Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേട്ടാ..9.05ന്റെ ജനരക്ഷ പോയോ? ഇനി 9.20നു നവകേരളം വരാനുണ്ട്, ട്രോളോട് ട്രോള്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകള്‍ കൊണ്ട് തട്ടിയും മുട്ടിയും നടക്കാന്‍ പറ്റുന്നില്ലെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ജനരക്ഷ യാത്ര, നവകേരള യാത്ര, വിമോചന യാത്ര, കേരള യാത്ര ഇങ്ങനെ നൂറു കണക്കിന് യാത്രകളാണ് പറയാനാണെങ്കില്‍. ഇപ്പോള്‍ വന്ന് വന്ന് പാര്‍ട്ടി യാത്രയ്ക്ക് പേരിടാന്‍ പോലും ഇല്ലാതായെന്നും ട്രോളര്‍മാര്‍ പരിഹസിക്കുന്നു.

എന്തിനോ വേണ്ടി പ്രവര്‍ത്തിക്കുന്ന യാത്രകള്‍ എന്നാണ് ട്രോളര്‍മാര്‍ പാര്‍ട്ടി യാത്രകളെ വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഒരു യാത്ര തുടങ്ങിയാല്‍ തൊട്ടുപിന്നാലെ സിപിഎം യാത്രയ്ക്ക് പുറപ്പിടും. പിന്നെ തുടരെ തുടരെ ഓരോ പാര്‍ട്ടികളുടെ യാത്രയായിരിക്കും. ഒന്നിനും ഒരു കുറവു വരരുതല്ലോ. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ കണ്ടാല്‍ ചിരിച്ച് ചിരിച്ച് ചാകും...

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറുകള്‍

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറുകള്‍

എന്തിനോ വേണ്ടി പുറപ്പെടുന്ന യാത്രകള്‍ എന്നാണ് പാര്‍ട്ടി യാത്രയെക്കുറിച്ചുള്ള പരിഹാസം. ഓരോ യാത്രകളും സമയം വെച്ചാണ് വരികയെന്നും ട്രോളര്‍മാര്‍ പറയുന്നു. 9.05ന് ഒരു യാത്ര പോയാല്‍, 9.20ന് അടുത്ത പാര്‍ട്ടിയുടെ യാത്ര വരും.

പാര്‍ട്ടി യാത്രയ്ക്ക് പേരിടാന്‍ ഇല്ലാതായി

പാര്‍ട്ടി യാത്രയ്ക്ക് പേരിടാന്‍ ഇല്ലാതായി

വന്ന് വന്ന് ഇപ്പോള്‍ പാര്‍ട്ടി യാത്രയ്ക്ക് എന്ത് പേരിടും എന്ന കണ്‍ഫ്യൂഷനിലാണെന്നും ട്രോളര്‍മാര്‍ പറയുന്നു.

ജന'പച്ച'യാത്ര

ജന'പച്ച'യാത്ര

മൊയ്തീനെ ഞമ്മക്കും ഒരു ജന പച്ച യാത്ര നടത്തണ്ടേ.. ഞമ്മളും അത്ര മോശമൊന്നുമല്ലാന്നു ജനങ്ങളെ അറിയിക്കേണ്ടെ? മറ്റൊരു ട്രോള്‍ ഇങ്ങനെ

ജനരക്ഷ യാത്ര

ജനരക്ഷ യാത്ര

അച്യുവേ വെറുതെ ഒരു ലൈക് അടിച്ചോ..ജനരക്ഷാ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ടെന്ന് ചിലരെങ്കിലും വിചാരിച്ചോട്ടെയെന്നും ട്രോളര്‍മാര്‍ പറയുന്നു.

എന്താ ജാഥയുടെ പേര്

എന്താ ജാഥയുടെ പേര്

എന്താ ജാഥയുടെ പേര്? നവകേരള മാര്‍ച്ച്... എന്താ മുദ്രാവാക്യം? അഴിമതിരഹിത കേരളം..ആരാ ജാഥ നയിക്കുന്നത്? ലാവ്‌ലിന്‍ വിജയന്‍...പരിഹാസം ഇങ്ങനെയും

വിമര്‍ശനം നേതാക്കള്‍ക്കെതിരെയും

വിമര്‍ശനം നേതാക്കള്‍ക്കെതിരെയും

ട്രോളര്‍മാര്‍ കോടിയേരിയെയും ജയരാജനെയും വെറുതെവിട്ടില്ല.

മോദിയുടെ വിനോദയാത്ര

മോദിയുടെ വിനോദയാത്ര

ഇതൊക്കെ എന്ത്..എന്റെ യാത്രയാണ് യാത്ര..വിനോദയാത്ര. മോദിയെയും ട്രോളര്‍മാര്‍ പരിഹസിച്ചു.

ഇങ്ങനെ തലതിരിഞ്ഞു പോകും

ഇങ്ങനെ തലതിരിഞ്ഞു പോകും

ഇവന്റ് മാനേജ്‌മെന്റിന്റെ കൈകളിലാണ് ഇത്തരം യാത്രകള്‍ എന്നും പരിഹാസമുണ്ട്. കൊടി പോലും എങ്ങനെയാ പിടിക്കേണ്ടതെന്നറിയാത്ത നേതാക്കളാണ് പ്രഹസനം പോലെ യാത്രകള്‍ നടത്തുന്നതെന്നും ട്രോളര്‍മാര്‍ പറയുന്നു.

ആരെങ്കിലും ഈ യാത്രയില്‍ പങ്കെടുക്കണം

ആരെങ്കിലും ഈ യാത്രയില്‍ പങ്കെടുക്കണം

പെട്ടെന്ന് സംഘടിപ്പിച്ച ഒരു യാത്രയാണ്. എല്ലാവരും ഒന്നു സഹകരിക്കണം. കുമ്മനം രാജശേഖരനെതിരെ പരിഹാസം ഇങ്ങനെ. ആളൊഴിഞ്ഞ ഒരു ജാഥ പിറകെ വരുന്നുണ്ടെന്നും ട്രോളര്‍മാര്‍ പറയുന്നു.

നാലു മണിയുടെ യാത്ര

നാലു മണിയുടെ യാത്ര

നാല് മണിക്കുമുണ്ട് ഒരു യാത്ര. ഉഴവൂര്‍ വിജയന്‍ നയിക്കുന്ന ഉണര്‍ത്തു യാത്ര..

പിണറായി വിജയന്റെ യാത്രയെക്കുറിച്ച്

പിണറായി വിജയന്റെ യാത്രയെക്കുറിച്ച്

പിണറായി വിജയന്റെയും വിഎം സുധീരന്റെയും കുഞ്ഞാലിക്കുട്ടിയുടെയും കുമ്മനത്തിന്റെയും യാത്രയെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ.

ഏതൊക്കെ തരം യാത്രകള്‍?

ഏതൊക്കെ തരം യാത്രകള്‍?

ന്യൂജനറേഷന്‍ കോമഡിയുമായി പാര്‍ട്ടി യാത്രയെ യോജിപ്പിച്ചപ്പോള്‍ കിടിലം ട്രോളായി. ഏതു യാത്ര വേണേലും തിരഞ്ഞെടുക്കാം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+