കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ ബന്ദോ, ഇന്നോ, അടുത്ത വെള്ളിയാഴ്ച്ചയാവട്ടെ, എന്നാലും കെഎസ്‌യുവിനോട് ഇങ്ങനെയൊക്കെ ചെയ്യാമോ

  • By Vishnu
Google Oneindia Malayalam News

സ്വാശ്രയ മാനേജ്‌മെന്റ് വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്‌യു. നിയമസഭയില്‍ കോണ്‍ഗ്രസ് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സപ്പോര്‍ട്ടുമായി കെഎസ്‌യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദും. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ ശക്തി കാട്ടാമെന്ന് വിചാരിച്ച് സമരത്തിനിറങ്ങിയ കെഎസ്‌യുവിനെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

Read Also: സ്വര്‍ണം മാറ്റിയതെവിടേക്കെന്ന് ബാബുവിന്റെ ഭാര്യ ഉത്തരം പറയണം; സഹോദരന്‍ ജോഷിയിലേക്കും അന്വേഷണം

ട്രോളെല്ലാം കണ്ടാലറിയാം എസ്എഫ്‌ഐക്കാരാണ് പിന്നിലെന്ന്. അമ്മാതിരി ട്രോളെല്ലേ. ഇതൊക്കെ എന്ത് ബന്ദ്, അതൊക്കെ ഞങ്ങടെ കാലത്ത് എന്ന ലൈനിലാണ് പരിഹാസം. കെഎസ്‌യു പഠിപ്പ് മുടക്കാന്‍ പറഞ്ഞാല്‍ ആരെങ്കിലും ക്ലാസില്‍ നിന്നറങ്ങണ്ടേ എന്നൊക്കെയാണ് ചോദ്യം. എന്നാലും ട്രോളര്‍മാരേ ഇങ്ങനയൊക്കെ ചെയ്യാമോ, നമ്മള് പിന്നേം കാണണ്ടേ...

പോയി ക്ലാസിലിരിക്കാന്‍

പോയി ക്ലാസിലിരിക്കാന്‍

കെഎസ്‌യു ബന്ദ് പ്രഖ്യാപിച്ചാലിങ്ങനെയിരിക്കും, പോയി ക്ലാസിലിരിക്ക് വൈകിട്ട് വിടാമെന്ന്.

ഇങ്ങനെ പറ്റിക്കരുത്

ഇങ്ങനെ പറ്റിക്കരുത്

പടിപ്പ് മുടക്കാനൊക്കെ പറയാം, പക്ഷെ ക്ലാസ് നിര്‍ത്തിക്കാനും പിള്ളേരെ പുറത്തിറക്കാനുമൊന്നും പറഞ്ഞേക്കരുത്.

ഇതെന്തൊരു നില്‍പ്പാണ്

ഇതെന്തൊരു നില്‍പ്പാണ്

ഇങ്ങനെയൊരു വിദ്യാഭ്യാസ ബന്ദ് കെഎസ്‌യുമാത്രമേ നടത്തൂ. നാല് മണി വരെ ക്ലാസുണ്ടേ

എന്തൊക്കെ പ്രതീക്ഷകളായിരുന്നുഎന്തൊക്കെ പ്രതീക്ഷകളായിരുന്നു

എന്തൊക്കെ പ്രതീക്ഷകളായിരുന്നുഎന്തൊക്കെ പ്രതീക്ഷകളായിരുന്നു

കെഎസ്‌യു സ്‌ട്രൈക്കില്‍ പ്രതീക്ഷിക്കുന്നതിന്റെ ഏഴയലത്താകില്ല യാഥാര്‍ത്ഥ്യം. ഈ ക്ലാസിലേക്കൊന്ന് നോക്കിക്കേ

ലേ എസ്എഫ്‌ഐ

ലേ എസ്എഫ്‌ഐ

ബന്ദൊക്കെ ഞങ്ങള് ചെയ്യണം, എന്നാലെ അതിനൊരു ഇതുണ്ടാകൂ.. ഏത്...

ഇങ്ങനെയൊക്കെ ചെയ്യാമോ

ഇങ്ങനെയൊക്കെ ചെയ്യാമോ

ഈ ട്രോള്‍ നോക്കൂ, നമ്മള് നാളെയും കാണണ്ടേ ട്രോളര്‍മാരേ...

അയ്മനം സിദ്ധാര്‍ത്ഥന്‍

അയ്മനം സിദ്ധാര്‍ത്ഥന്‍

ഇന്ന് ബന്ദല്ല കെഎസ്‌യുവിന്റെ മാരത്തണ്‍ ഓട്ടം ആണത്രേ. അയ്മനം സിദ്ധാര്‍ത്ഥനുമായാണ് ഉപമ.

വെയിലത്ത് വാടും

വെയിലത്ത് വാടും

ഈ ട്രോളൊക്കെ സഹിക്കാനുള്ള കരുത്തുണ്ടോ ആവോ, കണ്ടോ തീയില്‍ കുരുത്തതാണെന്ന്...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Social Media troll against KSU Education Bandh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X