കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ജി പിന്‍വലിച്ചു എന്ന് ദേശാഭിമാനി... വായനക്കാരെ വെറും മണ്ടന്‍ കുണാപ്പികളാക്കല്ലേ, കാണൂ ഈ തറവേല!!!

  • By Kishor
Google Oneindia Malayalam News

സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുന്നതില്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് പോലും എടുക്കാതെ കോടതി തള്ളുകയാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് ദേശാഭിമാനി പത്രം വായിക്കുന്നവര്‍ എന്താണ് വിചാരിക്കുക, ഹര്‍ജി പിന്‍വലിച്ചു എന്ന്. അങ്ങനെ തന്നെയാണ് മത്തങ്ങ വലിപ്പത്തില്‍ ദേശാഭിമാനി ഒന്നാം പേജില്‍ അച്ചടിച്ചുവെച്ചിരിക്കുന്നത്.

അതേത് ഹര്‍ജി

അതേത് ഹര്‍ജി

ടി പി സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു - ഇതാണ് ദേശാഭിമാനി വാര്‍ത്തയുടെ തുടക്കം. ഈ ഘട്ടത്തില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ബെഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണത്രെ ഹര്‍ജി പിന്‍വലിച്ചത്.

ദേശാഭിമാനിക്ക് മാത്രം

ദേശാഭിമാനിക്ക് മാത്രം

ദേശാഭിമാനിക്ക് മാത്രം എങ്ങിനെ ഹരജി പിന്‍വലിക്കലായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. ബാക്കി എല്ലാ പത്രങ്ങള്‍ക്കും ഹര്‍ജി തള്ളലാണല്ലോ. ഹര്‍ജി പിന്‍വലിച്ചതാണെങ്കില്‍ 25,000 രൂപ പിഴ ഈടാക്കിയതെന്തിന്? - ഇങ്ങനെ പോകുന്നു സംശയങ്ങള്‍.

വെറും മണ്ടന്‍മാരാക്കല്ലേ

വെറും മണ്ടന്‍മാരാക്കല്ലേ

ഞങ്ങളെ അങ്ങനെ വെറും മണ്ടന്‍കുണാപ്പികളാക്കല്ലേ എന്ന ജഗതിയുടെ ഒരു പഴയ ഡയലോഗാണ് ദേശാഭിമാനി വാര്‍ത്ത പങ്കുവെച്ച് കൊണ്ട് ആളുകള്‍ പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രം വായിക്കുന്ന പത്രമായതിനാല്‍ ദേശാഭിമാനിയില്‍ സത്യം എഴുതിയില്ലെങ്കിലും സാരമില്ല, വായിക്കുന്ന സഖാക്കള്‍ക്ക് സന്തോഷമായാല്‍ മതിയെന്നും കളിയാക്കുന്നവരുണ്ട്.

സത്യത്തില്‍ സംഭവിച്ചത് എന്താണ്

സത്യത്തില്‍ സംഭവിച്ചത് എന്താണ്

സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ വ്യക്തത നല്‍കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളുകയായിരുന്നു ഉണ്ടായത്. കോടതി ചെലവായി 25000 രൂപ അടയ്ക്കണമെന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. സെന്‍കുമാര്‍ നിയമനത്തില്‍ സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തു.

 സമാധാനം കിട്ടണ്ടേ

സമാധാനം കിട്ടണ്ടേ

വെറുതെ അങ്ങനെ അനുസരിക്കാൻ പറ്റില്ലല്ലോ. 25000 രൂപ കൊടുത്ത് വ്യക്തത വരുത്തിയാലല്ലേ ഇരട്ടച്ചങ്കിന് സമാധാനം കിട്ടൂ.

 മാതൃകയായ സർക്കാർ

മാതൃകയായ സർക്കാർ

കോടതിച്ചിലവിന് 25000 രൂപ കൊടുത്ത് മാതൃകയായ എൽ ഡി എഫ് സർക്കാർ - ദേശാഭിമാനി വാർത്ത

 ഇപ്പോ തിരിഞ്ഞല്ലോ

ഇപ്പോ തിരിഞ്ഞല്ലോ

പിണറായി വിജയൻ കോടതി വിധി വായിക്കുന്നു. 25000 രൂപ അടച്ച് വീണ്ടും വായിക്കുന്നു - ഇപ്പോ ക്ലിയറായി.

 തേങ്ക്സ്

തേങ്ക്സ്

സെൻകുമാർ കേസിൽ സംസ്ഥാന സർക്കാർ ഖജനാവിന് ഒരു 10 ലക്ഷം രൂപ നഷ്ടം വരുത്തിയിട്ടുണ്ട്. തേങ്ക്സ്.

 എന്നാ ചെയ്യുവാരുന്നു

എന്നാ ചെയ്യുവാരുന്നു

ഈ പറഞ്ഞ മുഖ്യമന്ത്രി ബ്രണ്ണൻ കോളജിൽ പണ്ട് എന്ത് പണിയായിരുന്നു എന്നാ പറഞ്ഞത്

 ശീലമായിക്കോളും

ശീലമായിക്കോളും

തുടക്കത്തിലെ പ്രശ്നമേ ഉള്ളൂ, പിന്നീട് ശീലമായിക്കോളും എന്ന് ഡെൽഹിയിലെ പിണറായി വിജയൻ

 വ്യക്തത വന്നല്ലോ

വ്യക്തത വന്നല്ലോ

കോടതിയിൽ വ്യക്തത വരുത്താൻ പോകുന്ന പിണറായി. പോയി വന്നപ്പോൾ

 ഇതാ അഞ്ച് രൂപ

ഇതാ അഞ്ച് രൂപ

കോടതിയിൽ കെട്ടിവെക്കാൻ പിണറായിക്ക് അഞ്ച് രൂപ സംഭാവന ചെയ്യുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ

English summary
TP Senkumar issue: Social media troll Deshabhimani report, see why.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X