• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ഉളുപ്പുണ്ടോ സിദ്ദിഖേ, അങ്ങേരെ പാലം വലിച്ചിട്ട് ഇമ്മാതിരി ഫോട്ടോ പോസ്റ്റ് ചെയ്യാൻ''; ടി സിദ്ദിഖിന് പൊങ്കാല

Google Oneindia Malayalam News

കോഴിക്കോട്: ഡിസിസി പുനസംഘടനയോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിനുളളില്‍ പലയിടത്തായി പൊട്ടിത്തെറികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കോണ്‍ഗ്രസില്‍ കെ സുധാകരനും വിഡി സതീശനുമാണ് പുതിയ അധികാര കേന്ദ്രങ്ങള്‍ എന്നിരിക്കെ എ,ഐ ഗ്രൂപ്പുകള്‍ക്ക് ശക്തിക്ഷയം പ്രകടമാണ്.

എല്ലാ കളികൾക്കും ഒരവസാനം, ചെന്നിത്തലയല്ല സതീശൻ, മുല്ലപ്പളളിയല്ല സുധാകരൻ; ഉമ്മൻചാണ്ടിയെ കുത്തി ജയശങ്കർഎല്ലാ കളികൾക്കും ഒരവസാനം, ചെന്നിത്തലയല്ല സതീശൻ, മുല്ലപ്പളളിയല്ല സുധാകരൻ; ഉമ്മൻചാണ്ടിയെ കുത്തി ജയശങ്കർ

പല നേതാക്കളും ഗ്രൂപ്പുകള്‍ വിടുന്നതായാണ് സൂചനകള്‍. തിരുവഞ്ചൂരടക്കമുളള പ്രമുഖ നേതാക്കള്‍ എ ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായി ആയ ടി സിദ്ധിഖും എ ഗ്രൂപ്പ് വിട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് മറുപടിയെന്നോണം ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുളള ചിത്രം ഫേസ്ബുക്കിലിട്ട സിദ്ധിഖിനെ ഒരു വിഭാഗം പൊങ്കാല ഇടുകയാണ്.

1

കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനം ഏറെക്കാലമായി എ ഗ്രൂപ്പിന്റെ കൈവശമായിരുന്നു. എന്നാല്‍ ഡിസിസി പുനസംഘടനയില്‍ ഐ ഗ്രൂപ്പുകാരനായ കെ പ്രവീണ്‍ കുമാറിനാണ് ഇടം കിട്ടിയത്. എ ഗ്രൂപ്പുകാരനായ ടി സിദ്ധിഖ് പിന്തുണച്ചതും പ്രവീണിനെ ആണ്. ഇതോടെയാണ് എ ഗ്രൂപ്പില്‍ സിദ്ധിഖിനെതിരെ അമര്‍ഷം പുകയുന്നത്. എ ഗ്രൂപ്പില്‍ നിന്ന് സിദ്ധിഖും വിട്ട് പോകുകയാണ് എന്നുളള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മറുപടി എന്നോണം ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുളള ചിത്രം ടി സിദ്ധിഖ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

2

എന്നാല്‍ നിരവധി പേരാണ് സിദ്ധിഖിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്ന ചില പ്രതികരണങ്ങൾ ഇങ്ങനെ:

* '' ഉമ്മൻ ചാണ്ടിയെ ഒരു ഗ്രൂപ്പിന്റെ നേതാവാക്കി എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കു പോളും ഒരു വാക്ക് മിണ്ടാതെ ഫോട്ടോ ഇട്ടാൽ ഞങ്ങൾ വിശ്വസിക്കാൻ മണ്ടൻമാരല്ല''.

* ''ഒറ്റുകാരുടെ മുന്നിലും തനിക്ക് മാത്രം സ്വന്തമായ ആ ഒരു ചിരിയിൽ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ലീഡർ K കരുണാകരൻ .. , മറക്കരുതാരും...''

* '' ഈ തണലിൽ നിന്നാണ് സിദ്ധിക്ക് എന്ന നേതാവ് ഉദിച്ചു ഉയർന്നത്. നിങ്ങളുടെ എല്ലാ പ്രതിസന്ധിയിലും താങ്ങും തണലും ആയിരുന്നു ആ മനുഷ്യൻ''.

3

* '' ഒരപേക്ഷയുണ്ട്.... നിങ്ങൾ ഗ്രൂപ്പ്‌ കളിച്ചും തമ്മിൽ തല്ലിയും ഇല്ലാതാക്കിയ പാർട്ടിയെ ചിലരൊക്കെ ചേർന്ന് ഒന്ന് പച്ച പിടിപ്പിക്കാൻ അവരെക്കൊണ്ട് ആകുന്നപോലെ ശ്രെമിക്കുന്നുണ്ട്.... സഹായിച്ചില്ലെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കരുത്... അപേക്ഷയാണ്....പാർട്ടിയാണ് വലുത് ഒരു നേതാവും അല്ലാ''

* '' അഞ്ചു കൊല്ലം മാത്രമേ MLA ആകാൻ പറ്റൂ എന്ന് പാർട്ടികൾ ഭരണഘടന ഉണ്ടാക്കണം.. എങ്കിലേ ഈ അധികാര പിരാന്ത് നിർത്താൻ പറ്റൂ... കെവി തോമസ്, പിസി ചാക്കോ തുടങ്ങി കേന്ദ്രത്തിലും കേരളത്തിലും കിട്ടാവുന്നത്ര അധികാരം പങ്കിട്ട നേതാക്കൾ ഒട്ടനവധിയാണ്... ഇത് എല്ലാ പാർട്ടിയിലുമുണ്ട്...''

4

* '' ഒരു പാർട്ടിയിൽ വർഷങ്ങൾ പ്രവർത്തിച്ചു നേടേണ്ടതെല്ലാം നേടിയിട്ട് വീണ്ടും അധികാര കസേര കിട്ടാതെ വരുമ്പോൾ സ്വന്തം പാർട്ടിയെ കുറ്റം പറഞ്ഞു മറുകണ്ടം ചാടി മറ്റു പാർട്ടികളിൽ കേറി കൂടാൻ നോക്കുന്ന നേതാക്കളെ കണ്ടം വഴി ഓടിക്കണം എന്നാണ് എന്റെ ഒരിത്''

* '' ഗ്രൂപ്പും സ്ഥാനമാനങ്ങളും ഇല്ലാത്ത പല നേതാക്കൻമാരും കോൺഗ്രസിൽ ഉണ്ട് അത് ഇഗ്രൂപ്പ് മുതലാളിമാർ അറഞ്ഞാൽ നന്ന്. പിണറായിയുടെ ഷൂ നക്കാനെന്നും അവരെ കിട്ടില്ല ... VD ക്കും KS നും അഭിവാദ്യങ്ങൾ''

5

* '' എത്ര വലിയ നേതാവായാലും ഗ്രൂപ്പ് കളിച്ച് പാർട്ടിക്ക് വിലങ്ങുതടിയായി വന്നാൽ നടപടി എടുക്കുക തന്നെ വേണം''

* ഗ്രുപ്പ്‌ കളിക്കാൻ താല്പര്യം ഉള്ള നേതാക്കൾ പുതിയ പാർട്ടി ഉണ്ടാക്കുക...എന്നിട്ട് നിങ്ങടെ പെട്ടി താങ്ങി നടക്കുന്നവരെയുഉം മുക്കള മറാത്താ മക്കളെയും അതിന്റെ ഭാരവാഹികൾ ആക്കുക.... ഞങ്ങൾ പ്രവർത്തകർക്ക് നിങ്ങൾ നേതാക്കളെക്കാൾ വലുതാണ് കൊണ്ഗ്രെസ്സ് പാർട്ടി''

* ''ഉളുപ്പുണ്ടോ സിദ്ദിഖേ , അങ്ങേരെ പാലം വലിച്ചിട്ട് ഇമ്മാതിരി ഫോട്ടോ പോസ്റ്റ് ചെയ്യാൻ''

cmsvideo
  Oommen Chandy will be the last CM if congress not change the leadership: Rajmohan Unnithan
  English summary
  Social Media slams T Siddique over his photo with Oommen Chandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X