പിണറായി ഡാ.. ചിറ്റപ്പന്റെ രാജി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് ഇങ്ങനെ.. ഭൂലോക ട്രോളുകള്‍!
ഇത് മുന്നണി യു ഡി എഫല്ല, എല്‍ ഡി എഫാണ്. ഇത് പാര്‍ട്ടി കോണ്‍ഗ്രസല്ല, സി പി എമ്മാണ്. മുഖ്യമന്ത്രിയുടെ ജബ ജബ ഉമ്മന്‍ ചാണ്ടിയല്ല. ഇരട്ടച്ചങ്കുള്ള പിണറായി വിജയനാണ് - ഇ പി ജയരാജന്‍ വ്യവസായ മന്ത്രി സ്ഥാനം രാജിവെച്ചത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. അഴിമതിക്കാരെ തങ്ങള്‍ വെച്ച് പൊറുപ്പിക്കില്ല എന്നാണ് പാര്‍ട്ടി അനുഭാവികള്‍ ഊറ്റം കൊള്ളുന്നത്.
Read Also: അഴിമതി പൊളിച്ചടുക്കി ശ്രദ്ധേയനായി.. അഴിമതി നടത്തി പുറത്തേക്ക്.. സിപിഎമ്മിന് ആരാണ് ഇപി ജയരാജന്‍?
ഫസ്റ്റ് വിക്കറ്റ് വീണേ എന്ന വി ടി ബല്‍റാം ഡയലോഗ് കടമെടുത്ത് കോണ്‍ഗ്രസ് അനുഭാവികളും രംഗത്തുണ്ട്. ഇ പി ജയരാജനെതിരെ വിജിലന്‍സ് കേസ് കൊടുത്ത ബി ജെ പി നേതാവ് വി മുരളീധരന് രാജിയുടെ ക്രെഡിറ്റ് കൊടുത്ത് സംഘികളും ആഘോഷത്തില്‍ പങ്കുചേരുന്നു. അഞ്ജു ബോബി ജോര്‍ജിനുമുണ്ട് ആഘോഷത്തില്‍ പങ്ക്. കാണാം സോഷ്യല്‍ മീഡിയ ആഘോഷങ്ങളുടെ സാംപിളുകള്‍...

ബന്ധുക്കള്‍ക്കൊക്കെ സുഖമല്ലേ
അഞ്ജു ബോബി ജോര്‍ജ് ഇ പി ജയരാജനോട് - ബന്ധുക്കള്‍ക്കൊക്കെ സുഖമല്ലേ സാറേ

ആര് പറഞ്ഞു
അഴിമതിക്കാരായ മന്ത്രിമാര്‍ രാജിവെക്കുന്നതാണേ്രത മാന്യത. ആര് പറഞ്ഞു. ചെന്നിത്തല

പിണറായി സഖാവാണ്
തെറ്റ് ചെയ്തവരെ മന്ത്രിസഭയില്‍ പിടിച്ചിരുത്താന്‍ പിണറായി കോണ്‍ഗ്രസല്ല. സഖാവാണ് സഖാവ്.

വേറെ വഴിയില്ലാഞ്ഞിട്ടാ
ഈ ഏട്ടന് വേറെ വഴിയില്ലാഞ്ഞിട്ടാ മോനേ.. ജയരാജനും പിണറായിയും

അഞ്ജു പ്രാര്‍ഥിക്കുന്ന പള്ളി
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം അഞ്ജു പ്രാര്‍ഥിക്കുന്ന പള്ളിയാണ്. അതേതാന്നാ പറഞ്ഞേ..

ജയരാജനും ബന്ധുവും
മഹേഷിന്റെ പ്രതികാരത്തിലെ ഒരു സൈലന്റ് ട്രോള്‍ടട

എം എം മണി വേണമെങ്കില്‍
ഇ പി ജയരാജന് പകരം ഞാന്‍ വേണമെങ്കില്‍ മന്ത്രിയാകാമെന്ന് എം എം മണി. വോ വേണ്ട.

എന്തിനാ നെറ്റിപ്പട്ടം
ചത്ത കൊമ്പന് എന്തിനാ നെറ്റിപ്പട്ടം അല്ലേ.. ഒരു ആട് ട്രോള്‍

യോദ്ധയിലേ ട്രോള്‍
പിണറായി ജനം ജയരാജന്‍ - യോദ്ധയിലെ ഒരു തകര്‍പ്പന്‍ രംഗം

കളഞ്ഞിട്ട് പോടോ
ബിജെപി ആണ് പോലും ജയരാജനെ രാജിവെപ്പിച്ചത്. ഒന്ന് കളഞ്ഞിട്ട് പോടോ

അമ്മയും അഞ്ജുവും
ജയരാജന്‍ രാജിവെച്ച കാര്യം അറിഞ്ഞ് അഞ്ജു ബോബി ജോര്‍ജിനെ നോക്കുന്ന അമ്മ

ചിറ്റപ്പന്‍ ജയരാജന്‍
പിണറായി മന്ത്രിസഭയും ചിറ്റപ്പന്‍ ജയരാജനും

അഴിമതി നടത്താന്‍
കഴിവും അധികാരവും മാത്രം പോര ചങ്ക് പറിച്ചുതരുന്ന കൂട്ടുകാരും കൂടി ഉണ്ടെങ്കിലേ അഴിമതി നടത്താന്‍ പറ്റൂ.

എനിക്കും ആവണം മന്ത്രി
ഞങ്ങടെ സര്‍ക്കാരിനെ കണ്ട് പഠിക്ക്. അന്വേഷണം വന്ന ഉടനെ രാജിവെച്ചു. അങ്ങനെയാകണം ജനപ്രതിനിധി

രാഷ്ട്രീയ ലോകത്ത്
അയ്യേ അയ്യയ്യേ അയ്യയ്യയ്യേ... ജയരാജനെ ട്രോള്‍ ചെയ്ത് കൊല്ലുന്ന ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും.

പാര്‍ട്ടിയില്‍ നിന്നും
പാര്‍ട്ടിയുടെ യശസ് ഉയര്‍ത്താന്‍ വേണ്ടി രാജിവെച്ചതാണ് പോലും. എങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചൂടെ

ആര്‍ക്കാടാ എന്നെ
ആര്‍ക്കാടാ എന്നെ രാജിവെപ്പിക്കണ്ടേ.. പറയെടാ. സി പി എം കേന്ദ്രകമ്മിറ്റി പറഞ്ഞു

ജയരാജനും വിജയനും
ഞാനിരുന്ന കസേര വൃത്തിയായി നോക്കണം. മുഹമ്മദാലിക്ക് എന്റെ പേരില്‍ ഒരു മെഡല്‍ കൊടുക്കണം

അന്തംകമ്മിയും ജനവും
ഇ പി രാജിവെച്ചു ഇതാണ് സി പി എം - അന്തം കമ്മി. നാല് മാസം കൊണ്ട് കേസുണ്ടാക്കി പുറത്ത് പോയതല്ലേ - ജനം

രാജിയും വെച്ചിരിക്കണം
അര്‍ഹത ഇല്ലാത്തവരെ സ്ഥാനങ്ങളില്‍ തിരുകി കയറ്റില്ല. രാജിവെക്കണോ. രാജിയും വെക്കണം

അഴിമതി ചെയ്‌തോ
താന്‍ അഴിമതി ചെയ്തു എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ പോയി രാജിവെക്ക്.

കേസ് കഴിഞ്ഞിട്ട് പോകാം
തെറ്റ് പറ്റിപ്പോയി ഞാന്‍ രാജിവെക്കുന്നു. - ജയരാജന്‍. അങ്ങനെ അങ്ങ് പോയാലോ കേസ് കഴിഞ്ഞിട്ട് പോകാം - വിജിലന്‍സ്

മഹാ ത്യാഗിയാണ്
ബന്ധുക്കള്‍ക്ക് ജോലി കൊടുക്കാന്‍ വേണ്ടി ഉള്ള ജോലി പോലും കളയാന്‍ മടിയില്ലാത്ത ത്യാഗിയാണ് ജയരാജന്‍

ചിറ്റപ്പന്‍ പത്രക്കാരുടെ മുന്നില്‍
രാജിവെച്ച ശേഷം ചിറ്റപ്പന്‍ ജയരാജന്‍ പത്രക്കാരുടെ മുന്നില്‍. ഉള്ളില്‍ കരയുന്നു












Click it and Unblock the Notifications