കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണ്‍ നായരെ അറിയില്ലെങ്കില്‍ പിണറായി ഈ പണിക്ക് നിക്കണോ... മുഖ്യമന്ത്രിക്ക് കിട്ടിയത് എട്ടിന്റെ പണി!

  • By Kishor
Google Oneindia Malayalam News

ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റില്‍ 381 പന്തില്‍ നിന്നും ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മലയാളി കൂടിയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അന്താരാഷ്ട്രതലത്തില്‍ തന്റെ മൂന്നാമത്തെ കളിയിലാണ് കരുണ്‍ നായര്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. - മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ്.

Read Also: മനോരമയ്ക്ക് ട്രോള്‍, നായന്മാര്‍ക്ക് ട്രോള്‍, സച്ചിന് ട്രോള്‍... കരുണ്‍ നായരുടെ ട്രിപ്പിള്‍ കണ്ട മലയാളികളുടെ റിലേ പോയോ?

സംഭവം കലക്കി. പക്ഷേ, ഇനിയുമേറെ ഉയരങ്ങളിലെത്തുവാന്‍ ഈ നേട്ടം കരുണിന് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. - എന്ന് കൂടി പറഞ്ഞ മുഖ്യമന്ത്രി ഇതിനൊപ്പം ഇട്ടത് കരുണ്‍ നായര്‍ക്ക് പകരം കര്‍ണാടക താരം വിനയ് കുമാറിന്റെ പടമാണത്രെ. സോഷ്യല്‍ മീഡിയ വെറുതെ വിടുമോ. കാണൂ മുഖ്യന്റെ പോസ്റ്റിന് കീഴിലെ കമന്റുകള്‍...

ഫോട്ടോ മുക്കി അല്ലേ

ഫോട്ടോ മുക്കി അല്ലേ

ഫോട്ടോ മുക്കി ചുമ്മാതാണോ ഇവരെ വിവരദോഷികള്‍ എന്ന് വിളിക്കുന്നത് മൂത്ത കമ്മിക്ക് അറിയില്ല വിനയകുമാറിന്റെ ഫോട്ടോ വച്ചങ്ങു പോസ്റ്റി. അഡ്മിന്‍ പൊളിക്കുന്നുണ്ട്. ഫോട്ടോ മുക്കി അല്ലെ. ഇപ്പൊ കോമഡി കാണാന്‍ ചാനലിനെ ഒന്നും ആശ്രയിക്കേണ്ട. മുഖ്യനും കൂട്ടരും ഫുള്‍ ടൈം കോമഡി ആണല്ലൊ.

ഇപ്പൊ ചിരിയേ വരുന്നില്ല

ഇപ്പൊ ചിരിയേ വരുന്നില്ല

ദിവസവും മന്ത്രിമാര്‍ കോമഡിയടിക്കുന്നതു കണ്ട് കണ്ട് ഇപ്പൊ ചിരിയേ വരുന്നില്ല. ഫോട്ടം ഡിലീറ്റ് ചെയ്ത നടപടി സ്വാഗതാര്‍ഹം. പക്ഷേ വാര്‍ത്ത ഇതല്ല പ്രതീക്ഷിച്ചിരുന്നത്. 'ചെന്നൈയില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ എന്ന ദളിത് യുവാവിന് അഭിവാദ്യങ്ങള്‍' എന്ന വാര്‍ത്തയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ആശംസയറിയിച്ച് നടന്നോ

ആശംസയറിയിച്ച് നടന്നോ

ക്രിക്കറ്റ് കളിക്കാരനു ആശംസയറിയിച്ചോണ്ട് നടന്നോ... തന്റെ പോലീസ് ജനങ്ങളുടെ എല്ലൂരി കുട്ടിയും കോലും കളിക്കുന്നതൊന്നും അറിയണ്ട. ഇരട്ടച്ചങ്കനെന്നും നാട്ടില്‍ നീതിയും സമാധാനവും വികസനവുമൊക്കെ കൊണ്ടുവരാന്‍ കഴിയുന്ന ഏക വ്യക്തിയെന്ന് കരുതിയിരുന്ന കാലത്തെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.

 മുഖ്യമന്ത്രി അറിഞ്ഞതാണോ

മുഖ്യമന്ത്രി അറിഞ്ഞതാണോ

ഓരോ വ്യക്തിഗത നേട്ടങ്ങള്‍ക്കും പോസ്റ്റിടാനുള്ള സമയമുണ്ട്, മുഖ്യമന്ത്രിക്ക് അതിനുള്ള വിവരങ്ങളും ലഭ്യമാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെ ബാധിക്കുന്ന എന്തെങ്കിലും വിഷയത്തെ കുറിച്ച് പത്രക്കാര്‍ ചോദിച്ചാല്‍ വിഷയം അറിഞ്ഞിട്ടില്ല, പഠിച്ചിട്ടില്ല കേട്ടിട്ടില്ല. കരുണ്‍ നായരെ മുഖ്യമന്ത്രി അഭിനന്ദിച്ചത് അങ്ങോര്‍ക്കറിയാവോ?

ചിന്തിക്കുക പ്രവര്‍ത്തിക്കുക

ചിന്തിക്കുക പ്രവര്‍ത്തിക്കുക

ബഹുമാനപ്പെട്ട മുഖ്യമന്ത്രി കരുണ്‍ നായര്‍ക്ക് കൊടുത്ത അഭിനന്ദനങ്ങള്‍ അര്‍ഹതപ്പെട്ടതാണ് ഒപ്പം പറയട്ടെ പോലീസ് സേനയിലെ ചില ഏമാന്‍മാരുടെ പ്രവര്‍ത്തി ഞങ്ങള്‍ സഖാക്കള്‍ക്ക് ദഹിക്കുന്നില്ല. അതുകൊണ്ട് അതിനുള്ള അങ്ങയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു. ഒരു കടന്നലിനെ നമുക്ക് പ്രതിരോധിക്കാം എന്നാല്‍ കടന്നല്‍കൂട് ഇളകി വന്നാല്‍ പ്രതിരോധിക്കാന്‍ കഴിയുമോ ചിന്തിക്കുക പ്രവര്‍ത്തിക്കുക

നല്ല ബെസ്റ്റ് മുഖ്യമന്ത്രി

നല്ല ബെസ്റ്റ് മുഖ്യമന്ത്രി

വിനയ് കുമാറിന്റെ പിക്ക് ഇട്ട് കരുണ്‍ നായര്‍ എന്നൊ. ബെസ്റ്റ് മുഖ്യമന്ത്രി. ജയരാജന്‍ സഖാവ് പോയ ക്ഷീണം തീര്‍ക്കാന്‍ കൊണ്ടുവന്ന മണിയാശാന്റെ പെര്‍ഫോമന്‍സ് പോരാ എന്ന് തോന്നിയത് കൊണ്ടാവും ഇപ്പോള്‍ സഖാവ് നേരിട്ട് ചിരിപ്പിക്കാന്‍ ഇറങ്ങിയത് അല്ലെ? മജീഷൃന്‍ മുതുകാടിന്റെ ശിഷ്യനാണല്ലേ... ഫോട്ടോ അപ്രത്യക്ഷമാക്കി കളഞ്ഞൂല്ലേ.

പാവങ്ങളുടെ കാര്യങ്ങള്‍ കൂടി

പാവങ്ങളുടെ കാര്യങ്ങള്‍ കൂടി

പിണറായി സാറേ ക്രിക്കറ്റ് മാത്രമല്ല റേഷന്‍ കിട്ടാത്ത പാവങ്ങളുടെ കാര്യങ്ങള്‍ കൂടി ഇടക്ക് ആലോചിക്കണം ഇല്ലേല്‍ അടുത്ത ഇലക്ഷന് പണി പാലും വെള്ളത്തില്‍ കിട്ടും. അയ്യോ എനിക്ക് വയ്യാ....... അറിയാത്ത പണിക്കു പോവണ്ട വല്ല കാര്യമുണ്ടായോ. ഭാഗ്യം സച്ചിന്റെ ഫോട്ടോ ഇട്ടില്ലല്ലോ

മാസ്സല്ല, മരണ മാസ്സാണ്.

മാസ്സല്ല, മരണ മാസ്സാണ്.

300 റണ്‍സ് എടുത്ത കരുണ്‍ നായറിനെ മറന്നു, വിനയ് കുമാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത നിങ്ങള്‍ മാസ്സല്ല, മരണ മാസ്സാണ്. ഓ അപ്പൊ ഈ മുഖ്യമന്തി എന്ന് പറഞ്ഞാല്‍ ഫോട്ടോ മുക്കിയ മന്ത്രി എന്നാണല്ലേ. ആ അല്ലെങ്കിലും പിണറായി വിജയന് എന്ത് കരുണ്‍ നായര്‍ എന്ത് വിനയ് കുമാര്‍.

English summary
Social Media troll Pinarayi Vijayan's Facebook post on Karun Nair's first triple century in Test criekt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X