ഇതിലും ഭേദം സെന്‍ട്രല്‍ ജയില്‍ തന്നെ.. ദിലീപിന് ട്രോളോട് ട്രോള്‍, ഇങ്ങനെയുണ്ടോ ഒരു വെറുപ്പിക്കല്‍!
സാധാരണ സിനിമ റിലീസാകുമ്പോഴാണ് പ്രമുഖ താരങ്ങളെ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്യാറുള്ളത്. പടം ഇറങ്ങുമ്പോഴല്ലെങ്കില്‍ ട്രെയിലര്‍ ഇറങ്ങുമ്പോള്‍. ഇതിപ്പോള്‍ ഡി വി ഡി ഇറങ്ങിയപ്പോഴാണ് ദിലീപിനെ ആളുകള്‍ ട്രോളുന്നത്. ഏതാണ് പടം എന്നല്ലേ. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. ഡി വി ഡിക്കൊപ്പം ടോറന്റും ഇറങ്ങിയിരുന്നു പോലും.
Read Also: ആരായിരുന്നു വിപി സത്യന്‍? 10 കോടിയുടെ ഈ ബിഗ് ബജറ്റ് ചിത്രം ജയസൂര്യയുടെ കരിയറിലെ വഴിത്തിരിവാകും?
വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ കണ്ടശേഷം ഇതിന്റെ സംവിധായകനെയും നായകനെയും സെന്‍ട്രല്‍ ജയിലിലേക്ക് അയക്കാന്‍ തോന്നി എന്നാണ് ആരാധകര്‍ പറയുന്നത്. ഇത് വെച്ച് നോക്കുമ്പോള്‍ ദിലീപിന്റെ മുന്‍പത്തെ കൂതറ പടങ്ങളൊക്കെ എത്ര ഭേദമാണെന്ന് കളിയാക്കുന്നവരുമുണ്ട്. ഡി വി ഡി പോലും കണ്ടാല്‍ നഷ്ടമായിപ്പോകും എന്ന് സോഷ്യല്‍ മീഡിയ പറയുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന് കിട്ടിയ ട്രോളുകള്‍ നോക്കൂ..

ആരാ എന്ത് വേണം
ഉണ്ണിക്കുട്ടന്‍. ജയിലില്‍ കിടക്കണം. മന്ത്രിയെയും സൂപ്രണ്ടിനെയും കൊല്ലണം. വീണ്ടും ജയിലില്‍ പോകണം. കല്യാണം കഴിക്കണം.

ഈശ്വരാ എന്റെ 1 ജിബി
സെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ഡൗണ്‍ലോഡ് ചെയ്തത് കൊണ്ട് 1 ജിബി ഡാറ്റ നഷ്ടമായി. അല്ല പിന്നെ.

അതെന്നാ ജയിലാടോ
സൂപ്രണ്ടിനെയും മുന്‍മന്ത്രിയെയും കൊന്നവന്റെ കല്യാണം നടത്തിക്കൊടുക്കുന്ന ജയിലോ. അതെന്നാ ജയിലാടോ

ചിത്രത്തിലെ മോഹന്‍ലാല്‍
മന്ത്രിയെയും സൂപ്രണ്ടിനെയും കൊന്നിട്ടും സുഖിച്ചുകഴിയുന്ന ദിലീപിനെ നോക്കുന്ന ചിത്രത്തിലെ മോഹന്‍ലാല്‍

അടുത്ത മാസ് മസാല
മിസ്റ്റര്‍ മരുമകന്‍, നാടോടി മന്നന്‍, വില്ലാളി വീരന്‍, മര്യാദരാമന്‍, ശൃംഗാരവേലന്‍.. അടുത്ത മാസ് മസാല പടം എടുക്കട്ടേ

ഇപ്പോ പറഞ്ഞപ്പോ മനസിലായി
സെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. കോമഡി സസ്‌പെന്‍സ് ത്രില്ലറാണത്രെ. - രമണന് പോലും മനസിലായില്ല.

ചിരിക്കാന്‍ ശ്രമിക്കുന്നു
സെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിലെ കോമഡി കണ്ട് ചിരിക്കാന്‍ ശ്രമിക്കുന്ന ഞാന്‍

ദീപാവലി സ്‌പെഷല്‍ പടക്കം
ദിലീപേട്ടന്റെ ദീപാവലി സ്‌പെഷല്‍ പടക്കം സോറി പടമൊന്നും ഇറങ്ങുന്നില്ലേ..

ഈ സീന്‍ കണ്ടപ്പോ കിട്ടിയത്
മൂത്രമൊഴിക്കുന്ന അനുഭവവുമായി ഒരു സിനിമയുടെ ക്ലൈമാക്‌സിനെ കംപയര്‍ ചെയ്യാമോ. ഇതാ ഒരു കൊല്ലുന്ന റിവ്യൂ

ഒരു ഗുണ്ട് പൊട്ടിക്കാമോ
ദീപാവലിയായിട്ട് ചെറിയ ഒരു ഗുണ്ട് പൊട്ടിക്കുന്നതിന് പ്രശ്‌നമുണ്ടോ

നിങ്ങളാരാ
ചിലപ്പോള്‍ തോന്നും നിങ്ങള്‍ വേറെ ലെവലാണെന്ന്. ചിലപ്പോള്‍ ലോക തല്ലിപ്പൊളി. ശരിക്കും നിങ്ങളാരാ

നീയൊക്കെ വെല്‍ക്കം..
നീയൊക്കെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ കണ്ടോ. ഇല്ല.. എന്നാല്‍ ഞാന്‍ കണ്ടു.

അച്ഛന്റെ തല്ല്
ക്ലാസ് കട്ട് ചെയ്ത് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ കാണാന്‍ പോയതിന് അച്ഛന്‍ തല്ലി. സി ഡി കണ്ടശേഷം അച്ഛന്‍ വീണ്ടും തല്ലി.

ചങ്ക് ബ്രോയെ കണ്ടപ്പോള്‍
വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ കണ്ട് ഇറങ്ങിവരുന്ന ബ്രോയെക്കണ്ട് വില്ലാളിവീരനും മര്യാദരാനും പിഡിഎഫ്എസ് കണ്ട ഞാന്‍

രണ്ടര മണിക്കൂര്‍ കൊണ്ട്
ധാരാളം സിനിമകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ രണ്ടര മണിക്കൂര്‍ കൊണ്ട് ഒരു ജീവപര്യന്തം അനുഭവിക്കുന്ന് ആദ്യമായിട്ടാണ്.

വട്ടായോ
വില്ലാളിവീരനും ശൃംഗാര വേലനും നല്ല സിനിമകളാണ്. വട്ടായോ.. വട്ടല്ല വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ കണ്ടു.












Click it and Unblock the Notifications