കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ കടയിലെത്തുന്ന അധ്യാപകരില്‍ വാത്സല്യത്തിലെ മമ്മൂട്ടി മുതല്‍... ; വിടാതെ ട്രോളന്മാര്‍

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ അധ്യാപകരേയും നിയമിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പിന്നാലെ കണ്ണൂരിലെ റേഷന്‍ കടകളില്‍ അധ്യാപകരെ ഡ്യൂട്ടിക്ക് നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. സ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി അധ്യാപകരെയാണ് ഡ്യൂട്ടിക്കായി നിയമിച്ചത്.

അധ്യാപകരെ റേഷന്‍ കടകളില്‍ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭക്കും വിദ്യഭ്യാസ ഡയറക്ടര്‍ക്കും പഞ്ചായത്ത് ഉപഡയറക്ടര്‍ക്കും കത്ത് അയച്ചിരുന്നു. എന്നാല്‍ ജില്ലയിലെ ഹോട്ടസ്‌പോര്‍ട്ടുകളില്‍ റേഷന്‍ വിതരണത്തിന് അധ്യപകര്‍ക്ക് ചുമതല നല്‍കിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങൡല്‍ ട്രോളുകള്‍ നിറയുകയാണ്. ചില ട്രോളുകള്‍ കാണാം.

കേരളത്തിന് ഇന്നും ആശ്വാസ ദിനം; പോസീറ്റീവ് കേസുകളില്ല; ഏഴ്‌പേര്‍ക്ക് നെഗറ്റീവ്കേരളത്തിന് ഇന്നും ആശ്വാസ ദിനം; പോസീറ്റീവ് കേസുകളില്ല; ഏഴ്‌പേര്‍ക്ക് നെഗറ്റീവ്

റേഷന്‍ കടയിലെത്തുന്ന വിദ്യാര്‍ത്ഥി

റേഷന്‍ കടയിലെത്തുന്ന വിദ്യാര്‍ത്ഥി

റേഷന്‍ കടയില്‍ അരിവാങ്ങാനെത്തുന്ന വിദ്യാര്‍ത്ഥിയും റേഷന്‍ വിതരണം ചെയ്യുന്ന അധ്യാപകരുമാണ് ട്രോളിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍. ഹോട്ട്‌സ്്‌പോര്‍ട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ കിറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് അധ്യാപകരുടെ ദൗത്യം.

കണക്ക് മാഷ്

കണക്ക് മാഷ്

സ്‌ക്കൂളിലെ പഴയ ഇംഗ്ലീഷ് അധ്യാപകനെ കാണുമ്പോള്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥി ഇംഗ്ലീഷ് പറയാന്‍ ശ്രമിക്കുന്നതും, റേഷന്‍ വാങ്ങാനെത്തുന്നവര്‍ ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ കണക്ക് അധ്യാപകന്‍ ഇത് ചന്തയാണോ എന്ന് ചോദിക്കുന്നതുമെല്ലാം ട്രോളിലെ പ്രമേയങ്ങളാണ്.

പിഎച്ച് വാല്യൂ

പിഎച്ച് വാല്യൂ

മറ്റൊരു രസകരമായ ട്രോള്‍ ക്ലാസില്‍ ചോക്ക് കൊണ്ട് എറിയുന്ന അധ്യാപകന്‍ റേഷന്‍ കടയിലെ കിലോകട്ടയെടുത്ത് എറിയുന്നതാണ്. റേഷന്‍ കടയില്‍ ഡ്യൂട്ടിക്ക് കിട്ടിയ കെമിസ്ട്രി ടീച്ചര്‍ മണ്ണെണ്ണ വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിയോട് അതിന്റെ പിഎച്ച് വാല്യൂ ചോദിക്കുന്നതും രസകരമായ ട്രോളാണ്.

 വൈകിയെത്തിയാല്‍

വൈകിയെത്തിയാല്‍

ക്ലാസില്‍ വൈകിയെത്തിയാല്‍ വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തുകയും രക്ഷിതാവിനെ വിളിപ്പിക്കുകയും ചെയ്യുത്ത അധ്യാപകരേയും ട്രോളന്‍മാര്‍ വെറുതെ വിട്ടില്ല. കടയില്‍ ക്യൂ തെറ്റിച്ച് സാധനം വാങ്ങാനെത്തിയവനെ ഇനി വീട്ടില്‍ നിന്നും ആളെ വിളിച്ച് വന്നിട്ട് റേഷന്‍ കടയില്‍ വന്നാല്‍ മതിയെന്ന് പറയുകയാണ് അധ്യാപകര്‍. റേഷന്‍ തരുന്നതിന് മുന്‍മ്പ അത് റാബിയാണോ ബാരിഫ് ആണോയെന്ന് ചോദിക്കുന്ന അധ്യാപകരെയും ട്രോളിലൂടെ ചിത്രികരിക്കുന്നു.

എത്ര സുന്ദരമാണ്

എത്ര സുന്ദരമാണ്

റേഷന്‍കടയില്‍ ജോലിക്ക് പോയി തിരിച്ചെത്തിയ മലയാളം മാഷ് സാഹിത്യപരമായി അനുഭവം പങ്കുവെക്കുന്നതും ചിരിപ്പിക്കുന്നതാണ്.' നെല്മണികള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷ്യധാന്യങ്ങളും പളുങ്കു പോലുള്ള ഗോതമ്പ് മണികളും തിങ്ങി നിറഞ്ഞ പൊതു വിതരണ കേന്ദ്രം എത്ര സുന്ദരമാണ്' എന്നാണ് അധ്യാപകന്റേതായി ഇറങ്ങുന്ന ട്രോളുകള്‍.

Recommended Video

cmsvideo
റേഷൻ കടയിൽ അധ്യാപകർ- ചിരിച്ചുമരിക്കുന്ന ട്രോളുകൾ കാണാം : Oneindia Malayalam
 വാത്സല്യത്തിലെ മമ്മൂട്ടി

വാത്സല്യത്തിലെ മമ്മൂട്ടി

നോട്ട് ബുക്കുകള്‍ ഭംഗിയിലും വൃത്തിയിലും പൊതിയിട്ട് സൂക്ഷിക്കുന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പലപ്പോളും പ്രശംസിക്കാറുണ്ട്. ഇതിനേയും ട്രോളന്‍മാര്‍ വെറുതെ വിട്ടില്ല. കണക്ക് സാറിനെ ഇംപ്രസ് ചെയ്യിക്കുന്നതിനായി റേഷന്‍കാര്‍ഡ് പൊതിയിട്ട് ലസ്റ്റിക്കര്‍ ഒട്ടിച്ച് പേരെഴുതി കൊടുത്ത വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അഭിനന്ദിക്കുകയാണ്. അതിനായി വാത്സല്യം സിനിമയിലെ മമ്മൂട്ടിയുടെ പടമാണ് ഉപയാഗച്ചിരിക്കുന്നത്.

English summary
Social Media Troll against Teachers distributed in Ration Shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X