ഹ്യൂമേട്ടന് ഡാ.. ബ്ലാസ്റ്റേഴ്സ് ഡാ... ഓട് മുംബൈ കണ്ടം വഴി.. ജയിച്ചിട്ടും ബ്ലാസ്റ്റേഴ്സിന് ട്രോള്‍!
തുടര്‍ച്ചയായ രണ്ടാം എവേ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചതോടെ ആവേശം കൊണ്ട് ഇളകിമറിയുകയാണ് സോഷ്യല്‍ മീഡിയ. ഡല്‍ഹി ഡൈനാമോസിന് പിന്നാലെ മുംബൈ സിറ്റിയെയും തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ ആവേശം ഉയര്‍ത്തുന്നത്. രണ്ട് കളിയിലും സ്റ്റാര്‍ സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂം തന്നെയാണ് ഗോളടിച്ച് താരമായത്. മുംബൈയ്ക്കെതിരെ ഹ്യൂമേട്ടന് തകര്‍പ്പന്‍ ഗോളൊരെണ്ണം പായിച്ചാണ് വിജയം പിടിച്ചത്.
ഫ്രീകിക്ക് വിളിച്ച് റഫറി വായില്‍ നിന്നും വിസില്‍ പുറത്തെടുക്കും മുമ്പേ കറേജ് പെക്യൂസന്റെ കിക്ക് പറന്നു. ഹ്യൂമേട്ടന്റെ കാലില്‍ നിന്നും പന്ത് ഗോളിലേക്കും. കണ്ണടച്ച് തുറക്കും മുമ്പേ പന്ത് വലയില്‍ കേറുന്നത് കണ്ട് അന്തംവിട്ട മുംബൈ താരങ്ങള്‍ പ്രതിഷേധിച്ചു നോക്കി. എന്ത് കാര്യം. ഗാലറിയിലെ പോസ്റ്ററില്‍ കണ്ടത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരും പറയുന്നത്. ഓട് മുംബൈ കണ്ടം വഴി... കാണാം ഐ എസ് എല്‍ സ്പെഷല്‍ ട്രോളുകള്‍..

റഫറി മുത്താണ്
മത്സരശേഷം റഫറിയെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍. അപ്പോള്‍ റഫറിയുടെ മുഖഭാവം. ഇതൊക്കെയെന്ത്...

ഗോള്‍...
ഗോള്‍ കണ്ട് മുംബൈ താരങ്ങള്‍ ഞെട്ടിത്തരിച്ച് നില്ക്കുമ്പോള് ഗോളടിച്ച ശേഷം കണ്ടം വഴി ഓടുന്ന ഹ്യൂമേട്ടന്.

ഇതാണാ ഫാന്‍സ്
നാല് പുഷ്പാഞ്ജലി. പേര് സി കെ വിനീത്, ഇയാന്‍ ഹ്യൂം, റിനോ ആന്റോ, സന്ദേശ് ജിങ്കന്.

ഇതാ ഹ്യൂമേട്ടന്
നമ്മള് കാണുന്ന ഹ്യൂമേട്ടനും ഷൈജുവേട്ടന്‍ കാണുന്ന ഹ്യൂമേട്ടനും

പിന്നെങ്ങനാ സാറേ
കേരളത്തില്‍ കളിക്കുമ്പോ മൊത്തം ഹ്യൂമേട്ടാ ഹ്യൂമേട്ടാ വിളിയല്ലേ..

ടീമെന്നാല്‍ ഇതാണ്
ഷാജിപ്പാപ്പാന്‍ എന്ന ഹ്യൂമേട്ടന്. അറക്കല്‍ അബു അഥവാ വിനീത്. ക്ലീറ്റസ്, ഡ്യൂഡ്, ലോലന് എല്ലാവരും ഉണ്ട്.

എല്ലാം കോച്ചിന്റെ മിടുക്ക്
ബ്ലാസ്റ്റേഴ്സിന്റെ ജയമെല്ലാം പുതിയ കോച്ചിന്റെ മിടുക്ക് എന്നാ പറയുന്നേ....

അടിച്ചുബോധിച്ചു
അല്ല ഫ്രീകിക്ക് എടുക്കുന്നില്ലേ.. ഗോളടിക്കുന്നില്ലേ... അതൊക്കെ എപ്പഴേ അടിച്ചു.

ഇതെന്റെ ബ്ലാസ്റ്റേഴ്സ് അല്ല
ഇതെന്റെ ബ്ലാസ്റ്റേഴ്സ് അല്ല എന്റെ കേരള ബ്ലാസ്റ്റേഴ്സ് ഇങ്ങനെയല്ല.

വോ വേണ്ട..
വേണമെങ്കില്‍ ഞാന്‍ തന്നെ പരിശീലകനായി വീണ്ടും വരാം കേട്ടോ.. വോ വേണ്ട.

അങ്ങനൊന്നും പോകൂല
ഹ്യൂമിന്റെ കളിയുടെ മൊഞ്ച് അങ്ങനൊന്നും പോയ്പ്പോകൂല മോനേ

ആ കണ്ടോ
അവിട്ടം നക്ഷത്രം. ആരോഗ്യക്ഷതം എന്നാല്‍ അന്തസ്സും സൗഭാഗ്യവും വര്‍ദ്ധിക്കും. ആ കണ്ടോ...

ചതിച്ചതാ ഞങ്ങളെ
ഹ്യൂമേട്ടന് ഗോളടിക്കുന്നത് കണ്ട ശേഷം മുംബൈ താരങ്ങള്‍.. ചതിച്ചതാ ഞങ്ങളെ.

വീണ്ടും ഹ്യൂമേട്ടന്
പരിക്ക് മാറിയിട്ടൊന്നും കാര്യമില്ല തലേലെ കെട്ടഴിക്കാന്‍ മാത്രം ഹ്യൂമേട്ടനെ വിടില്ല

എന്താ ഈ പറയുന്നേ
ഓട് മുംബൈ കണ്ടം വഴി - ഇവമ്മാര് ഇതെന്തുവാ ഈ പറയുന്നേ
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications