കെഎസ്ആര്‍ടിസി ബ്ലോഗ് പൂട്ടണമെന്ന് ഇനി എംഡി പറയില്ല.. അമ്മാതിരിയല്ലേ ട്രോളുകള്‍!
കെഎസ്ആര്‍ടിസിബ്ലോഗ്.കോം പൂട്ടണമെന്ന് കെ എസ് ആര്‍ ടി സി എം ഡി നോട്ടീസ് അയച്ച സംഭവത്തെ സോഷ്യല്‍ മീഡിയ നിര്‍ത്താതെ ട്രോള്‍ ചെയ്യുന്നു. കെ എസ് ആര്‍ ടി സി എം ഡിയുടെ വകയായി കെ എസ് ആര്‍ ടി സി ബ്ലോഗ് - ആനവണ്ടി എന്ന ബ്ലോഗ് നടത്തുന്ന സുജിത് ഭക്തനാണ് നോട്ടീസ് കിട്ടിയത്. ക എസ് ആര്‍ ടി സിയുടെ ട്രേഡ് മാര്‍ക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നു എന്ന് കാണിച്ചായിരുന്നു നോട്ടീസ്.
കെഎസ്ആര്‍ടിസിബ്ലോഗ്.കോമിലെ ഉള്ളടക്കം വഴി കെ എസ് ആര്‍ ടി സിയുടെ ഇമേജിന് കോട്ടം തട്ടുന്നു എന്ന് പറഞ്ഞ കെ എസ് ആര്‍ ടി സി എംഡിക്ക് ശരിക്കും കോട്ടം തട്ടിക്കുന്ന പണിയാണ് സോഷ്യല്‍ മീഡിയ എടുത്തത്. കെ എസ് ആര്‍ ടി സിക്ക് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കുന്ന ബ്ലോഗ് പൂട്ടിക്കാന്‍ നടക്കുന്ന എംഡി ശരിക്കും ഒരു എംഡി തന്നെയാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ സംശയം. കാണൂ കെ എസ് ആര്‍ ടി സി സ്‌പെഷല്‍ ട്രോളുകള്‍...

ആനവണ്ടിക്കാ തിരുമേനി
ആനക്കാട്ടില്‍ ഈപ്പച്ചന്‍ വരെ ആനവണ്ടിക്ക് സപ്പോര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.

ബ്ലോഗ് പൂട്ടിക്കാന്‍ അറിയുമോ
പിടിച്ചുപറി, കത്തിക്കുത്ത് ഇതൊക്കെയറിയാം. അത് പോര തനിക്ക് ബ്ലോഗ് പൂട്ടിക്കാന്‍ അറിയുമോ

രക്ഷിക്കാന്‍ വരുന്ന എംഡി
കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ വരുന്ന എം ഡി അഥവാ കല്യാണരാമനിലെ ഇന്നസെന്റ്

ദേ വസൂ നിന്റെ മോന്‍
വസുമതീ ഇതാ വന്നിരിക്കുന്നു ബ്ലോഗ് പൂട്ടിക്കാന്‍ പോയ നിന്റെ മോന്‍..

പൊങ്കാലയുടെ ഇര
ഇന്നത്തേക്ക് പൊങ്കാലയിടാന്‍ ആരെ കിട്ടും എന്ന് തപ്പി നടന്നവരുടെ മുന്നിലേക്കാണ് കെ എസ് ആര്‍ ടി സി എം ഡി തലവെച്ചുകൊടുത്തത്

പണ്ട് ഒരു എം ഡി ഉണ്ടായിരുന്നു
കെ എസ് ആര്‍ ടി സി ബ്ലോഗ് പൂട്ടിക്കാന്‍ നടന്ന ഒരു എം ഡി ഉണ്ടായിരുന്നു. അങ്ങേരിപ്പോ എവിടെയാണോ ആവോ

മൊട കണ്ടാല്‍
മൊട കണ്ടാല്‍ അപ്പ അവിടെ എടപെടും. ആര് ആനവണ്ടി ഫാന്‍ അഥവാ രാജമാണിക്യം

എം ഡി തന്നെയാണോ
നീ നീയൊരു എം ഡി തന്നെയാണോ...

പൂട്ടിയില്ലേ ബ്രോ
കെ എസ് ആര്‍ ടി സി ബ്ലോഗ് ഇനിയും പൂട്ടിയില്ലേ ബ്രോ.. പിള്ളേര് പൊങ്കാലയിട്ട് ഓടിച്ചു നാഥാ

പൊങ്കാല കാണുന്ന എംഡി
കെ എസ് ആര്‍ ടി സി ബ്ലോഗ് പൂട്ടണം എന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ പൊങ്കാല കാണുന്ന എംഡി

പൂട്ടിക്കാന്‍ വരുന്നവര്‍
കെ എസ് ആര്‍ ടി സി ബ്ലോഗ് പൂട്ടിക്കാന്‍ വരുന്നവരും കെ എസ് ആര്‍ ടി സി ബ്ലോഗ് ഫാന്‍സും

ട്രോള്‍ ട്രോള്‍
ഇങ്ങനെ ട്രോളിയാല്‍ കെ എസ് ആര്‍ ടി സി എം ഡിയുടെ ആപ്പീസ് പൂട്ടിപ്പോകില്ലേ

പൂട്ടാതിരിക്കാന്‍ പറ്റുമോ
കെ എസ് ആര്‍ ടി സി രക്ഷപ്പെടണം എന്ന ആഗ്രഹം കൊണ്ട് ചോദിക്കുവാ.. ബ്ലോഗ് പൂട്ടാതിരിക്കാന്‍ പറ്റുമോ

നാവ് പുഴുത്തുപോകും
ആര്‍ക്കും വേണ്ടാതെ കിടന്ന കെ എസ് ആര്‍ ടി സിയെ ഇത്രയും ജനകീയമാക്കിയ ബ്ലോഗ് പൂട്ടണമെന്ന് പറഞ്ഞ ആളെ എന്ത് ചെയ്യണം...

ബ്ലോഗ് പൂട്ടാന്‍ പോകുവാ അല്ലേ
ബ്ലോഗ് കെ എസ് ആര്‍ ടി സിക്ക് നഷ്ടം ഉണ്ടാക്കുന്നുണ്ടോ ഇല്ല, ആനവണ്ടി നല്ല ആപ്പാണ്. എങ്കില്‍ ബ്ലോഗ് തുടര്‍ന്ന് പ്രവര്‍ത്തിക്കട്ടെ












Click it and Unblock the Notifications