ഇരുവഞ്ഞിപ്പുഴ അറബിക്കടലില്‍ ചേരുമെങ്കിൽ നമ്മള് ബീഫും തിന്നും !! സംഘികളോട് രശ്മി നായർ...!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: ഒടുവിലവര്‍ നമ്മുടെ അടുക്കളകളേയും തേടി എത്തിയിരിക്കുകയാണ്. കന്നുകാലി കശാപ്പ് നിരോധിച്ചതിലൂടെ ബീഫ് നിരോധനമെന്ന ബിജെപി അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്. കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധം തിളച്ച് മറിയുകയാണ്.

Read Also: പീഡനവീരൻ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല...! സ്വാമിയുമല്ല..!! അത് മൂന്നാമതൊരാള്‍...!!!

Read Also: ഡിഐജിക്കൊപ്പം നടി അര്‍ച്ചനയുടെ വാഹനത്തിലെ കറക്കം...! അന്ന് നടന്നത്...!! തുറന്ന് പറഞ്ഞ് നടി...!

ബീഫ് നിരോധിച്ചെന്ന്...

ബിജെപിക്ക് പിടിപാടുള്ള ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും ബീഫിന്റേ പേരില്‍ കൊലപാതകവും നടക്കുമ്പോഴും കേരളത്തിലുള്ളവര്‍ അത് അങ്ങല്ലേ എന്ന് പറഞ്ഞ് ആശ്വസിക്കാറുണ്ട്. ബീഫ് നിരോധിച്ചെന്ന് കേള്‍ക്കുമ്പോള്‍ ഓ അതങ്ങ് നോര്‍ത്തിലല്ലേ എന്നു പറയുന്നവരോട് രാഹുല്‍ പശുപാലന്റെ മറുപടി, അല്ലെടാ നിന്റെയൊക്കെ അടുക്കളയിലാണ് എന്നാണ്.

ബീഫ് തിന്നിരിക്കും

സംഘപരിവാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രതികരിക്കാറുള്ള രശ്മി ആര്‍ നായര്‍ ബീഫ് വിവാദത്തിലും ഒട്ടും മോശമാക്കിയിട്ടില്ല. ഇരുവഞ്ഞിപ്പുഴ അറബിക്കടലില്‍ ചേരുമെങ്കി നമ്മള് ബീഫ് കഴിക്കും. അതിനി എത്ര കടവത്ത് നരേന്ദ്ര മോദി കാവികോണകം കുത്തി നിര്‍ത്തിയാലും അതും കൂടി ഒലിച്ചങ്ങ് പോകും.

കൗരാഷ്ട്രം വന്നെത്തി

മിക്കവരും ബീഫ് കഴിക്കുന്നതിന്റെ ചിത്രമിട്ടും സ്റ്റാറ്റ്‌സ് അപ്‌ഡേററ് ചെയ്തുമൊക്കെ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. കൗരാഷ്ട്രം ഇതാ വന്നെത്തി എന്നാണ് ചലച്ചിത്ര സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിച്ചിരിക്കുന്നത്.

റംസാന്‍ കാലത്തെ ഉത്തരവ്

റംസാന്‍ കാലം അടുത്തിരിക്കുമ്പോള്‍ ഇത്തരമൊരു ഉത്തരവ് ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയതിനെ നിഷ്‌കളങ്കമായി കാണാനാവില്ലെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. പണ്ട് ബ്രിട്ടീഷ് ഭരണത്തിന് താളം പിടിച്ചവര്‍ അവര്‍ കാണിച്ചുതന്ന മതവിഭജന മാതൃക അതിലും തീവ്രമായി നടപ്പിലാക്കാന്‍ നോക്കുകയാണ്.

ചാണകസംഘികൾ തന്നെ

പച്ചമാംസം തിന്ന് സുനയില്ലാതായ സന്ന്യാസിമാര്‍ വെന്തമാംസത്തിനെതിരെ തിട്ടൂറമിറക്കുന്നുവെന്ന് ഒരു പ്രതികരണം. വയസ്സന്‍ കാള, പോത്ത്, കറവ വറ്റിയ പശു, എരുമ എന്നിവയെ അടുത്തുള്ള ബിജെപി ഓഫീസിന് മുന്നിലോ ആര്‍എസ്എസ് കാര്യാലയ മുറ്റത്തോ കൊണ്ടുപോയി കെട്ടാവുന്നതാണ് എന്ന് പിഎം മനോജ്. ചാണകം തിന്നു ജീവിക്കാന്‍ സംഘികള്‍ക്കറിയാം.

ചാണകം എന്തുചെയ്യും

ബീഫ് എന്തായാലും പോയിക്കിട്ടി. ചാണകം എന്തുചെയ്യുമെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക അജിത സിപിയുടെ ചോദ്യം. ന്യായമാണ്. മനുഷ്യനെ തല്ലിക്കൊല്ലാനും ബലാത്സംഗം സാര്‍വത്രികമാക്കാനും മറ്റൊരു ഉത്തരവ് കൂടി ഇറക്കാമായിരുന്നു. എങ്കില്‍ ലിംഗം മുറി ഒഴിവാക്കാമായിരുന്നുവെന്ന് സംഘിബ്രോസിനോട് ഒരു ഫേസ്ബുക്കന്‍.

ഫാസിസം ഇതാണ്

അവര്‍ നമ്മുടെ ഭക്ഷണമാണ് നിരോധിച്ചിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക മനില സി മോഹന്റെ പ്രതികരണം. ഫാസിസമെന്നത് സ്‌കൂളില്‍ ഹിസ്റ്ററി ക്ലാസ്സിലെ അധ്യാപകന്‍ യൂറോപ്പിലുണ്ടെന്ന് പറഞ്ഞ് പഠിപ്പിച്ച, ഹിറ്റ്‌ലറിനൊപ്പം കാലം ചെയ്ത മൂന്നക്ഷരമല്ല, അതിതാണ് എന്ന് മറ്റൊരു പ്രതികരണം.

രശ്മി ആർ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Socia Media pours with responses over ban on cow slaughter
Please Wait while comments are loading...