പുതിയ 2000 നോട്ട് കൊണ്ട് ബീഫ് വാങ്ങിയാല്‍ ബീപ് ബീപ് അടിക്കുമോ.. എന്തൊക്കെ വിടലാണ് സാറേ..
ഭൂമിയ്ക്കടിയില്‍ ഒളിപ്പിച്ചാലും ഉപഗ്രഹ കണ്ണുകള്‍ക്ക് കണ്ടെത്താന്‍ ശേഷിയുള്ള ചിപ്പുകളടങ്ങിയ പുത്തന്‍ നോട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ പുതിയ 2000 രൂപ നോട്ടിന് കിട്ടിയ വിശേഷണമാണിത്. 120 മീറ്റര്‍ വരെ ആഴത്തില്‍ കുഴിച്ചിട്ടാലും മോദി ഈ നോട്ടുകള്‍ കണ്ടുപിടിക്കുമെന്ന് കേട്ടത് പാതി കേള്‍ക്കാത്തത് പാതി സംഘികള്‍ പ്രചാരണവും തുടങ്ങി.
Read Also: ഡൊണാള്‍ഡ് ട്രംപ് ജയിച്ചേ, മുതലാളീ ജിങ്ക ജിഗ ജിഗാ.. മോദിക്കും മോഹന്‍ലാലിനും മനോരമയ്ക്കും വരെ ട്രോള്‍, കിടിലന്‍ ട്രോള്‍!
പുത്തന്‍ 2000 രൂപ നോട്ടില്‍ നാനോ ജിപിഎസ് ചിപ്പ് ഘടിപ്പിച്ചിരിക്കുമെന്ന് ചില പോര്‍ട്ടലുകള്‍ വാര്‍ത്തയും നല്‍കി. 1000, 500 നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഈ പ്രചാരണം ഉഷാറായത്. ചിപ്പുകള്‍ മാത്രമാക്കേണ്ട യു എസ് ബി പോര്‍ട്ടും ഫ്രിഡ്ജും വാഷിംഗ് മെഷീനും കൂടി ആയിക്കൂടെ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ സംഘികളെ ട്രോളാനും തുടങ്ങി..

2000 നോട്ടിന്റെ പ്രത്യേകതകള്‍
നാനോ ജി പി എസ്, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ബ്ലൂടൂത്ത്, ഓഡിയോ ജാക്.. ഇങ്ങനെ പോകുന്നു പുതിയ 2000 രൂപ നോട്ടിന്റെ പ്രത്യേകതകള്‍. എന്താല്ലേ..

ഫ്രിഡ്ജും ടിവിയും
ചിപ്പ് മാത്രമാക്കണ്ട, ഫ്രിഡ്ജും ടിവിയും ആന്‍ഡ്രോയ്ഡ് ഫോണും കൂടി ഉണ്ടെന്ന് തള്ളാമായിരുന്നില്ലേ.. ഒന്ന് പോടോ അവിടന്ന്

വിശക്കുമ്പോ തിന്നാം
രണ്ടായിരം രൂപയുടെ പുതിയ നോട്ടില്‍ ചിപ്പുണ്ട്. പൈസ എവിടെ ഉണ്ടേലും മോദിജിക്ക് അറിയാന്‍ പറ്റും. അത് മാത്രമല്ല വിശക്കുമ്പോ തിന്നുകേം ചെയ്യാം.. അപ്പുക്കുട്ടാ...

അച്ഛന്‍ തന്ന് വിട്ടതാ
മിച്ചറിന് 20 രൂപയല്ലേ ഉള്ളൂ.. അച്ഛനും മോനും കൂടി ചില്ലറ വാങ്ങി വാങ്ങി ഈ കട മുടിപ്പിക്കുമെന്നാ തോന്നുന്നത്.

മാഫി ഫിലൂസ്..
മാഫി ഫിലൂസ് മാഫി മുശ്കില്‍. കള്ളപ്പണമില്ലെങ്കില്‍ പ്രശ്‌നവും ഇല്ല

ഹര്‍ത്താല്‍ നടത്തുന്നവര്‍
മുട്ടിന് മുട്ടിന് ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ജീവിക്കാന്‍ വിടാത്തവരാണ് ഇപ്പോള്‍ ചില്ലറ ക്ഷാമം പറയുന്നത്

അന്തംകമ്മികള്‍
രജനീകാന്തും മുരളി ഗോപിയും കുഞ്ചാക്കോ ബോബനും അടക്കമുള്ള സിനിമാക്കാര്‍ വരെ നല്ലത് പറയുന്നത് കേള്‍ക്കുന്ന അന്തംകമ്മിയുടെ സ്ഥിതി

500ന് ചില്ലറ താ
ആകാശത്തിന് കീഴില്‍ കിട്ടുന്ന എന്തും വാങ്ങിത്തരാമെന്ന് പറഞ്ഞ കൂട്ടുകാരന് ആറാം തമ്പുരാന്‍ കൊടുത്ത പണി.. എന്നാ 500ന് ചില്ലറ താ....












Click it and Unblock the Notifications