• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലേശം ഉളുപ്പ്..മോഹൻലാലിന് നട്ടെലില്ല,മമ്മൂട്ടി സൂത്രശാലിയാണ്'; ടിനിയുടെ പോസ്റ്റിന് താഴെ പൊങ്കാല

കൊച്ചി; താരസംഘടനയായ എഎംഎംഎ കൊച്ചിയിൽ എക്സിക്യൂട്ടീവ് യോഗം ചേർന്നത്.യോഗത്തിൽ കൈക്കൊണ്ട തിരുമാനങ്ങളിൽ സംഘടനയ്ക്കെതിരെ വിമർശനം ശക്തമായിരിക്കുകയാണ്, അതിനിടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ ഫോട്ടോ പങ്കുവെച്ച് ടിനി ടോമിന്റെ പോസ്റ്റിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. താരസംഘടനയുടെ പ്രസിഡന്റ് ആയ മോഹൻലാലിനോട് രാജി വെയ്ച്ച് പുറത്തുപോകാൻ ആവശ്യപ്പെടുകയാണ് സോഷ്യൽ മീഡിയയിൽ പലരും.ചില കമന്റുകൾ ഇങ്ങനെ

കോമാളി സംഘടന

കോമാളി സംഘടന

'നടിയെ അപമാനിച്ച ഇടവേള ബാബുവിനെതിരെ നടപടിയില്ല. മയക്കുമരുന്ന് കേസിലടക്കം പ്രതിയായ ബിനീഷ് കൊടിയേരിയെ പുറത്താക്കില്ല. സിദിഖിനെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ചും ആർക്കും മിണ്ടാട്ടമില്ല. പകരം വിശദീകരണം ചോദിക്കും.പക്ഷെ ഇടവേള ബാബുവാൽ അപമാനിക്കപ്പെട്ട നടി പാർവതിയുടെ രാജി രണ്ടു കൈയും നീട്ടി സ്വീകരിക്കും. അമ്മ എന്ന് പേരുള്ള താരസംഘടനക്ക് കൂടുതൽ ചേരുന്ന പേര് അഭിസാരിക എന്നാണ്. വെറുതെ നാട്ടുകാരെക്കൊണ്ട് അമ്മക്ക് വിളി കേപ്പിക്കാൻ വേണ്ടിയുള്ള കോമാളി സംഘടന'

മമ്മൂട്ടി സൂത്രശാലി

മമ്മൂട്ടി സൂത്രശാലി

മോഹൻലാലിന് നട്ടെലില്ല എന്ന് ഇന്നലെ വ്യക്തമായി.മമ്മൂട്ടി പിന്നെ സൂത്രശാലിയാണ് ഒന്നിലും നിലപാടില്ല. സിനിമയിൽ മാത്രമാണ് ഇവൻമാർ ഹീറോസ് ജീവിതത്തിൽ നിലപാടില്ലാത്തവർ, എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

മാഫിയ സംഘടന

മാഫിയ സംഘടന

എന്തോന്ന് സംഘടന...പരപ്പന അഗ്രഹാരത്തില്‍ കിടക്കുന്നവനോട്

വിശദീകരണം ചോദിക്കുംപോലും ...

ചിലരോട് മാത്രം താൽപ്പര്യമുള്ള മാഫിയ സഘടന... അമ്മ എന്ന വാക്ക് പോലും ഉച്ഛരിക്കാൻ യോഗ്യതയില്ലാത്തവർ,എന്നായിരുന്നു മറ്റൊരുളുടെ പരിഹാസം.

മോഹൻലാൽ രാജിവെയ്ക്കണം

മോഹൻലാൽ രാജിവെയ്ക്കണം

സ്ത്രീ വിരുദ്ധ സംഘടനയ്ക്ക് 'അമ്മ' എന്ന പേരിട്ടയാളെ തല്ലണം എന്നും മോഹൻലാൻ ഇനിയെങ്കിലും സംഘടനയിൽ നിന്നും രാജിവെയ്ക്കാൻ തയ്യാറാകണമെന്നും ചിലർ കുറിച്ചു. അതേസമയം പാർവ്വതിയോട് ഇപ്പോൾ ബഹുമാനം തോന്നുന്നുവെന്നായിരുന്നു മറ്റൊരാൾകുറിച്ചത്.

താരസംഘടനയിൽ

താരസംഘടനയിൽ

ലഹരിമുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടിയെടുക്കേണ്ടത് സംബന്ധിച്ചും പാർവ്വതിയുടെ രാജി, നടി ഭാവനയ്ക്കെതിരായ ഇടവേള ബാബുവിന്റെ പരാമർശം തുടങ്ങിയ വിഷയങ്ങളിൽ തിരുമാനം എടുക്കുന്നതിനായിരുന്നു പ്രസിഡന്റ് മോഹൻലാലിൻറെ നേതൃത്വത്തിൽ കൊച്ചിയിൽ താരസംഘടന യോഗം ചേർന്നത്.

 യോഗം പിരിഞ്ഞു

യോഗം പിരിഞ്ഞു

ബിനീഷിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും തത്കാലം വിശദീകരണം തേടാനായിരുന്നു പ്രസിഡന്റ് ആയ മോഹൻലാലിന്റെതിരുമാനം. അതേസമയം ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി തിരുവോത്ത് സമര്‍പ്പിച്ച രാജി സംഘടന സ്വീകരിച്ചു.

വിവാദപരാമര്‍ശത്തില്‍ പക്ഷേ ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ യോഗം പിരിയുകയായിരുന്നു.

'ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാർ ആകരുത്'; വിമർശകരുടെ വായടിപ്പിച്ച് തോമസ് ഐസകിന്റെ മറുപടി

ഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി തള്ളി

‘ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുവീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു'

മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍

English summary
Social Media Slams Actor Tini Tom And Other Executive Members of AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X