Get Updates
Get notified of breaking news, exclusive insights, and must-see stories!

'നല്ല നടൻ ഒക്കെ തന്നെ.. പക്ഷെ വകതിരിവ് വട്ട പൂജ്യം', മോഹൻലാലിന്റെ അമൃതാനന്ദമയി പോസ്റ്റിന് പൊങ്കാല

കൊച്ചി: അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ടുളള നടന്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല. അമ്മ ശ്രീ മാതാ അമൃതാനന്ദമയി ദേവിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് അമൃതാനന്ദമയിയുടെ ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

കൂടാതെ അമൃത ലൈവ് ഒടിടി പ്ലാറ്റ്‌ഫോമും മോഹന്‍ലാല്‍ ലോഞ്ച് ചെയ്തു. ആള്‍ദൈവത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ മോഹന്‍ലാലിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനം. രൂക്ഷമായ പരിഹാസമാണ് പ്രതികരണങ്ങളായി പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

1

മോഹൻലാലിന്റെ പോസ്റ്റിന് ലഭിച്ച ചില വിമർശന, പരിഹാസ പ്രതികരണങ്ങൾ പരിശോധിക്കാം.

*

''താങ്കളെപ്പോലൊരു വ്യക്തി ഇവരെയൊക്കെ വിശ്വസിക്കുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ സങ്കടം തോന്നുവാ , അതിനുമാത്രം ഇവ൪ എന്തു അത്ഭുതമാ കാട്ടിയത് , എല്ലാം പോട്ടെ ഈ മാഹാമാരിപിടിച്ചു നി൪ത്താന്‍ അത്രയ്ക്ക് കഴിവുണ്ടേല്‍ ഈ ആള്‍ ദെെവത്തിനു കഴിയണ്ടേ. ഇപ്പോ ഈ പരിസരത്ത് പോലും കാണുന്നില്ലല്ലേ ഇവരെ , തട്ടിപ്പ്. ദയവ് ചെയ്ത് ഇതൊന്നും പ്രോൽസാഹിപ്പിക്കാതിരിക്ക്, നാ്ണക്കേട് തോന്നുവാ കഷ്ടം , അമ്മ പോലും ഒന്നു പോയേ''.

*

''ഏട്ടാ.. കൊറോണ കാലത്തു അവർ തന്നെ രാജിവെച്ചതാണ്. ആരൊക്കെയോ ചേർന്ന് വേഷംകെട്ടിച്ച വയസായ ഒരു സ്ത്രീയെ ലാലേട്ടന്റെ പോസ്റ്റ് കാരണം ട്രോളി കൊല്ലുന്ന അവസ്ഥ ആയല്ലോ...നാട്ടുകാര് നല്ല കലിപ്പിലാ...''

2

*

'' കൊറോണയെ പേടിച്ചു മാളത്തിൽ ഒളിച്ച അധോലോക നായികയായ, ആൾ ദൈവത്തിനെ വീണ്ടും ആളുകൾക്ക് ഇടയിലേക്ക് ഒരു ഇൻട്രോ കൊടുത്തെത്തിച്ച ലാലേട്ടന്റെ ആ നന്മ മനസ്സ് ആരും കാണാതെ പോവല്ലേ എന്റെ പൊന്നുമക്കളെ.... എന്നാലും എന്റെ ലാലേട്ട.... കഷ്ടം തന്ന..''

*

'' ഈരേഴു പതിനാല് ലോകങ്ങളെയും കാത്തു രക്ഷിച്ച് കൊണ്ട് കൊല്ലത്തെ അമൃതപുരിയിൽ വാഴും , പിറന്നാൾ ആഘോഷിക്കും ജഗദംബികയായ "സുധാമണി" ദേവി നീണാൾ വാഴട്ടെ...... മറ്റു ദൈവങ്ങൾ കണ്ടു പഠിക്കണം ഞമ്മളെ ഈ ദൈവത്തെ. സ്വന്തമായി ആപ്പ് പോലും ഉണ്ട്..... ഈ കോവിഡ് പോകട്ടെ അപ്പൊ കാണിച്ചു തരാം ബാക്കി ലീലാവിലാസങ്ങൾ''

*

'' ആൾ ദൈവങ്ങളിൽ നിങ്ങൾക്ക് വിശ്വാസം തോന്നുന്നുവെങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണുക നല്ല ഭക്ഷണം കഴിക്കുക നല്ലോണം വിശ്രമിക്കുക- "സ്വാമി വിവേകാനന്ദൻ "

3

*

'' ആൾ ദൈവത്തെ ആരാധിക്കുന്ന താങ്കളെ പോലത്തെ "influencers" സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്?... മനുഷ്യൻ മാനസിക സമ്മർദ്ദം കൂടുമ്പോൾ അഭയം തേടി പോകാനും ഇവരുടെ ഒക്കെ കാൽ ചുവട്ടിൽ അടിമപെടാനും നിങ്ങൾക്ക് ലജ്ജ ഇല്ലെ?...അവരുടെ ബിസിനെസ്സ് തന്ത്രമാണെന്ന് മനസ്സിലാക്കാനുള്ള യുക്തിയില്ല? വിദ്യാഭ്യാസ curriculum ത്തിൽ "Emotional Intelligence" എന്നൊരു വിഷയം കൊണ്ട് വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊൾ ഇവിടെ ഉള്ളൂ...തിരിച്ചറിവ് അതാണ് ഏറ്റവും വലിയ ശെരി...''

*

'' മദർ തെരേസയെ പാവങ്ങളുടെ അമ്മ അഗതികളുടെ അമ്മ എന്ന് അറിയപ്പെടുന്നു ഈ അമൃതാനന്തമയി സ്വയം അമ്മയായി അവതരിച്ചതല്ലേ മോഹൻലാലിനോട് ആരാധന ഉള്ളതിനേക്കാൾ ഒരു നുള്ള് ആരാധനയോ ഭക്തിയോ ഈ അമൃതാനന്ദ മയിയോട് തോന്നിയിട്ടില്ല. എന്നിട്ടും പ്രിയ ലാലേട്ടൻ എന്ത് ആഭാസമാണ് കാട്ടുന്നത്''

4

* '' ഏട്ടാ നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്വത്തെ മാനിച്ചു കൊണ്ട് ഒരു ആരാധകന്‍ എന്ന നിലയില്‍ പറയുകയാണ് നിങ്ങള്‍ ഒരു ജനപ്രിയ നടന്‍ എന്ന നിലയില്‍ ഇത് പോലെയുള്ള ആള്‍ ദൈവങ്ങള്‍ക്ക് Promotion ഉണ്ടാക്കി കൊടുക്കുന്ന രീതിയിൽ social media കൈകാര്യം ചെയ്യരുത്. കൊറോണ കാലത്ത് ഇതെന്നല്ല ഒരാള്‍ ദൈവങ്ങളെയും ഒരിടത്തും കണ്ടിട്ടില്ല.. അത് കൊണ്ട് ഇതിനെയൊക്കെ പിന്തുണയ്ക്കുന്നവരെക്കാള്‍ കൂടുതല്‍ ശക്തമായി എതിര്‍ക്കുന്ന ആളുകള്‍ കൂടുതലാണ് നിലവില്‍ നാളെ ഇതൊക്കെ നിങ്ങളുടെ സിനിമകളെ ബാധിക്കുന്ന രീതിയിലേയ്ക്ക് നയിച്ചാല്‍ നടന്‍ എന്ന നിലയില്‍ നിങ്ങളെ മാത്രമല്ല സ്ക്രീനിന് മുന്നിലും പിന്നിലും കഠിനാധ്വാനം ചെയ്യുന്ന മറ്റനവധി ആളുകളെ കൂടി ബാധിക്കും...ഏട്ടനെ പോലെയുള്ള ജനപ്രിയര്‍ അവരോട് ഉള്ള വിശ്വാസവും ഭക്തിയും ബഹുമാനവും ഒക്കെ സ്വകാര്യമായി സൂക്ഷിക്കേണ്ട ഒന്നാണെന്നാണ് വ്യക്തി സ്വാതന്ത്ര്വം മുന്‍ നിര്‍ത്തി എനിയ്ക്ക് പറയാനുള്ള അഭിപ്രായം.. തെറ്റാകാം ശരിയാകാം നിങ്ങളെ പോലുള്ളവരുടെ നിലപാടുകള്‍ എന്ത് തന്നെയാണെങ്കിലും അത് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ പോന്ന ഒന്നാണെന്ന് ഓര്‍മ്മ വേണം... പൊതു ഇടങ്ങളില്‍ പ്രകടമാക്കും മുന്‍പ്. ഒരുപാട് ഇഷ്ട്ടത്തോടെ ബഹുമാനത്തോടെ അങ്ങയുടെ ഒരു ആരാധകന്''

5

*

'' മഹാമാരി താണ്ഡവമാടുന്ന സമയത്ത് ഈ അമ്മ ഭക്തർക്ക് സ്വാന്തനം നൽകിയോ ലാലേട്ടാ.... അന്നും OTT പ്ലാറ്റഫോം ഉണ്ടായിരുന്നെല്ലോ... ആളുകളുടെ സങ്കടങ്ങളിൽ കൂടെ നിൽക്കാൻ പഠിക്കണം... കാറ്റും മഴയും തോർന്നു മെല്ലേ മെല്ലേ മുഖം കാണിക്കാൻ തുടങ്ങുന്ന ആളുകളെ തിരിച്ചു അറിയാൻ കഴിയട്ടെ ഏവർക്കും...''

*

'' ഒരു കാലത്തു ഏറ്റവും ഇഷ്ടം തോന്നിയ രണ്ട് പ്രതിഭകൾ ആയിരുന്നു സച്ചിനും മോഹൻലാലും, മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ ചില്ലു വിഗ്രഹം ഉടഞ്ഞു വീഴുമെന്ന ക്രിസ്പിൻ വചനം എത്ര ശരിയാണ്... സച്ചിൻ സായിബാബയുടെ ഭക്തനായപ്പോൾ മോഹൻലാൽ അമൃതാനന്ദമയി ഭക്തൻ, കലാപരവും കായികപരവുമായ കഴിവുകളെ അംഗീകരിച്ചുകൊണ്ട് തന്നെ ആൾദൈവങ്ങളെ ആരാധിക്കുന്ന വിഡ്ഢികളായി മാത്രമേ അവരെ കാണാൻ കഴിയൂ... അവരുടെ ജീവിതം അവരുടെ സ്വാതന്ത്ര്യമാണെങ്കിലും ഇജ്ജാതി ഊളത്തരം വേണ്ടായിരുന്നു''

*

'' സംഭവം നല്ല നടൻ ഒക്കെ തന്നെ. പക്ഷെ വകതിരിവ് വട്ട പൂജ്യം''.

6

*

"കൊറോണ വരുമെന്ന് രണ്ടുവർഷം മുൻപ് ദിവ്യദൃഷ്ടിയിൽ അറിഞ്ഞു എന്നാണ് മാതാഅമൃതാനന്ദമയി ഒരു വീഡിയോയിൽ പറഞ്ഞത്. അമൃതാനന്ദമയിയുടെ കട്ട ഫാൻ ആയ മോഹൻലാലിന്റെ മരക്കാർ എന്ന മൂവി പെട്ടിക്ക് അകത്ത് ഇരിക്കും എന്നെങ്കിലും ദിവ്യദൃഷ്ടി ഉണ്ടായപ്പോൾ മോഹൻലാലിനെ അറിയിച്ചിരുന്നെങ്കിൽ കുറച്ചു കാശ് എങ്കിലും ലാഭിക്കാമായിരുന്നു ഫീലിംഗ് പുച്ഛം''

*

'' കോവിഡ് ഭീതിയിൽ സന്ദർശകരെ ഒഴിവാക്കുകയും വാക്സിൻ എടുത്തു സ്വന്തം ശരീരം സംരക്ഷിക്കുകയും ചെയ്ത അപൂർവമായ ദൈവം''

*

'' ഹഹ, അമ്മയെ മോഹൻലാൽ സപ്പോർട്ട് ചെയ്‌താൽ ഞങ്ങളും ചെയ്യും എന്നു പറയുന്നവരുടെ ഒരു ഗതികേട്, അവർ ദൈവം അല്ല എന്നതിന് ഈ കൊറോണ തന്നെ തെളിവ്.. അതൊക്കെ പോട്ടെ അവരുടെ ആശ്രമങ്ങളിൽ ഉണ്ടായ ദുരൂഹ മരണങ്ങൾ, അവിടെ നിന്ന് രക്ഷപെട്ടവർ എഴുതി തീർത്ത പുസ്തകങ്ങൾ, പീഡനങൾ ഇതൊക്കെ ഒന്നു ന്യായീകരിക്കാൻ ടൈം കണ്ടെത്തൂ ആരാധകരെ''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+