കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ വെടിയുണ്ട ജയരാജന്റെ കഴുത്തിൽ! മാതൃഭൂമി കാർട്ടൂണിനെതിരെ വൻ പ്രതിഷേധം!

Google Oneindia Malayalam News

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനെ പരിഹസിക്കുന്ന മാതൃഭൂമി പത്രത്തിലെ കാര്‍ട്ടൂണിന് എതിരെ വ്യാപക വിമര്‍ശനം. കേരള പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തിലുളളതാണ് കെആര്‍ ഗോപീകൃഷ്ണന്റെ വിവാദ കാര്‍ട്ടൂണ്‍. കാണാതായ വെടിയുണ്ട ഇപി ജയരാജന്റെ കഴുത്തിലുണ്ട് എന്നാണ് കാര്‍ട്ടൂണിലെ പരിഹാസം.

താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും വെടിയുണ്ടകള്‍ കാണാതായിക്കാമെന്നും ഇത് പുതിയ കാര്യമല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അതിന് മറുപടിയായി തന്റെ കഴുത്തിലേക്ക് കൈ ചൂണ്ടി, ഒരു വെടിയുണ്ട ഏതാണ്ട് ഈ ഭാഗത്താണ് പണ്ട് കാണാതായത് എന്ന് ജയരാജന്‍ മറുപടി പറയുന്നതാണ് കാര്‍ട്ടൂണ്‍.

NS

ജയരാജന്റെ അവസ്ഥയെ പരിഹസിക്കുന്ന കാര്‍ട്ടൂണിന് എതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ അടക്കമുളളവര്‍ കാര്‍ട്ടൂണിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഗോപീകൃഷ്ണന്‍ വരയ്ക്കുന്നത് ആര്‍എസ്എസ് ചരട് കെട്ടിയ കൈ കൊണ്ടാണെന്ന് എന്‍എസ് മാധവന്‍ കുറ്റപ്പെടുത്തി. കാര്‍ട്ടൂണ്‍ ഒരു മനുഷ്യന്‍ കാലങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനയെ ക്രൂരമായി പരിഹസിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ അടയാളമാണ് ഇപി ജയരാജന്റെ കഴുത്തിലെ വെടിയുണ്ട. നീക്കം ചെയ്യാനാവാതെ കഴുത്തില്‍ തന്നെയുളള വെടിയുണ്ട കാരണം മരുന്നുകളുടെ സഹായത്താലാണ് ജയരാജന്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. 1995 ഏപ്രില്‍ 12നാണ് ജയരാജന് എതിരെ വധശ്രമം ഉണ്ടായത്. വിജയവാഡയില്‍ സിപിഎം സമ്മേളനം കഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങി വരവേയാണ് ജയരാജന്‍ ആക്രമിക്കപ്പെട്ടത്.

English summary
Social Media slams Mathrubhumi's cartoon insulting EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X