താത്വികം വേണ്ട... പരവതാനിയുണ്ടോ സഖാവേ കുറച്ച് വിത്ത് വിതക്കാന്‍.. പിണറായി വിജയന് മ്യാരക ട്രോളുകള്‍
ചുവപ്പ് പരവതാനി വിരിച്ചതിന് മേലെ നിന്ന് പാടത്തിലേക്ക് വിത്തെറിഞ്ഞതിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്തത്.
വൈദ്യുതി ശ്മശാനം ഉദ്ഘാടനം ചെയ്യാന്‍ പോയാല്‍ മരിച്ചുകിടക്കാന്‍ പറ്റുമോ. തീവണ്ടി ഉദ്ഘാടനം
ചെയ്യാന്‍ പോയാല്‍ തീവണ്ടി ഓടിക്കാന്‍ പറ്റുമോ. സലിംകുമാര്‍ കഥാപാത്രം ചോദിക്കുന്നതിലും
ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ താത്വികങ്ങള്‍ നിരത്തുന്നത്. വെറുതെയല്ല, ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയെ അല്ലേ സോഷ്യല്‍ മീഡിയ ട്രോളുന്നത്. സഹിക്കാന്‍ പറ്റുമോ.
ചുവപ്പ് പരവതാനി വിരിച്ചതിന് മേലെ നിന്ന് പാടത്തിലേക്ക് വിത്തെറിഞ്ഞതിനാണ് മുഖ്യമന്ത്രി
പിണറായി വിജയനെ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്തത്. വിമാനത്താവളത്തിനായി കണ്ടെത്തിയ
പ്രദേശത്തെ ആറന്മുള പുഞ്ചയില്‍ വിത്തിറക്കാനെത്തിയപ്പോഴാണ് പിണറായി പരവതാനിക്ക് മേലെ നിന്ന് വിത്തെറിഞ്ഞത്. സോഷ്യല്‍ മീഡിയ വിടുമോ.. കാണാം കൊല്ലുന്ന ട്രോളുകള്‍.

ചുവന്ന പരവതാനി ഒക്കെ
ആഹാ ഇതില് ചുവന്ന പരവതാനി ഒക്കെ ഉണ്ടല്ലോ - ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി

പേര് തൊഴിലാളി വര്‍ഗം
തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്നാണ് പേരെങ്കിലും വരമ്പത്ത് നിന്നേ ശീലമുള്ളൂ. ഇത് ശരിയാണോ

ശരിക്കും അത് പോലെ തന്നെ
പാടത്ത് പരവതാനി ഒക്കെ വിരിച്ച് ശരിക്കും ഒരു തൊഴിലാളി പാര്‍ട്ടിയെ പോലെ തന്നെ ഉണ്ട്

മീനൂട്ട് വഴിപാടാണോ
അല്ല മന്ത്രിമാര് ഇവിടെ വിത്ത് വിതച്ചതാണോ അതോ മീനൂട്ട് വഴിപാട് നടത്തിയതാണോ

അതല്ലേ ഹീറോയിസം
പാടത്ത് വിത്തെറിയാന്‍ ഞാനെന്തിന് പാടത്തിറങ്ങണം. പാടത്ത് എനിക്ക് വേണ്ടി പരവതാനി
വിരിക്കട്ടെ. അതല്ലേ ഹീറോയിസം

രണ്ട് പലക, പരവതാനി
രണ്ട് രാധാസിന് പകരം ഇവിടെ രണ്ട് പലകയാണ്. പിന്നെ ചുവന്ന പരവതാനി - സാള്‍ട്ട് ആന്‍ഡ്
പെപ്പറിലെ ബാബുരാജിനെ ഓര്‍മയില്ലേ.

സഖാവേ..
വിത്ത് വിതക്കാന്‍ പോകുന്നതായിരിക്കും അല്ലേ.. ഇത്രയും ചോദിച്ചാല്‍ സഖാവിന് ദേഷ്യം വരും

വരമ്പത്ത് കൂലി
ഇതിനാണോ നിങ്ങളുടെ നേതാവ് പാടത്തെ പണി വരമ്പത്ത് കൂലി എന്ന് പറഞ്ഞത്

ഉദ്ഘാടനം ചെയ്യണം
സാറേ ഞങ്ങളുടെ പാടത്ത് അടുത്ത മാസം വിത്തിടല്‍ ആണ്. അങ്ങ് ഉദ്ഘാടനം ചെയ്യണം. ചെയ്യാം ഇതൊക്കെ ഒരുക്കിവെച്ചോളൂ

മണ്ണും ചെളിയും അലര്‍ജി
ഇറങ്ങി വാ സഖാവേ കരയ്ക്ക് നിന്നാണോ പാടത്ത് വിത്തിടുന്നത്.. വേണാ.. മണ്ണും ചെളിയും എനിക്ക്
അലര്‍ജി

പരവതാനിയുണ്ടോ
പരവതാനിയുണ്ടോ സഖാവേ ഒരു വിത്ത് വിതയ്ക്കാന്‍ .. തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാന്‍












Click it and Unblock the Notifications