സംഘികളുടെ പ്രണാമം മഹാത്മാ... കുമ്മനത്തിന്റെ ഗാന്ധി അനുസ്മരണത്തെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ....
അടുത്ത ഡിസംബര്‍ 6 ന് കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെ ഉള്ള കൂട്ടയോട്ടം കൂടി നടത്തിയാല്‍ പൊളിക്കും - ഫേസ്ബുക്കില്‍ കണ്ട പരിഹാസരൂപേണയുള്ള ഒരു കമന്റാണിത്. ഇത് മാത്രമല്ല, ഇത് പോലുള്ള ഒരുപാട് കളിയാക്കലുകളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണത്തിനാണ് വിമര്‍ശനം.
Read Also: എസ്എഫ്ഐ ഒറ്റിയിട്ടും സമരം വിജയിച്ചു... അപ്പോള്‍ ലക്ഷ്മി നായരെ പുറത്താക്കിയതാര്.. അഞ്ച് കൊല്ലത്തെ രാജിക്കും ട്രോളോട് ട്രോള്‍!
ഗാന്ധി ചിത്രത്തില്‍ പ്രണാമം മഹാത്മാ എന്ന കുറിപ്പോടെയായിരുന്നു പരിപാടി. ഗാന്ധിജിയെ വധിച്ചതില്‍ ആര്‍ എസ് എസിന് പങ്കുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കളിയാക്കലുകള്‍. ഗാന്ധി വധത്തില്‍ ആര്‍ എസ് എസിന് പങ്കില്ല എന്ന് കോടതി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാലൊന്നും ട്രോളന്മാര്‍ സമ്മതിക്കില്ല. അവരിങ്ങനെ ട്രോളിക്കൊണ്ടിരിക്കും.. ഇതാ ചില സാംപിളുകള്‍.

കൂടുതല്‍ നന്നായോ
ശരിക്കും എന്തിനാണ് ഞങ്ങളെ ആളുകള്‍ ട്രോളുന്നത്. ഞങ്ങളുടെ അനുസ്മരണം കൂടുതല്‍ നന്നായിപ്പോയോ

പ്രണാമം കീരിക്കാടാ
സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഒരു ട്രോള്‍. പ്രണാമം കീരിക്കാടാ ബൈ സേതു.

ഇതാണ് ആ കാര്‍ട്ടൂണ്‍
വി കെ രാഗേഷ് മാധ്യമത്തിന് വേണ്ടി വരച്ച ഈ കാര്‍ട്ടൂണാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായത്.

അനുസ്മരണ യോഗം മതി
കൊന്നിട്ട് കുമ്പസാരിക്കാന്‍ വന്നതാ. പോലീസില്‍ കീഴടങ്ങില്ല. പകരം അനുസ്മരണ യോഗം മതി പോലും

എന്റമ്മോ
ആര്‍ എസ് എസ് ആണ് കൊന്നത് എന്ന് ആരെങ്കിലും പറയുന്നതിന് മുന്നേ ന്യായീകരണം തുടങ്ങും പിന്നെങ്ങനാ

മടുത്തു ഈ ജീവിതം
അനുസ്മരണം നടത്തിയില്ലെങ്കില്‍ പൊങ്കാല. നടത്തിയാലും പൊങ്കാല - മടുത്തു ഈ ജീവിതം

പ്രത്യേക സാഹചര്യത്തില്‍
എന്നിട്ടിപ്പോള്‍ ആ രാഷ്ട്രപിതാവ് എവിടേയ.. അത് പിന്നെ

ആരാ കൊന്നത്
ഈ മഹാത്മാവിനെ വെടിവെച്ച് കൊന്നത് ആരാണെന്നൊക്കെ ജനങ്ങള്‍ പറയുന്നുണ്ട്

എനിക്ക് ഓര്‍മ വരുന്നത്
മഹാത്മാഗാന്ധിയെ പറ്റി പറയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്..












Click it and Unblock the Notifications