് ഫിലിം പറയുമ്പോള്‍ അതില്‍ അപകടകരമായ ഒരു സന്ദേശമുണ്ട് എന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളും അല്ലാത്തവരും കരുതുന്നു. കുട്ടികള്‍ ഇതൊക്കെ ആസ്വദിച്ചോളും എന്ന അപകടകരമായ സന്ദേശമാണ് ചിത്രം നല്‍കുന്നത് എന്നതാണ് അവരുടെ വേവലാതികള്‍. ഇത് കുട്ടികള്‍ക്കെതിരായ പീഡനങ്ങളും കൂട്ടും.

പടര്‍പ്പിനെ അനുകൂലിച്ചവര്‍

പടര്‍പ്പിനെ അനുകൂലിച്ചവര്‍

തന്നെ ലൈംഗികമായി പീഡിപ്പിച്ചയാളെ പ്രണയിക്കുന്ന പെണ്‍കുട്ടിയെപ്പറ്റി കവിത എഴുതിയ സാം മാത്യുവിനെ അനുകൂലിച്ച് സംസാരിച്ചവരാണ് ഇപ്പോള്‍ മെമ്മറീസ് ഓഫ് മെഷീനെ വിമര്‍ശിക്കുന്നത് എന്നും കാണാം. എന്നാല്‍ സാം മാത്യുവിന്റെ പടര്‍പ്പ് എന്ന കവിതയെയും മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഷോര്‍ട്ട് ഫിലമിനെയും ഒരേപോലെ എതിര്‍ക്കുന്നവരുമുണ്ട്.

അശ്ലീല ചേഷ്ടകള്‍

അശ്ലീല ചേഷ്ടകള്‍

എട്ടാം വയസ്സില്‍ സംഭവിച്ച ഒരു ലൈംഗിക പീഡനത്തെ അതിന്റെ ഇര വര്‍ഷങ്ങള്‍ക്ക് ശേഷം വിവരിക്കുന്നത് കണ്ട ഞെട്ടലിലാണ് ആളുകള്‍. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍.. എന്ന് കേട്ടയുടനെ കാഴ്ച നിര്‍ത്തിയെന്ന് ചിലര്‍ പറയുന്നു. മറ്റ് ചിലര്‍ പറയുന്നത് ഇങ്ങനെയൊക്കെ പറയാന്‍ ഇവര്‍ക്ക് എങ്ങനെ തോന്നുന്നു എന്നാണ്. നെഗറ്റീവ് റിവ്യൂ കൊണ്ട് മാത്രം സംഭവം എന്തായാലും വന്‍ഹിറ്റായി മാറിക്കഴിഞ്ഞു എന്നത് വേറെ കാര്യം.

സിനിമയല്ലേ എന്ന് പോലും

സിനിമയല്ലേ എന്ന് പോലും

കനി കുസൃതിക്ക് ഇങ്ങനെ പറയാന്‍ എങ്ങനെ പറ്റി എന്ന് വരെ ആളുകള്‍ ചോദിക്കുന്നു. ഇതൊരു സിനിമയാണ് എന്ന കാര്യം പോലും ആളുകള്‍ മറന്നു എന്ന് വേണം കരുതാന്‍. സ്വന്തം ലൈംഗികാനുഭവം പറഞ്ഞ ഒരു സത്രീയെ എന്ന പോലെയാണ് സ്ത്രീകള്‍ പോലും സോഷ്യല്‍ മീഡിയയില്‍ കനി കുസൃതിയെക്കുറിച്ച് പറയുന്നത്.

അഭിനയം നന്നായി

അഭിനയം നന്നായി

സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുളളവര്‍ പോലും കനി കുസൃതിയുടെ അഭിനയത്തെ പുകഴ്ത്തുന്നുണ്ട്. ഒമ്പത് മിനിട്ടും 46 സെക്കന്റും ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ കനി കുസൃതി മാത്രമേ കഥാപാത്രമായി ഉള്ളൂ. കനിയല്ലാതെ മറ്റൊരു നടി ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ തയ്യാറാകില്ല എന്ന് വരെ പറയുന്നവരുണ്ട്.

സംവിധായികയുടെ സിനിമ

സംവിധായികയുടെ സിനിമ

എന്നാല്‍ വളരെ കുറച്ച് പേരെങ്കിലും ഇതിനെ ഒരു സംവിധായികയുടെ സിനിമയായി എടുക്കുന്നുണ്ട്. ഷൈലജ പടിന്തല എന്ന കര്‍ണാടക സ്വദേശിനിയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധായിക. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണം ആയിട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇംഗ്ലീഷില്‍ ആയിരുന്ന സ്‌ക്രിപ്റ്റിനെ മലയാളീകരിച്ചതാണ് ഈ ചിത്രം.

English summary
Social media reactions to Memories of a machine short film.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X