കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ ടീച്ചറെ കൈവിടില്ലെന്ന് സോഷ്യൽ മീഡിയ; കലോത്സവ വേദിയിലെ ആക്രമണം ദീപയ്ക്ക് പിന്തുണയേറ്റുന്നു..

  • By Goury Viswanathan
Google Oneindia Malayalam News

തൃശൂർ: ‌കവിതാ മോഷണ വിവാദത്തിൽ ഉൾപ്പെട്ടതോടെ വ്യാപകമായ ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽ ദീപാ നിശാന്തിനെതിരെ നടന്നത്. സ്വന്തം കവിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സുഹൃത്തായി ശ്രീചിത്രൻ നൽകിയതാണ് കവിതയെന്നായിരുന്നു ദീപാ നിശാന്ത് നൽകിയ വിശദീകരണം. എന്നാൽ വിശദീകരണത്തിന് ശേഷവും ദീപാ നിശാന്തിനെതിരെ ഉയർന്ന വിമരർശനങ്ങളിൽ അയവുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം ആലപ്പുഴ കലോത്സവത്തിൽ ഉപന്യാസ മത്സരത്തിൽ വിധികർത്താവായെത്തിയ ദീപയ്ക്ക് നേരെ വലിയ പ്രതിഷേധമാണ് ഉയർന്നത് ദീപയെ വിധികര്‍ത്താവായി അംഗീകരിക്കില്ലെന്ന് വ്യക്തതമാക്കി ഒരുകൂട്ടം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ സംഭവങ്ങൾക്ക് ദീപ ടീച്ചർക്കുള്ള പിന്തുണ വർധിപ്പിച്ചെന്നാണ് സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ആക്രമണം

ആക്രമണം

സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ മൂർച്ചയേറിയ പ്രതികരണങ്ങൾ നടത്തിയ ആളാണ് ദീപാ നിശാന്ത്. പല പ്രമുഖരും ദീപാ നിശാന്തിന്റെ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. തിരിച്ചടിക്കാൻ കാത്തിരുന്ന് കിട്ടിയ അവസരം മുതലാക്കുന്ന കാഴ്ചയായിരുന്നു കവിതാ മോഷണ വിവാദത്തില്‍ ഉണ്ടായത്. സൈബർ പോരാളികൾ ഒറ്റ നിമിഷം കൊണ്ടാണ് ദീപയ്ക്കെതിരെ തിരിഞ്ഞത്. ദീപാ നിശാന്തിന്റെ മുൻകാല രചനകളുടെ ആധികാരികതയെ പോലും ചോദ്യം ചെയ്തു വിമർശകർ.

 മാറ്റി നിർത്തപ്പെടുന്നു

മാറ്റി നിർത്തപ്പെടുന്നു

തൃശൂരിൽ സംഘടിപ്പിച്ച ജനാഭിമാന സംഗമത്തിൽ ദീപാ നിശാന്തിനെ അതിഥിയായി ക്ഷണിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന മറ്റു പ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം ദീപയുടെ ചിത്രവും ഉൾപ്പെടുത്തി സംഘാടകര്‍ നോട്ടീസും അടിച്ചിരുന്നു. എന്നാൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ദീപാ നിശാന്തിനെ ഒഴിവാക്കി. സംഘാടക പിന്തുണച്ച് ആദ്യം രംഗത്തെത്തിയത് എഴുത്തുകാരി സാറാ ജോസഫ് ആയിരുന്നു.

കലോത്സവ വേദിയിൽ

കലോത്സവ വേദിയിൽ

കഴിഞ്ഞ ദിവസം സംസ്ഥാന കലോത്സവ വേദിയില്‍ വിധി കർത്താവായി ദീപാ നിശാന്ത് എത്തിയപ്പോഴും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍. ഒരു രീതിയിലും സത്യസന്ധത പുലര്‍ത്താത്ത വിധി കര്‍ത്താവിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ്, കെഎസ് യു, എബിവിപി പ്രവർത്തകര്‍ ദീപയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ചു.ഒടുവില്‍ പോലീസ് സംരക്ഷണത്തിലായിരുന്നു അവര്‍ മൂല്യ നിര്‍ണയം നടത്തിയത്. എന്നാല്‍ പ്രതിഷേധം അടങ്ങാതയതോടെ. ദീപാ നിശാന്ത് നടത്തിയ മൂല്യ നിർണയം റദ്ദാക്കി പകരം സന്തോഷ് എച്ചിക്കനം പുനർമൂല്യ നിർണയം നടത്തി.

 വീണ് കിടക്കുന്നവരെ ചവിട്ടരുത്

വീണ് കിടക്കുന്നവരെ ചവിട്ടരുത്

എന്നാല്‍ കലോത്സവ വേദിയിലെ സംഭവം ദീപയ്ക്ക് പിന്തുണ വര്‍ധിപ്പിക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ തെളിയുന്നത്. 'വീണു കിടക്കുന്നവരെ ചവിട്ടരുത്, ചെയ്തതിലെ അബദ്ധവും തെറ്റും നമ്മളെ ഓരോരുത്തരെക്കാളും മനസ്സിലാക്കുന്നുണ്ടാവും ടീച്ചർക്ക് കഴിഞ്ഞ ദിവസം ദീപാ നിശാന്ത് വിഷയത്തിൽ നടി മാലാപാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പിലെ വരികളാണിത്. പൊതു സമൂഹവും ദീപാ നിശാന്തിനോട് ഈ മനോഭാവം സ്വീകരിച്ചു തുടങ്ങിയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

മുഖ്യാതിഥിയായി

മുഖ്യാതിഥിയായി


കഴിഞ്ഞ ദിവസം പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് പാലിയേറ്റീവ് പ്രവർത്തക സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ദീപ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തെറ്റ് ചെയ്തതിൽ വിയോജിപ്പുണ്ടെങ്കിലും ദീപയെ തള്ളിപ്പറയാത്തവയാണ് ഭൂരിഭാഗം കമൻറുകളും.

തള്ളിപ്പറയില്ല

തള്ളിപ്പറയില്ല

വിദ്യാർത്ഥിയായിരുന്ന എന്റെ തെറ്റുകൾ ക്ഷമിച്ച കേരളവർമ്മയിലെ മലയാളം ടീച്ചറെ മറന്നിട്ടില്ല. അതുകൊണ്ട് ടീച്ചർക്കൊരു തെറ്റു പറ്റിയപ്പോൾ തള്ളിപ്പറയാനാകില്ല എന്നാണ് ഒരു കമന്റ്. മുഴുവൻ മലയാളികളും ടീച്ചർച്ച് എതിരല്ല എന്നാണ് മറ്റൊരു കമന്റ്. ദീപാ നിശാന്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന കമന്റ് ബോക്സിൽ ഇപ്പോൾ ദീപ ടീച്ചർക്കുള്ള കട്ട സപ്പോർട്ടാണ് നിറയുന്നത്.

 ഈ സമയവും കടന്നു പോകും

ഈ സമയവും കടന്നു പോകും

സൗഹൃദങ്ങളേ വിശ്വസിച്ചത്‌ കൊണ്ട്‌ മാത്രം പറ്റി പോയ ഒരു തെറ്റ്‌, അത്‌‌ ഉൾകൊള്ളാൻ കഴിയുന്ന ഒരു പാട്‌ പേർ ടീച്ചറോടൊപ്പം ഉണ്ട്‌. ഇപ്പോൾ ഓരിയിടുന്നവർ എന്നും ഉണ്ടായിരുന്നവരാണു , അവരേ വിട്ടേക്കു .... അവർക്ക്‌ അത്‌ ഒരു അവസരം മാത്രമാണു. ഈ സമയവും കടന്ന് പോകും , ദീപ ടീച്ചറേ ഈ സമൂഹത്തിനു ആവശ്യമുണ്ട്‌, കരുത്തോടെ മുന്നോട്ട്‌ എന്നാണ് മറ്റൊരു കമന്റ്.

അത് രാഷ്ട്രീയം

അത് രാഷ്ട്രീയം

ചെയ്ത തെറ്റ് തിരുത്തി മാപ്പ് ചോദിച്ചിട്ടും വെറുതെ വിടാത്തവരുടെ ഉദ്ദേശം രാഷ്ട്രീയമാണ്. നിങ്ങളുടെ എഴുത്തിനെ അവർ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോൾ ബോധ്യമായി എന്ന് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു.

 സങ്കടം തോന്നി

സങ്കടം തോന്നി

പ്രതിക്ഷേധ ക്കാരിൽ നിന്നും സംരക്ഷിച്ചു ടീച്ചറെ പോലീസ് വാഹനത്തിൽ കൊണ്ടു പോകുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ടീച്ചർ ഇനിയും എഴുതണം.ടീച്ചറുടെ വരികൾക്കായി കാത്തിരിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്.

ചാനല്‍ ചര്‍ച്ചക്കിടെ കയ്യാങ്കളി; രാഷ്ട്രീയനേതാക്കള്‍ തമ്മില്‍തല്ലി, സംഘടിച്ച് പ്രവര്‍ത്തകര്‍, വീഡിയോചാനല്‍ ചര്‍ച്ചക്കിടെ കയ്യാങ്കളി; രാഷ്ട്രീയനേതാക്കള്‍ തമ്മില്‍തല്ലി, സംഘടിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

English summary
social media support to deepa nishanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X