ഈശ്വരാ ഭഗവാനേ റബ്ബ് ജയിച്ച് വിദ്യാഭ്യാസ മന്ത്രിയാകണേ, എസ്എസ്എല്‍സി പരീക്ഷയ്ക്കും ട്രോള്‍
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചൂടിലാണ് നാടും നഗരവും. എസ്എസ്എല്‍സി പരീക്ഷ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പണ്ട് ഒരുതരം ഭയമാണ് കുട്ടികള്‍ക്ക്. എന്നാല്‍, കുട്ടികള്‍ക്ക് ഇതൊന്നും ഇപ്പോള്‍ പുത്തരിയല്ല എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഇപ്പോള്‍ കുട്ടികള്‍ക്ക് ആശ്വാസമായി വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ഉണ്ടല്ലോ എന്ന പരിഹാസമാണ് ഉയരുന്നത്.
എല്ലാവരെയും ജയിപ്പിക്കാന്‍ അബ്ദുറബ്ബ് എന്ന ദൈവമുണ്ടല്ലോ, ല്ലേ... പഠിക്കാതെ തേരാ പാരാ നടക്കുന്നവനും, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നവനും ഒരു വിശ്വാസമുണ്ട്, ഏതെങ്കിലും പള്ളിയില്‍ ഒരു പെട്ടി മെഴുകുതിരി കത്തിച്ചാല്‍ പരീക്ഷ ജയിക്കുമെന്ന്. എന്നാല്‍, ഇപ്പോള്‍ അതൊക്കെ മാറി, അവര്‍ക്കിപ്പോള്‍ അബ്ദുറബ്ബ് ഉണ്ടല്ലോ എന്നാണ് പരിഹാസം. എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയതോടെ ട്രോളര്‍മാര്‍ മുഴുവന്‍ അബ്ദുറബ്ബിനെ കൊന്നു കൊലവിളിക്കുകയാണ്

പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍
പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികളുടെ മനസ്സില്‍ എന്തായിരിക്കും. റബ്ബേ...കാത്തോണേ... ട്രോളര്‍മാര്‍ പറയുന്നതിങ്ങനെ.

ഇതുവരെയില്ലാത്ത തിരക്ക്
പതിവില്ലാതെ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ആളുകളുടെ എണ്ണം കൂടിയതു കണ്ട് യേശു ഞെട്ടി. ഇതുവരെ കാണാത്ത മുഖങ്ങളും കാണുന്നു. സംഭവം പിന്നീടാണ് മനസ്സിലായത്. ഓ..എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയല്ലേ...

പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍
പരീക്ഷയ്ക്ക് കുട്ടികള്‍ നന്നായി എഴുതാന്‍ കഴിയണേ, പഠിച്ചതൊക്കെ വരണേ എന്നാണ് സാധാരണ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍, കുട്ടികളുടെ പ്രാര്‍ത്ഥനയ്ക്കും മാറ്റം വന്നുവെന്ന് ട്രോളര്‍മാര്‍ പരിഹസിക്കുന്നു. ഈശ്വരാ ഭഗവാനേ റബ്ബ് ജയിച്ച് വിദ്യാഭ്യാസ മന്ത്രിയാകണേ എന്നു പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍.

എല്‍ഡിഎഫ് എങ്ങാനും അധികാരത്തില്‍ വന്നാല്‍
പ്രാര്‍ത്ഥിച്ചിട്ട് എല്‍ഡിഎഫ് എങ്ങാനും അധികാരത്തില്‍ വന്നാല്‍ എന്താകും അവസ്ഥ. തോല്‍ക്കുക തന്നെ ശരണം. മനുവേട്ടാ..ഞാനേ തോറ്റുള്ളൂ..

റബ്ബിനോടുള്ള വിശ്വാസം
പഠിക്കാതെ തേരാ പാരാ നടക്കുന്നവനും, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നവനും ഒരു വിശ്വാസമുണ്ട്, ഏതെങ്കിലും പള്ളിയില്‍ ഒരു പെട്ടി മെഴുകുതിരി കത്തിച്ചാല്‍ പരീക്ഷ ജയിക്കുമെന്ന്. എന്നാല്‍, ഇപ്പോള്‍ അതൊക്കെ മാറി, അവര്‍ക്കിപ്പോള്‍ അബ്ദുറബ്ബ് ഉണ്ടല്ലോ..

ഈശോ ബ്രോ വരെ ഞെട്ടി
ഇതുവരെ പള്ളി നട കാണാത്തവന്മാരെ പോലും പള്ളീല് വരുന്നുണ്ടെന്നറിഞ്ഞ ഈശോ ബ്രോ ന്റെ അവസ്ഥ.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications