സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു'എന്ന പേരിൽ അറിയപ്പെടുന്ന ശരത് ഉണ്ണിത്താൻ അന്തരിച്ചു. നടി സ്നേഹ ശ്രീകുമാറാണ് മരണവിവരം പങ്കിട്ടത്. അമേരിക്കയിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടതെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
'പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്',സ്നേഹ പറഞ്ഞു.

അറ്റ്ലാന്റയിൽ കുഴഞ്ഞു വീണാണ് മരണം സംഭവിതെന്നാണ് മനോരമ ഓണ്‍ലൈൻ റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി 123 കെ ഫോളോവേഴ്സ് താരത്തിനുണ്ട്. 'ചിരിക്കാൻ വിധി ഉള്ളവരെ ചിരിപ്പിക്കാൻ വിധിക്കപ്പെട്ടവൻ' എന്നാണ് അദ്ദേഹം തൻ്റെ ബയോയിൽ എഴുതിയിരിക്കുന്നത്. ഈ വാക്കുകൾ പോലെ തന്നെ ബിനുവിൻ്റെ വീഡിയോകൾ ആളകളുകളെ ഏറെ ചിരിപ്പിക്കുന്നതായിരുന്നു. നാല് ദിവസം മുൻപ് ഇന്ന് തൻ്റെ പിറന്നാളാണെന്ന് ശരത് പങ്കുവെച്ചിട്ടുണ്ട്. പിന്നീട് മരണ വാർത്തയാണ് ആരാധകർ കേൾക്കുന്നത്. മരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.












Click it and Unblock the Notifications