• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മിന്റെ എകെജി സ്മാരകത്തെ പ്രതിമയാക്കി സംഘികൾ... പ്രതിമ വന്നാൽ പട്ടിണി മാറുമോ.. ട്രോൾ!!

  • By Desk

പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ... വീടില്ലാത്തവന് വീട് വെച്ച് കൊടുത്തിട്ട് പോരെ പ്രതിമ നിര്‍മ്മാണം... ഇന്ത്യയിൽ എവിടെ ആർക്കെങ്കിലും പ്രതിമ പണിയുന്ന കാര്യം പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ സഖാക്കൾ ചോദിച്ചിരുന്ന ചോദ്യമാണ്. ഇപ്പോഴിതാ കെ എസ്‍ ആർ ടി സിയിൽ പെൻഷൻ പോലും മുടങ്ങി കിടക്കുമ്പോൾ, പട്ടിണിപ്പാവങ്ങൾക്ക് വീടില്ലാത്ത നാട്ടില്‍ ഏ കെ ജിക്ക് സ്മാരകം വരുന്നു.

വീണ്ടും സരിത നായർ, ഉമ്മൻചാണ്ടി... നികുതിപ്പണത്തിൽ നിന്നും ഏകെജിക്ക് സ്മാരകത്തിന് 10കോടി!! എല്ലാം വിടി ബൽറാമിന്റെ പണിയെന്ന്.. സോഷ്യൽ മീഡിയയിൽ പൊങ്കാലയും പച്ചത്തെറിയും!!

സ്മാരകം എന്നാണ് ബജറ്റില്‍ പറഞ്ഞതെങ്കിലും അത് സ്മാരകമല്ല പ്രതിമയാണ് എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. സി പി എം നേതാവിന്റെ പ്രതിമയ്ക്ക് ജനങ്ങളുടെ നികുതിപ്പണം പൊടിക്കുന്നത് അടക്കം ബജറ്റിലെ പല പരാമർശങ്ങള്‍ക്കും ട്രോളുകളുണ്ട്. കാണാം സംസ്ഥാന ബജറ്റ് സ്പെഷൽ ട്രോളുകൾ.

അതേത് പ്രവാസി?

അതേത് പ്രവാസി?

പ്രവാസിക്ഷേമത്തിന് 16 കോടി രൂപയാണ് ഈ ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. അത് 13 കോടി ആയിരുന്നെങ്കിൽ ഒരു വിറ്റുണ്ടായിരുന്നു.

എജ്ജാതി ട്രോൾ

എജ്ജാതി ട്രോൾ

നാളെ കമ്മി ബജറ്റ്.. സോഷ്യല്‍ മീഡിയയ്ക്ക് കെ സുരേന്ദ്രന്‍റെ ഈ പോസ്റ്റ് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ട ലക്ഷണമാണ്.

പെൻഷന്‍ എന്നാണോ

പെൻഷന്‍ എന്നാണോ

പെൻഷൻ എന്ന് കേൾക്കാൻ കാത്തുനിന്ന കെ എസ് ആർ ടി സിക്കാർ കേട്ടത് പെർളശേരിയിൽ സ്മാരകം എന്നാണ് പോലും.

ജനകീയ ബജറ്റ്

ജനകീയ ബജറ്റ്

ഇത്തിരി കേന്ദ്രവിമർശനം, ഇത്തിരി സാഹിത്യം, ഇത്തിരി ദാരിദ്ര്യം പറച്ചിൽ.. ജനകീയ ബജറ്റ് ഇതാ തയ്യാറായി.

ഇത് മതേതര പ്രതിമയല്ലേ

ഇത് മതേതര പ്രതിമയല്ലേ

ശിവജിയുടെ പ്രതിമ ഫാസിസ്റ്റ് പ്രതിമ. ഏ കെ ജിയുടെ പ്രതിമാകുമ്പോൾ അത് മതേതര പ്രതിമയല്ലേ

ഇന്നെങ്ങാൻ കിട്ടുമോ

ഇന്നെങ്ങാൻ കിട്ടുമോ

പ്രതിമ ഉണ്ടാക്കുന്നതൊക്കെ ഓക്കെ ഈ പെൻഷൻ ഉടനെയെങ്ങാനും കിട്ടുമോ സര്ക്കാരേ.

ഇങ്ങനെയാണോ

ഇങ്ങനെയാണോ

ബജറ്റിൽ പറഞ്ഞിരിക്കുന്ന 16 കോടിയിൽ ഈ പതിമൂന്ന് കോടിയും പെടുമോ ആവോ.

ഇത് കണ്ടോളൂ

ഇത് കണ്ടോളൂ

ജനകീയ ബജറ്റ് എങ്ങനെയെന്ന് കാണിച്ചുതരാം. ആ അങ്ങനെയല്ല ഇതാ ഇങ്ങനെ.

അതറിയില്ല

അതറിയില്ല

ബജറ്റ് ഒക്കെ കേട്ടു. നന്നായിട്ടുണ്ട്. ഇതിനൊക്കെയുള്ള പൈസ എവിടന്ന് കിട്ടും.

ലാഭമായല്ലോ

ലാഭമായല്ലോ

കെ എസ് ആർ ടി സി പെൻഷൻ കൊടുത്തില്ല പകരം കയറിന് വിലകുറച്ചു

ആദ്യം സ്മാരകം

ആദ്യം സ്മാരകം

പെന്‍ഷൻ പിന്നെ കൊടുക്കാം ആദ്യം ഒരു സ്മാരകം പണിഞ്ഞാൽ കുഴപ്പമുണ്ടോ

എന്ത് ചെയ്യും

എന്ത് ചെയ്യും

എന്ത് വെച്ച് ബജറ്റ് അവതരിപ്പിക്കും ഒന്നും നോക്കണ്ട ഉള്ളത് വെച്ച് പൊളിച്ചോ.

സൂപ്പറാണ്

സൂപ്പറാണ്

അന്തം കമ്മികൾ എതിർത്തിട്ടുണ്ട് എങ്കില്‍ ബജറ്റ് സൂപ്പറാകും. - കേന്ദ്രബജറ്റിനെക്കുറിച്ചാണേ

ഒരു 13 കോടി കിട്ടുമോ

ഒരു 13 കോടി കിട്ടുമോ

അതേയ് ഒരു കാര്യം ചോദിക്കട്ടേ അറബിക്ക് കൊടുക്കാനൊരു 13 കോടി എടുക്കാനുണ്ടോ

കയറ് പിരി തന്നെ

കയറ് പിരി തന്നെ

കയറിനെക്കുറിച്ച് എത്ര പരാമർശങ്ങളാ. ഇയാള് കയറുപിരി ശാസ്ത്രജ്ഞന്‍ തന്നെ.

പാവം കാക്ക

പാവം കാക്ക

പുതിയ പ്രതിമ നിർമാണം നടക്കുന്നു എന്നറിഞ്‍ഞ കാക്കകൾ,

എങ്ങനേണ്ട്

എങ്ങനേണ്ട്

സംസ്ഥാന ബജറ്റില്‍ മൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ വകയിരുത്താം മൃഗങ്ങള് എന്തായാലും സമരം ചെയ്യില്ലല്ലോ

ആരും ചോദിക്കില്ല

ആരും ചോദിക്കില്ല

അതുപോലെ തന്നെ മദ്യത്തിന്റെ നികുതി 200 ശതമാനം കൂട്ടാം അതാകുന്പോ ആരും ചോദിക്കാന്‍ വരില്ലല്ലോ

പട്ടിണി മാറും

പട്ടിണി മാറും

ശിവജി പ്രതിമയും സർദാർ പ്രതിമയും പോലല്ല ഏ കെ ജി പ്രതിമക്ക് മുന്നിൽ പ്രാർഥിച്ചാൽ പട്ടിണിമ മാറും

നിങ്ങള് തന്നല്ലേ അത്

നിങ്ങള് തന്നല്ലേ അത്

ശിവജി പ്രതിമയുടെ മുന്നിലും ഈ പറഞ്ഞ സംഭവങ്ങള്‍ ഒക്കെയുണ്ട്. അത് പറയുന്പോ സമ്മതിച്ചില്ലല്ലോ

English summary
Social media troll proposed AKG memorial in Kerala Budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more