Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടുതുണിക്ക് മറുതുണിയില്ലാതെ അയാള്‍ കപ്പലില്‍ അലയുകയാണ്, വിജയ് മല്യയെ പരിഹസിച്ച് ട്രോളര്‍മാര്‍

സര്‍ക്കാരിനെയും കോടതിയെയും ബാങ്കുകളെയും ഇളിഭ്യരാക്കി വിദേശത്തേക്ക് പറന്ന വിജയ് മല്യക്കെതിരെ പരിഹാസവുമായി ട്രോളര്‍മാരും എത്തി. കടക്കെണിയില്‍ പെട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്ന മദ്യരാജാവ് വിജയ് മല്യ സുമനസ്സുകളുടെ കാരുണ്യം തേടുന്നു എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍.

രാജ്യം വിട്ട വിജയ് മല്യ ലണ്ടനില്‍ സുഖജീവിതം നയിക്കുകയാണെന്നാണ് വിവരം. നഗ്നയായ സുന്ദരിമാര്‍ക്കൊപ്പം ഉല്ലാസ യാത്ര നടത്തുന്ന വിജയ് മല്യയുടെ ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നാടും വീടും ഉപേക്ഷിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ അയാള്‍ പായ കപ്പലില്‍ കര തേടി അലയുകയാണെന്ന് ട്രോളര്‍മാര്‍ പരിഹസിക്കുന്നു. വിജയ് മല്യക്കെതിരെയുള്ള ട്രോള്‍ വായിച്ചാല്‍ ചിരിച്ച്..ചിരിച്ച് ചാകും.

ഉടുതുണി പോലും ഇല്ലാതെ

ഉടുതുണി പോലും ഇല്ലാതെ

നാടും വീടും ഉപേക്ഷിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ വിജയ് മല്യ പായ കപ്പലില്‍ കര തേടി അലയുകയാണെന്ന് ട്രോളര്‍മാര്‍ പരിഹസിക്കുന്നു.

ജീവിതം വഴിമുട്ടി നില്‍ക്കുന്ന വിജയന്‍

ജീവിതം വഴിമുട്ടി നില്‍ക്കുന്ന വിജയന്‍

കടക്കെണിയില്‍ പെട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്ന മദ്യരാജാവ് വിജയ് മല്യ സുമനസ്സുകളുടെ കാരുണ്യം തേടുന്നു എന്ന രീതിയിലും പരിഹാസങ്ങളുണ്ട്.

ഞാന്‍ എന്തിനു ബാങ്കിനു കാഷടക്കണം

ഞാന്‍ എന്തിനു ബാങ്കിനു കാഷടക്കണം

ഉദയനാണ് താരത്തിന്റെ കിടിലം കോമഡി കാണിച്ചാണ് മറ്റൊരു പരിഹാസം. ഞാന്‍ എന്തിനു ബാങ്കിനു കാഷടക്കണം, ബാങ്ക് എനിക്ക് ഇങ്ങോട്ട് കാശ് തരട്ടെ. അതല്ലേ ഹീറോയിസം. ഈ പറയുന്നവര്‍ വിചാരിച്ചാല്‍ കിങ്ഫിഷറിന്റെയും ഐപിഎല്‍ ടീമിന്റെയും വില കുറയ്ക്കാന്‍ പറ്റുമോ...?

ഇയാള്‍ യുകെയില്‍ ഉണ്ടോ?

ഇയാള്‍ യുകെയില്‍ ഉണ്ടോ?

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് വിജയ് മല്യ മുങ്ങിയതെന്നുള്ള വിമര്‍ശനവുമുണ്ട്.

മുതലാളീ, മുതലാളി ഒരു ചെറ്റയാ

മുതലാളീ, മുതലാളി ഒരു ചെറ്റയാ

മുതലാളീ, മുതലാളി ഒരു ചെറ്റയാ, ബാക്കി ഉള്ളവര്‍ കടം മേടിച്ചും, ഉണ്ണാതെയും ഷെയര്‍ ഇട്ടു മുതലാളിയുടെ സാധനം മേടിച്ചടിച്ചിട്ട് ആ പൈസ മുതലാളി ബാങ്കിലടയ്ക്കാതെ പുട്ടടിച്ചത് ചെറ്റത്തരമായി പോയി. വിജയ് മല്യക്ക് ഇതില്‍ കൂടുതല്‍ എന്തു നാണംകെടാന്‍.

ഒരു രാജ്യം മുഴുവന്‍ കണ്ണീരോടെ കാത്തിരിക്കുന്നു

ഒരു രാജ്യം മുഴുവന്‍ കണ്ണീരോടെ കാത്തിരിക്കുന്നു

ഒരു രാജ്യം മുഴുവന്‍ വിജയ് മല്യയ്ക്ക് വേണ്ടി കണ്ണീരോടെ കാത്തിരിക്കുകയാണ്. മകനെ തിരികെ വരൂ എന്ന് ട്രോളര്‍മാര്‍ പരിഹസിക്കുന്നു.

എന്തൊക്കെയായിരുന്നു?

എന്തൊക്കെയായിരുന്നു?

വിജയ് മല്യയെ വാനോളം പുകഴ്ത്തിയവര്‍ എവിടെ? എന്തൊക്കെയായിരുന്നു? ലോണെടുത്ത ശേഷം അങ്ങേരെ കാണാനും ഇല്ല.

ഇതൊന്നും ഒരു പ്രശ്‌നമല്ലേ?

ഇതൊന്നും ഒരു പ്രശ്‌നമല്ലേ?

സാധാരണക്കാരനാണ് വിജയ് മല്യയുടെ സ്ഥാനത്തെങ്കില്‍ എന്തായേനെ അവസ്ഥ. ജപ്തി വരെ പോകും കാര്യങ്ങള്‍. ഇവിടെ കോടിക്കണക്കിന് രൂപ എടുത്ത് തിരിച്ചടയ്ക്കാത്തവന് ഒരു പ്രശ്‌നവുമില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+