• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇതാ സന്തോഷ് പണ്ഡിറ്റ് രണ്ടാമൻ... ശ്രീശാന്തിന്റെ അരങ്ങേറ്റ സിനിമയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ!

  • By ശ്വേത കിഷോർ

ഓവര്‍ ആക്ടിങ്ങിന്റെ ആശാനാണ് മലയാളി ഫാസ്റ്റ് ബൗളറായ എസ് ശ്രീശാന്ത്. വിക്കറ്റെടുത്ത ശേഷം ശ്രീശാന്ത് നടത്തിയ കോപ്രായങ്ങള്‍ തന്നെയാണ് ഇങ്ങനെയൊരു ഇമേജ് ഉണ്ടാക്കിക്കൊടുത്തത്. ഔട്ടായി പവലിയനിലേക്ക് പോകുന്ന ബാറ്റ്‌സ്മാന്റെ പിന്നാലെ പോയി അരിശം പ്രകടിപ്പിച്ച ചരിത്രവും ശ്രീശാന്തിനുണ്ട്. അതൊക്കെ പക്ഷേ ക്രിക്കറ്റ് കളിക്കളത്തില്‍. ന്യൂസ് മിനുട്ട് അടക്കമുള്ള പോര്‍ട്ടലുകളെല്ലാം ശ്രീശാന്തിന്റെ ചിത്രത്തിലെ രണ്ടാം ഗാനത്തെപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട്.

Read Also: വിചിത്രം... അതിവിചിത്രം... മൂക്കത്ത് വിരല്‍ വെച്ചുപോകും ഈ നാടുകളിലെ സെക്‌സ് വിശേഷങ്ങള്‍ കേട്ടാല്‍!

എന്നാല്‍ ശരിക്കും അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയപ്പോഴോ, ശ്രീശാന്ത് ശരിക്കും നിരാശപ്പെടുത്തിക്കളഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ശ്രീശാന്തിന്റെ അരങ്ങേറ്റ ചിത്രമായ ടീം ഫൈവിന്റെ രണ്ടാമത്തെ പാട്ടും യൂ ട്യൂബിലെത്തിയതോടെയാണ് ഈ അഭിപ്രായം. സന്തോഷ് പണ്ഡിറ്റ് രണ്ടാമന്‍ എന്നാണ് ആളുകള്‍ ശ്രീയെ വിളിക്കുന്നത്. അത്രക്കും ബോറാണോ ശ്രീശാന്ത്, കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ..

ടീം ഫൈവിനെക്കുറിച്ച്

ടീം ഫൈവിനെക്കുറിച്ച്

ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി സിനിമയിലഭിനയിക്കുകയാണ്. ടീം ഫൈവ് എന്നാണ് ശ്രീയുടെ ആദ്യചിത്രത്തിന് പേര്. യുവതലമുറയുടെ ആവേശമായ നിക്കി ഗല്‍റാണിയാണ് നായിക. പേളി മാണിയുടെ ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തുന്നു. ബോളിവുഡ് താരം മകരന്ദ് ദേശ്പാണ്ഡേയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

രണ്ടാമത്തെ പാട്ടും പുറത്തിറങ്ങി

രണ്ടാമത്തെ പാട്ടും പുറത്തിറങ്ങി

ടീം ഫൈവിലെ ആഴ്ച എന്ന പാട്ടാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് വീഡിയോ പുറത്തിറങ്ങിയത്. മൂന്ന് മിനുട്ട് 20 സെക്കന്‍ഡ് പാട്ടുസീന്‍ കണ്ട് ആളുകള്‍ തലയില്‍ കൈവെച്ചു പോയിരിക്കുകയാണ്. ഇതിലും നല്ലത് ഇയാള്‍ കളി ക്രിക്കറ്റ് കളിക്കുന്നതായിരുന്നു എന്നാണ് വീഡിയോ കണ്ടവര്‍ ഒറ്റ സ്വരത്തില്‍ പറയുന്നത്.

ആരെപ്പോലെയാണ്

ആരെപ്പോലെയാണ്

കൃഷ്ണനും രാധയും ഫെയിം സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനോടാണ് ശ്രീശാന്തിന്റെ ഈ അഭിനയത്തെ ആളുകള്‍ ഉപമിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന് ഒരു കനത്ത വെല്ലുവിളിയായിരിക്കും ശ്രീശാന്തിന്റെ കടന്നുവരവ് എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ചിലരാകട്ടെ, സന്തോഷ് പണ്ഡിറ്റ് എത്ര ഭേദം എന്നാണ് പറയുന്നത്.

പണ്ഡിറ്റിന്റെ സിനിമകള്‍

പണ്ഡിറ്റിന്റെ സിനിമകള്‍

കൃഷ്ണനും രാധയും മിനിമോളുടെ അച്ഛന്‍, നീലിമ നല്ല കുട്ടിയാണ്, സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, കാളിദാസന്‍ കവിതയെഴുതുകയാണ്, ജിത്തുഭായ് എന്ന ചോക്കളേറ്റ് ഭായി എന്നിങ്ങനെ പോകുന്നു സന്തോഷ് പണ്ഡിറ്റിന്റെ അഭിനയജീവിതം. അഭിനയം മാത്രമല്ല മറ്റെല്ലാ മേഖലകളിലും ഒന്നിനൊന്ന വെറുപ്പിക്കലാണെങ്കിലും സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്.

നന്നായിരുന്നല്ലോ ശ്രീ

നന്നായിരുന്നല്ലോ ശ്രീ

ശ്രീശാന്തിന്റെ ടീം ഫൈവ് സിനിമയുടെ ആദ്യത്തെ പാട്ട് ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. നീല ശംഖുപുഷ്പമേ എന്ന പാട്ടിന് മോശമില്ലാത്ത പ്രതികരണവും കിട്ടിയിരുന്നു. എന്നാല്‍ ച ച ച എന്ന് അരോചകമായി ആവര്‍ത്തിക്കുന്ന രണ്ടാം പാട്ടായ ആഴ്ച ആളുകള്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ്. ഓരോ വരിയിലും വാക്കിലും ചയുടെ ബഹളമാണ്.

ലൈക്കടിച്ച സംഘികള്‍

ലൈക്കടിച്ച സംഘികള്‍

ഒന്നരലക്ഷത്തോളം ലൈക്കുകളാണ് യൂ ട്യൂബില്‍ ശ്രീശാന്തിന്റെ ആഴ്ച പാട്ടിന് കിട്ടിയിരിക്കുന്നത്. എന്നാല്‍ ഈ ലൈക്ക് അടിച്ചവന്മാരോക്കെ സംഘികള്‍ തന്നെ എന്നാണ് ആളുകള്‍ കളിയാക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നല്ലോ ശ്രീശാന്ത്. അതിന്റെ നന്ദിയാണത്രെ.

ബാഷ്പാഞ്ജലിയോ

ബാഷ്പാഞ്ജലിയോ

ഈ പാട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ സ്‌നേഹം നിറഞ്ഞ ബാഷ്പാഞ്ജലികള്‍ - എന്നാണ് കമന്റുകള്‍. ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപീസുന്ദറാണ്. ഇങ്ങനൊക്ക ലിറിക്‌സ് കൊണ്ടു വന്നാ ഞാന്‍ എവിടുന്ന് എടുത്തിട്ട് ട്യുണ്‍ കോപ്പി അടിക്കാനാ - എന്ന് അദ്ദേഹം പോലും ചോദിച്ചുപോയെന്നാണ് കഥ.

പണ്ഡിറ്റ് ഭേദം തന്നെ

പണ്ഡിറ്റ് ഭേദം തന്നെ

ശനിയാഴ്ച്ച.. ശനിയാഴ്ച്ചച്ച.. അവന്റെ അച്ചച്ച... സന്തോഷ് പണ്ഡിറ്റ് എന്ത് ഭേദമാടേ - ആഴ്ചപ്പാട്ട് കണ്ട ഒരാളുടെ പ്രതികരണം. വേറെ ഒരാള്‍ക്ക് അറിയേണ്ടത് ഈ പടം എത്ര ആഴ്ച പോകും എന്നാണ്. സംഗീതം വലിയ കുഴപ്പമില്ല, പക്ഷേ വരികള്‍ മഹാദുരന്തമാണ് എന്ന് പറയുന്നവരും ഉണ്ട്. പാപി ചെല്ലുന്നിടം പാതാളം എന്നതാണ് ഇതിനുള്ള പ്രതികരണം.

പഠിച്ചിട്ട് വിമര്‍ശിക്കൂ

പഠിച്ചിട്ട് വിമര്‍ശിക്കൂ

ഇതിലിപ്പോള്‍ ശ്രീശാന്ത് എന്ത് തെറ്റ് ചെയ്തു. പാട്ട് കൊള്ളില്ലെങ്കില്‍ അത് നായകന്റെ കുറ്റം അല്ല. അങ്ങിനെയാണെങ്കില്‍ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളുടെ എത്ര പാട്ടുകള്‍ ദുരന്തം ആയിട്ടുണ്ട്. ഡാന്‍സ് അറിയാത്ത ഓരോ ദുരന്തങ്ങള്‍ ഡാന്‍സ് കളിക്കുന്നതിനെയും വിമര്‍ശിക്കണം. ഇത് അതൊന്നുമല്ല. ഇത് വേറെ എന്തോ അസുഖം ആണ് - ശ്രീശാന്തിന് പിന്തുണയുമുണ്ട്.

ശ്രീശാന്തിനോട് ഒരു അപേക്ഷ

ശ്രീശാന്തിനോട് ഒരു അപേക്ഷ

എന്റെ പൊന്നു ശ്രീശാന്തെ കാശിനു വേണ്ടി ആണോ എങ്കില്‍ അക്കൗണ്ട് നമ്പര്‍ കൊടുത്തിട്ട് പറഞ്ഞാല്‍ മതി നമ്മള്‍ മലയാളികള്‍ ചേര്‍ന്ന് പിരിവ് എടുത്തു തരാം അല്ലാതെ പാവം ഇന്ത്യ എന്ന രാജ്യത്തെ നാണം കെടുത്തല്ലേ ഒരു അപേക്ഷയാണ. ശ്രീശാന്തിനെ വിട്..... പാട്ടെഴുതിയവനെയാ കയ്യില്‍ കിട്ടേണ്ടത്. - എന്ന് വേറെ ചിലര്‍.

എന്തിനാണ് പാവം ശ്രീശാന്തിനെ

എന്തിനാണ് പാവം ശ്രീശാന്തിനെ

പാട്ട് പാടിയത് സൂരജ് സന്തോഷ് എന്ന പാട്ടുകാരന്‍. പാട്ടിനു വരികള്‍ എഴുതിയത് ഹരി നാരായണ്‍, സര്‍വ്വോപരി പാട്ടിന് സംവിധാനം നിര്‍വ്വഹിച്ചത് ഗോപി സുന്ദര്‍. പക്ഷേ പൊങ്കാലയും ട്രോളും എന്തിന് ശ്രീശാന്തിന് എന്ന് മനസിലാകുന്നില്ല.

അണിയറയില്‍ ഇവര്‍

അണിയറയില്‍ ഇവര്‍

സുരേഷ് ഗോവിന്ദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടീം ഫൈവ്. ശ്രീശാന്ത് നായകന്‍. നിക്കി ഗല്‍റാണി നായിക. പേളി മാണിയുമുണ്ട്. സെലെബസ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് ആണ് നിര്‍മ്മിച്ചത്. ചിത്രസംയോജനം ദിലീപ് ഡെന്നിസ്. ഛായാഗ്രഹണം സജിത്ത് പുരുഷന്‍.

English summary
Social media troll Sreesanth's debut malayalam film 'Team 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more