ഓഡി കാണിക്കാന്‍ നടി നിക്കി ഗല്‍റാണിയുടെ തള്ള്.. ഇങ്ങനെ തള്ളല്ലേ എന്ന് സോഷ്യല്‍ മീഡിയ, ചിത്രം കാണാം!

  • By: Kishor
Subscribe to Oneindia Malayalam

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് നിക്കി ഗല്‍റാണി. മലയാളത്തില്‍ മാത്രമല്ല, തമിഴിലും കന്നഡയിലുമെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ നിക്കിക്ക് കഴിഞ്ഞിട്ടുണ്ട്. 014ല്‍ പുറത്തിറങ്ങിയ 1983 എന്ന നിവിന്‍ പോളി സിനിമയിലെയാണ് മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാളത്തിലെത്തിയത്.

Read Also: സിനിമ നിര്‍ത്തിയാല്‍ കാവ്യ മാധവന് പണികിട്ടും, ഇതാ വിവാഹത്തോടെ ഫീല്‍ഡ് വിട്ട നടിമാര്‍ക്ക് പകരം കിട്ടിയത്... കണ്ണീര്‍ക്കഥ തന്നെ!

നിക്കി ഗല്‍റാണിയുടെ ഒരു ഫേസ്ബുക്ക് ഫോട്ടോയെ ട്രോളുകയാണ് ഇപ്പോള്‍ ആരാധകര്‍. നെയില്‍ ആര്‍ട്ട് എന്ന കാപ്ഷനോടെ നടി തന്നെ തന്റെ പേജില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. മാനിക്യൂര്‍ ചെയ്ത് എന്ന് പറഞ്ഞ് നടി പോസ്റ്റ് ചെയ്ത നഖമല്ല പക്ഷേ ആളുകള്‍ കണ്ടതെന്ന് മാത്രം. ഇതോടെ തുടങ്ങിയില്ലേ ട്രോളുകളും, കാണൂ..

പണി കിട്ടിയ വഴി

പണി കിട്ടിയ വഴി

സ്റ്റിയറിങ് വീലില്‍ കൈവെച്ചുകൊണ്ടുള്ള ഫോട്ടോയാണ് നിക്കി ഫേസ്ബുക്കില്‍ ഇട്ടത്. നഖമാണ് കാര്യമെങ്കിലും ആളുകള്‍ കണ്ടത് ഓഡി കാറിന്റെ ലോഗോ മാത്രം. ഓഡി കാറ് കാണിക്കാനാണ് നടി ഫോട്ടോയിട്ടതെന്ന് തോന്നിയതോടെ തുടങ്ങിയില്ലേ കമന്റുകള്‍. അതില്‍ ചിലത് ഇങ്ങനെ.

ഷോ ഓഫ് കാട്ടല്ലേ

ഷോ ഓഫ് കാട്ടല്ലേ

നിങ്ങള്‍ക്ക് ഒരു ഓഡി കാറൊക്കെ ഉണ്ടാകും അതിനുള്ള പാങ്ങൊക്കെയുണ്ടെന്ന് നമുക്കറിയാം. എന്നാലും വെറുതെ ഷോ ഓഫ് കാട്ടല്ലേ.

 സൂപ്പറാ ഇറുക്ക്

സൂപ്പറാ ഇറുക്ക്

ഇത് സൂപ്പര്‍ ആയിട്ടുണ്ട്. നിങ്ങളുടെ നഖമല്ല, ഓഡി. നെയില്‍ ആര്‍ട്ട് എന്ന് വിളിക്കാന്‍ മാത്രം ആ ഫോട്ടോയില്‍ ഒന്നും കാണാനില്ല എന്നത് വേറെ കാര്യം.

തീരെ പോര കേട്ടോ

തീരെ പോര കേട്ടോ

പ്ലീസ് ആ നഖമൊന്ന് വെട്ടൂ. തീരെ നന്നായിട്ടില്ല - എന്ന് നടിയോട് പറഞ്ഞവരും ഉണ്ട്. എന്നാല്‍ കുറേപ്പേര്‍ക്ക് നടിയുടെ നെയില്‍ ആര്‍ട്ട് ഇഷ്ടപ്പെടുകയും ചെയ്തു.

ഓഡി കാറ് ലേഡി

ഓഡി കാറ് ലേഡി

ഓഡി കാറു ലേഡി... ഡാന്‍സ് പോട വാഡീ.. നിക്കി ഗല്‍റാണിയുടെ ഓഡി കാറിലെ ചിത്രം കണ്ട് ഒരാള്‍ക്ക് കവിതയുണര്‍ന്നത് ഇങ്ങനെ.

ഇതിലെവിടെയാണ് ആര്‍ട്ട്

ഇതിലെവിടെയാണ് ആര്‍ട്ട്

എനിക്ക് നിങ്ങളുടെ നഖം കാണാം പക്ഷേ ഇതില്‍ എവിടെയാണ് ആര്‍ട്ട് - കമന്റില്‍ ചോദിച്ചയാളുടെ സംശയം തികച്ചും ന്യായമാണ്.

English summary
Social media troll Actress Nikki Galrani photo in Facebook.
Please Wait while comments are loading...