കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടി വെട്ടിയ മലയാളിയെ പാമ്പ് കടിച്ചു.. മുഖ്യമന്ത്രി സ്‌പോണ്‍സര്‍ ചെയ്ത ഹര്‍ത്താലിന് ട്രോള്‍!

  • By Kishor
Google Oneindia Malayalam News

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് മലയാളികള്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കണ്ടു. ബാങ്കില്‍ നിന്നും പണമെടുക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനം ഒട്ടാകെ സ്തംഭിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും മുഖ്യന്റെ കക്ഷിയും ചേര്‍ന്ന്. കുറ്റം പറയരുതല്ലോ ബാങ്കുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read Also: എട്ട് വയസ്സുകാരിയുടെ സെക്സും രതിമൂര്‍ച്ചയും സ്വയംഭോഗവും... വിശ്വസിക്കാനാകാതെ സോഷ്യല്‍ മീഡിയയിലെ മലയാളി അമ്മമാര്‍!

കുതിരപ്പുറത്ത് പോയിട്ടാണോ ജീവനക്കാര്‍ ബാങ്ക് തുറക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പിണറായി വിജയനോട് ചോദിക്കുന്നത്. ബാങ്കില്‍ ഇടപാടുകാര്‍ എങ്ങനെ എത്തുമെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് മിണ്ടാട്ടമില്ല. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹര്‍ത്താലിനെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യുന്നത് ഇങ്ങനെ..

ഇതേതാ പുതിയൊരാള്‍

ഇതേതാ പുതിയൊരാള്‍

പാല്‍, പത്രം, ആശുപത്രി.. ഹര്‍ത്താലില്‍ നിന്നും പുതിയൊരാളെക്കൂടി ഒഴിവാക്കിയിട്ടുണ്ട്. ബാങ്കിനെ.

ഹെലികോപ്ടറിലാണല്ലോ

ഹെലികോപ്ടറിലാണല്ലോ

ബാങ്കുകളെ ഒഴിവാക്കിയത് എന്തായാലും നന്നായി. ഞങ്ങളൊക്കെ ഇപ്പോ ഹെലികോപ്ടറിലാണല്ലോ ബാങ്കില്‍ പോകുന്നത്

സംയുക്ത പ്രശ്‌നം അല്ലേ

സംയുക്ത പ്രശ്‌നം അല്ലേ

എല്‍ഡിഎഫും യുഡിഎഫും ആണോ.. സംയുക്ത - ബിജു പ്രശ്‌നം അല്ലേ.. ഹെഡിങ് മാത്രം കേട്ട് വാര്‍ത്തയടിച്ചാല്‍ ഇങ്ങനിരിക്കും.

ഹര്‍ത്താലും പാര്‍ട്ടിയും

ഹര്‍ത്താലും പാര്‍ട്ടിയും

ഹര്‍ത്താലല്ലാതെ മറ്റെന്തെങ്കിലും പ്രതിഷേധ മാര്‍ഗം ആവാമായിരുന്നു. പക്ഷേ ഹര്‍ത്താല്‍ പാര്‍ട്ടിയുടെ ജീവരക്തം ആയിപ്പോയില്ലേ

എന്തുവാടേ ഇത്

എന്തുവാടേ ഇത്

ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ ഹര്‍ത്താല്‍ നടത്തുന്നു പോലും.. എന്തുവാടേ ഇത്

മിണ്ടാതിരി സംഘീ

മിണ്ടാതിരി സംഘീ

പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സംഘികളാ. അവര്‍ക്കെതിരെ സഖാക്കളെ സംഘടിപ്പിച്ച് നമുക്കൊരു ഹര്‍ത്താല്‍ നടത്താം.

എന്തിനാ കരയുന്നേ

എന്തിനാ കരയുന്നേ

ആദ്യമായിട്ടാണത്രെ കള്ളപ്പണക്കാര്‍ തങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും ഹര്‍ത്താല്‍ നടത്തുന്നത് കാണുന്നത്.

ഒരു സ്വസ്ഥതയുമില്ല

ഒരു സ്വസ്ഥതയുമില്ല

നോട്ട് നിരോധനത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങളെ ഹര്‍ത്താലും കൂടി നടത്തി ബുദ്ധിമുട്ടിക്കാതെ ഒരു സ്വസ്ഥതയുമില്ല

ഐഡിയ എന്റേത്

ഐഡിയ എന്റേത്

എന്റെ ഐഡിയയായിപ്പോയി അല്ലെങ്കില്‍ ഞാന്‍ കൊന്നേനെ... പിണറായി വിജയനും സീതാറാം യെച്ചൂരിയും

ബാങ്കിലേക്ക് ഉദ്യോഗസ്ഥന്‍

ബാങ്കിലേക്ക് ഉദ്യോഗസ്ഥന്‍

ബാങ്കുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയത് കൊണ്ട് ബാങ്കിലേക്ക് വരുന്ന ഒരു ഉദ്യോഗസ്ഥന്‍

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

മോദി അവിടെ കള്ളപ്പണക്കാര്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നു. ഇവിടെ അവര്‍ക്ക് വേണ്ടി ഹര്‍ത്താല്‍ നടത്തുന്നു

English summary
Social media troll Demonetization protest harthal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X