Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗ്‌നിശുദ്ധി വരുത്താന്‍ ശശികലയ്ക്ക് 'ഫ്രീ പെട്രോള്‍'... ഓലപ്പാമ്പിനും പിപ്പിരിക്കും വരെ ട്രോള്‍!

അഗ്നിശുദ്ധി തെളിയിച്ച് തിരിച്ചുവരും എന്നായിരുന്നു ശശികലയുടെ പ്രതികരണം. ഇതിനെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ

വിദ്വേഷ പ്രസംഗത്തിന് ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികലെയ്‌ക്കെതിരെ കേസ് എടുത്തിരിക്കുകായണ്. ഏറെ നാളായി ശശികലയ്ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കുന്നും ഉണ്ട്. എന്തായാലും ആദ്യമായി ശശികലെയ്‌ക്കെതിരെ അങ്ങനെ ഒരു കേസ് വന്നു.

കേസ് എടുത്തത് നന്നായി എന്നാണ് ശശികല പ്രതികരിച്ചത്. അഗ്നിശുദ്ധി തെളിയിച്ച് തിരിച്ചുവരും എന്നാണ് ശശികല പറയുന്നത്. സത്യത്തില്‍ അഗ്നിശുദ്ധി എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണോ അവര്‍ അങ്ങനെ പറഞ്ഞത്?

ഹിന്ദുത്വത്തിലും ഹിന്ദു ആചാരങ്ങളിലും എല്ലാം വലിയ വിശ്വാസമുള്ള ആളായതുകൊണ്ട് അഗ്നിശുദ്ധി എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കേണ്ടിവരില്ല. ഇനിയിപ്പോ ആലങ്കാരികമായി പറഞ്ഞതാണോ എന്നും അറിയില്ല. എന്തായാലും ട്രോളേഴ്‌സിന് നല്ല ചാകരയാണ്. രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസവും ശശികല തന്നെ താരം!!!

തൂക്കിക്കൊല്ലണോ

തൂക്കിക്കൊല്ലണോ

ഹിന്ദുക്കളെ ഉണര്‍ത്താന്‍ വേണ്ടീട്ടായിരുന്നത്രെ ടീച്ചറുടെ പ്രസംഗങ്ങളൊക്കെ. പക്ഷേ ഇപ്പോള്‍ ഹിന്ദുക്കളൊക്കെ പറയുന്നത് ഇങ്ങനെയാണത്രെ.

ഇങ്ങനെ വേണോ

ഇങ്ങനെ വേണോ

അഗ്നി ശുദ്ധി തെളിയിക്കുമെന്ന് പറഞ്ഞ ശശികലയ്ക്ക് ഫുള്‍ സപ്പോര്‍ട്ടാണത്രെ. തീ കത്തിക്കാന്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ ആയി കൊടുത്തിട്ടാണ് സപ്പോര്‍ട്ട് എന്ന് മാത്രം.

ജയിലില്‍ പോയോ?

ജയിലില്‍ പോയോ?

ശശികലയ്‌ക്കെതിരെ കേസ് എടുത്തിട്ടേ ഉള്ളൂ. അത് കോടതിയില്‍ എത്തിയിട്ടില്ല. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാനുള്ള വകുപ്പുണ്ടെന്നേ ഉള്ളൂ. ജയിലിലാകുമെന്ന് ഒരു ഉറപ്പും ഇല്ല.

ഉണരാത്തതുമൂലം

ഉണരാത്തതുമൂലം

ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ താന്‍ ഉണര്‍ന്നേനെ എന്ന് പറഞ്ഞ ഒരാളുണ്ടായിരുന്നു പഴയ 'ഹിറ്റ്‌ലര്‍' സിനിമയില്‍. ഇവിടിയെപ്പോ ഹിന്ദു ഉണരാത്തതുകൊണ്ടാണ് ശശികല പെട്ടുപോയത്.

ഇങ്ങനെ ആയാല്‍

ഇങ്ങനെ ആയാല്‍

മനസ്സമാധാനമായി കിടന്നുറങ്ങുന്ന സമയത്ത് വന്ന് ഉണര്‍ത്താന്‍ നോക്കിയാല്‍ ടീച്ചറല്ല, ആരായാലും നല്ല പണി കിട്ടും.

പണികിട്ടി

പണികിട്ടി

ശശികല ജയിലിലെത്തിയാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണ് ട്രോളന്റെ ഭാവനയില്‍. ഹിന്ദു ആണെന്ന് അറിയാതെ പറഞ്ഞുപോയതാണത്രെ.. ഇപ്പോള്‍ ഉറങ്ങാന്‍ സമ്മതിക്കുന്നില്ലെന്ന്!!!

ക്യാഹുവാ

ക്യാഹുവാ

മോദിജിയോട് പരാതി പറയാന്‍ പോയതാണ്. ഷാഷികാളാ എന്ന് വിളിച്ചതും പോര... പറഞ്ഞതൊട്ടും മനസ്സിലാവുകയും ചെയ്തില്ലെന്ന് തോന്നുന്നു.

ഇതാണ് അത്

ഇതാണ് അത്

ശശികല ടീച്ചര്‍ക്ക് അഗ്നിശുദ്ധി തെളിയിക്കാനുള്ള ഹോമകുണ്ഡത്തിന്റെ സാമ്പിളാണത്രെ ഇത്. ഇനി അഗ്നിശുദ്ധി തെളിയിക്കുമോ ആവോ?

കേസ് എടുത്താല്‍

കേസ് എടുത്താല്‍

ഇത്രയും കാലം ശശികലയ്‌ക്കെതിരെ പോലീസ് കേസ് ഒന്നും എടുത്തിരുന്നില്ല. ഇപ്പോഴാണെങ്കില്‍ കേസ് എടുത്തു. ഭാവം മാറിയത് കണ്ടോ...

അഗ്നിശുദ്ധി നേടിയോ

അഗ്നിശുദ്ധി നേടിയോ

ശശികല അഗ്നിശുദ്ധി നേടിയാല്‍ എന്തായിരിക്കും കുമ്മനം രാജശേഖരന്‍ പറയുക... എന്റമ്മോ പിന്നത്തെ സ്ഥിതി ഓര്‍ക്കാന്‍ പോലും വയ്യ.

ജയിലില്‍

ജയിലില്‍

ജയിലിലെങ്ങാനും എത്തിയാല്‍ അന്തേവാസികളെയൊക്കെ പരിചയപ്പെടേണ്ടി വരുമല്ലോ... അപ്പോള്‍ ഇങ്ങനെയൊക്കെ ആകുമോ സംഭാഷണങ്ങള്‍.

ഓലപ്പാമ്പ്

ഓലപ്പാമ്പ്

ഓലപ്പാമ്പും പിപ്പിരിയും കാണിച്ച് പേടിപ്പിക്കേണ്ടെന്നാണ് ശശികല കേസ് എടുത്തതിനോട് പ്രതികരിച്ചത്. അല്ലെങ്കില്‍ തന്നെ ഓലപ്പാമ്പും പിപ്പിരിയും ഒക്കെ കണ്ടാല്‍ ആരാണ് പേടിക്കുക- കുഞ്ഞാവകളല്ലാതെ!!!

ബിന്ദുവോ ഹിന്ദുവോ

ബിന്ദുവോ ഹിന്ദുവോ

ജയിലില്‍ പോയാലും ഉണര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കാന്‍ പറ്റില്ലല്ലോ. ഹിന്ദു

കുറച്ച് കാലം

കുറച്ച് കാലം

കേസ് എടുത്തത് പ്രമാണിച്ച് കുറച്ച് കാലത്തേയ്ക്ക് ശശികലയുടെ പ്രസംഗങ്ങള്‍ അവലാനിപ്പിക്കുമോ ആവോ? ശിക്ഷിക്കപ്പെട്ടാല്‍ പിന്നെ അഞ്ച് വര്‍ഷത്തേക്ക് കുഴപ്പമുണ്ടാവില്ല.

ഇങ്ങനെ ഇരിക്കും

ഇങ്ങനെ ഇരിക്കും

ഹിന്ദുക്കളെ ഉണര്‍ത്താന്‍ വേണ്ടി കഷ്ടപ്പെട്ടതാണ്. പക്ഷേ എന്നിട്ടിപ്പോ ഹിന്ദുക്കളെല്ലാം മീന്‍ കറിയില്ലാത്ത വിഷമത്തില്‍ ചോറുണ്ടുകൊണ്ടിരിക്കുക്കുകയല്ലേ!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+