Get Updates
Get notified of breaking news, exclusive insights, and must-see stories!

മതി ഉണര്‍ത്തിയത് മതി വന്നേ.. ശശികലയ്ക്ക് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍.. ട്രോളുകള്‍, നിറയെ ആഘോഷം!

എന്തുകൊണ്ട് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ പോലീസ് കേസെടുക്കുന്നില്ല. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്നുകേട്ട ചോദ്യമാണിത്. അത്രയ്ക്കധികമാണ് കെ പി ശശികലയുടെ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ ആവും വിധം പ്രതികരിച്ചു. പക്ഷേ കേസെടുക്കേണ്ടത് അവരുടെ പണിയല്ലല്ലോ.

Read Also: വര്‍ഗീയപ്രസംഗം ശശികല ടീച്ചര്‍ക്ക് പണികൊടുത്തു... ജാമ്യം പോലും കിട്ടില്ല? എന്താണീ വകുപ്പ് 153 എ?

ഇപ്പോഴിതാ കാസര്‍കോട് പോലീസ് കെ പി ശശികലയ്‌ക്കെതിരെ കേസെടുത്തു. ഉമ്മന്‍ ചാണ്ടി മാറി പിണറായി വിജയന്‍ വന്നത് കൊണ്ടാണ് ഇതെന്ന് ചിലര്‍ പറയുന്നു. അവര്‍ പിണറായിയുടെ ഇരട്ടച്ചങ്കിനെ വാഴ്ത്തുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് ശശികലയെ ആര് പൂട്ടി എന്നതൊന്നും ഒരു വിഷയമല്ല, അവര്‍ തകര്‍പ്പന്‍ ട്രോളുകളിലൂടെ ഇക്കാര്യം ആഘോഷിക്കുന്ന തിരക്കിലാണ്. കാണാം സാംപിള്‍ ട്രോളുകള്‍!

ടീച്ചറേ ഒരു പുതിയ സിഡി

ടീച്ചറേ ഒരു പുതിയ സിഡി

ശശികല ടീച്ചറേ പുതിയ സിനിമയുടെ സിഡി ഇറങ്ങിയിട്ടുണ്ട്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍.

ഉണരാന്‍ അലറാം വെച്ചാല്‍ പോരേ

ഉണരാന്‍ അലറാം വെച്ചാല്‍ പോരേ

ഹിന്ദുക്കള്‍ക്ക് ഉണരാന്‍ അവര്‍ അലറാം വെച്ചാല്‍ പോരേ. അമ്മച്ചി ഇപ്പോ മെനക്കെടേണ്ട കാര്യമുണ്ടോ

എല്ലാരും ഉണര്‍ന്നോ

എല്ലാരും ഉണര്‍ന്നോ

അവിടുള്ള ഹിന്ദുക്കളെല്ലാം ഉണര്‍ന്നോ - മതിലുക്കള്‍ക്കപ്പുറം നിന്നും ജയിലില്‍ ഒരു ശബ്ദം

ടീച്ചര്‍ വരുന്നതും കാത്ത്

ടീച്ചര്‍ വരുന്നതും കാത്ത്

ശശികല ടീച്ചര്‍ വന്ന് ഉണര്‍ത്തുന്നതും കാത്ത് കിടക്കുന്ന ഒരു ഹിന്ദു

തൂക്കിക്കൊന്നേക്ക്

തൂക്കിക്കൊന്നേക്ക്

ശശികല വരുന്നുണ്ട് എന്നറിഞ്ഞ് ജയിലില്‍ നടന്ന ഒരു സംഭാഷണം. എന്നെയങ്ങ് തൂക്കിക്കൊന്നേക്ക്.

ഹിന്ദുക്കളുടെ ലൈക്ക്

ഹിന്ദുക്കളുടെ ലൈക്ക്

ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു എന്ന വാര്‍ത്തയ്ക്ക് ലൈക്ക് ചെയ്ത ഹിന്ദുക്കളെ കണ്ട് ഞെട്ടുന്ന ശശികല

എടാ എന്നെ പിടിച്ചെടാ

എടാ എന്നെ പിടിച്ചെടാ

എടാ ഹിന്ദു എന്നെ പോലീസ് പിടിച്ചെടാ ഉണരെടാ ഹിന്ദൂ ഉണര്.. ഹിന്ദുവിന്റെ റിയാക്ഷന്‍ - പറ്റിയാല്‍ തൂക്കിയേക്ക്

ഇരട്ടച്ചങ്കന്‍ തന്നെ

ഇരട്ടച്ചങ്കന്‍ തന്നെ

പണ്ട് വെള്ളാപ്പള്ളിക്കെതിരെ ചുമത്തിയ വകുപ്പ് തന്നെയാണ് ശശികലയ്ക്ക് എതിരെയും. എന്നാല്‍ കമ്മികള്‍ക്ക് പിണറായി ഇരട്ടച്ചങ്കന്‍ തന്നെ

മൂന്ന് പേര്‍ മരിച്ചു

മൂന്ന് പേര്‍ മരിച്ചു

ശശികലയെ ജയിലില്‍ അടച്ചു. ജയിലില്‍ വിഷബാധയേറ്റ് മൂന്ന് പേര്‍ മരിച്ചു. എന്താല്ലേ.

മോനേ മോന്റെ പേരെന്താ

മോനേ മോന്റെ പേരെന്താ

ഹിന്ദു ആണല്ലേ ടീച്ചറുടെ പൊന്നുമോന്‍ ഇങ്ങ് വന്നേ.. ശശികലയെ പൂട്ടിയിട്ടിട്ട് ബാലന്‍ കടന്നല്ലോ

പുലിമുരുകന്‍ ട്രോള്‍

പുലിമുരുകന്‍ ട്രോള്‍

ഉറങ്ങുന്ന ഹിന്ദു. ഉണര്‍ത്താന്‍ വരുന്ന ശശികല. ഇടയില്‍ കയറി നില്‍ക്കുന്ന പോലീസ്

പൊക്കി നാഥാ

പൊക്കി നാഥാ

ഹിന്ദുവിനെ ഉണര്‍ത്താനുള്ള പ്രസംഗം തുടങ്ങാറായില്ലേ ശശികലേ.. എന്നെ പൊക്കി നാഥാ

ഞാനെടുക്കട്ടേ

ഞാനെടുക്കട്ടേ

ശശികലയ്‌ക്കെതിരെ കേസെടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല - ഞാനെടുക്കട്ടെ. ലെ പിണറായി

പാവം ടീച്ചര്‍

പാവം ടീച്ചര്‍

ഹിന്ദുക്കളെ ഉണര്‍ത്താന്‍ നോക്കിയ ഒരു പാവം ടീച്ചര്‍. കെ പി ശശികല അഥവാ ആനപ്പാറ അച്ചാമ്മ

എന്നെ ആശുപത്രിയില്‍ കൊണ്ടുപോ

എന്നെ ആശുപത്രിയില്‍ കൊണ്ടുപോ

കൊതുക് പോലും പേടിച്ചിട്ട് പറഞ്ഞുപോയി... എന്നെ ആശുപത്രിയില്‍ കൊണ്ടുപോ ഇല്ലെങ്കില്‍ ഞാനിപ്പോ ചാകും.

കത്രിക പൂട്ടിട്ട് പൂട്ടും

കത്രിക പൂട്ടിട്ട് പൂട്ടും

മതവിദ്വേഷം ആരുണ്ടാക്കിയാലും ഈ കേരള പോലീസ് കത്രിക പൂട്ടിട്ട് പൂട്ടും.

ഇത്ര പെട്ടെന്ന് വേണോ

ഇത്ര പെട്ടെന്ന് വേണോ

ശംഷുദ്ദീനെ ന്യായീകരിക്കാന്‍ കുറച്ച് സമയം കിട്ടിയിട്ട് പോരായിരുന്നോ ശശികലയ്‌ക്കെതിരെ കേസെടുക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+