സ്ഥാപന ദിനമോ സ്ഥാപക ദിനമോ? സുരേന്ദ്രനെ എയറിലാക്കി സോഷ്യല്‍ മീഡിയ
കോഴിക്കോട്: ബി ജെ പി സ്ഥാപക ദിനാശംസ നേര്‍ന്ന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ. സുരേന്ദ്രന്‍ പങ്കുവെച്ച പോസ്റ്ററില്‍ സ്ഥാപന ദിനം എന്നാണ് എഴുതിയിട്ടുള്ളത്. സ്ഥാപക ദിനം അല്ലേ, സ്ഥാപന ദിനം ആണോ എന്ന് ചോദിച്ചാണ് പോസ്റ്റിന് താഴെ കമന്റ് വരുന്നത്. ഇതിന് മുന്‍പും ഇതേ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്രനെതിരെ ട്രോളുകള്‍ വന്നിട്ടുണ്ട്. അതേസമയം ഹിന്ദിയില്‍ ബി ജെ പി സ്ഥാപക ദിവസത്തിന് സ്ഥാപനാ ദിവസ് എന്നാണ് വിളിക്കുന്നത്. ഇത് പ്രകാരമാണ് സ്ഥാപന ദിനം എന്ന് വിളിക്കുന്നത് എന്നാണ് ബി ജെ പി പ്രവര്‍ത്തകര്‍ പറയുന്നത്.
സ്ഥാപിച്ച ദിനം എന്ന നിലയില്‍ സ്ഥാപന ദിനമാണ് ശരി. സ്ഥാപക ദിനമെന്നാല്‍ സ്ഥാപിച്ച ആളുടെ ദിനം എന്ന് അര്‍ത്ഥം വരുമെന്നും സുരേന്ദ്രന്‍ എഴുതിയത് ആണ് ശരിയെന്നും ഒരു ബി ജെ പി പ്രവര്‍ത്തകന്‍ പറയുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കുവെച്ച പോസ്റ്റിലും സ്ഥാപന ദിനം എന്നാണ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ആറിനാണ് ബി ജെ പി സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബി ജെ പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്.

സംസ്ഥാന, ജില്ലാ, മണ്ഡല, പഞ്ചായത്ത് ബൂത്ത് തലങ്ങള്‍ കേന്ദ്രീകരിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം കാണാന്‍ വലിയ സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രന്‍ സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എല്ലാ ജനങ്ങളിലുമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് മുതല്‍ ഏപ്രില്‍ 20 വരെ സംസ്ഥാനത്ത് പ്രധാനപ്പെട്ട 15 കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള പ്രചരണം നടത്തുന്നുണ്ട്. സുരേന്ദ്രന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ നോക്കാം

പെട്രോളും ഡീസലും 50 രൂപയ്ക്ക് കിട്ടുന്ന സ്ഥാപനം ആണോഡേ ഉള്ളിയേ ഇത്
ഇവര്‍ക്ക് BJP ഒരു സ്ഥാപനം തന്നെയാണ്. കുഴലിലൂടെ പൈസയുണ്ടാക്കുന്ന സ്ഥാപനം
എന്നാലും ഏതായിരിക്കും ആ സ്ഥാപനം ഹാന്‍സ് കട ആയിരിക്കുമോ
ശരിയാണ്. അദാനിക്കും, അംബാനിക്കും ഇന്ത്യയെ തന്നെ വില്‍ക്കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ്.

തെറ്റ് എന്തണെന്ന് ബിജെപിക്കര്‍ക്ക് മനസ്സിലായിട്ടില്ല 8 hour ആയി പോസ്റ്റ് ഇട്ടിട്ട് ' സ്ഥാപക ദിനം
ഈ സ്ഥാപനം കേരള ജനത പൂട്ടിച്ചതാണല്ലോ.പുതിയ മൊയ്‌ലാളി ആരെങ്കിലും വന്നു തുറക്കുമോ
സ്ഥാപന ദിനം...സ്ഥാപക ദിനം എന്ന് തിരുത്ത്.
(സ്ഥാപനം) ഇത്രയെങ്കിലും ഉണ്ടല്ലോ,,,,ഇതു തന്നെ എഴുതാന്‍ പെട്ട പാട് അവര്‍ക്കറിയാം. കളിയാക്കുന്നവര്‍ക്ക് കളിയാക്കിയേച്ച് അങ്ങ് പോയാല്‍ മതിയല്ലോ,,,?

ഇന്ത്യയെ വിറ്റു തുലച്ചു കോണ്‍ഗ്രസ്‌കാരെ വിലക്ക് വാങ്ങുന്ന സ്ഥാപനം..
മോദി സര്‍ക്കര്‍ പെട്രോള്‍ വില ഇരട്ടിയായിവര്‍ദ്ധിപ്പിച്ചിട്ടും 50രുപക്ക് പെട്രോള്‍ തരുന്ന സ്ഥപനജീക്ക് സ്ഥപന ദിന ആശംസകള്‍
അറിവും വിരവും അക്ഷരാഭ്യാസവും ഉള്ള ഒരുത്തെനും ഇല്ലേ ഹേ...അതെങ്ങനാണ്...അഭ്യാസമാത്രമല്ലേ കയ്യിലുള്ളൂ..വടി കറക്കിയാല്‍ തടി കുറയും എന്നല്ലാതെ അറിവ് നേടണമെങ്കില്‍ പഠിയ്ക്കുകതന്നെ വേണം ഹേ...
സ്ഥാപനം അല്ലടോ വില്ലേജ് ആഫിസ് ????അതെങ്ങനാ തലക്കകത്തു എന്തേലും വേണ്ടേ.. ?????? ഇതൊന്നുമല്ല അണ്ണന് ഇപ്പോഴും മനസിലായിട്ടില്ല...ഇനി BJP എന്നെഴുതിയതില്‍ തെറ്റുണ്ടോ എന്ന് മൂത്ത സങ്കി

കോപറേറ്റുകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനം
സ്‌കൂളില്‍ പോവാതെ ശാഖെല്‍ ദണ്ഡ് വീശാന്‍ പോവുന്ന കൊണം കാണാനുണ്ട്..
സ്ഥാപനമല്ല പ്രസ്ഥാനം...
ഒഞ്ഞ് പോയേടാ ഒനിയാ
പൊതുമേഖലയും, പെട്രോളും, ഡീസലും, മണ്ണെണ്ണയും മറ്റും വില്‍ക്കുന്ന സ്ഥാപനം ആയിരിക്കും
BJP ഒരു സ്ഥാപനം തന്നെ അതായത് കോണ്ഗ്രസിന്റെ MLA. MP കളെ മൊത്തമായും ചില്ലറയായും എടുക്കുന്ന ഒരു സ്ഥാപനം ന്നാലും ന്റെ സുരേന്ദ്ര

സ്ഥാപന ദിനം അല്ലടാ ഉള്ളി... സ്ഥാപകദിനം എന്നാണ് എഴുതേണ്ടത്. ഒരു കണക്കിന് നോക്കിയ നീ എഴുതിയത് ശരിയാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന ഒരു സ്ഥാപനമാണ് ഇപ്പോള്‍ ബി.ജെ.പി
സ്ഥാപന അല്ല സുരേന്ദ്ര സ്ഥാപക എന്നാണ്. സ്‌കൂളിലേക്ക് വിട്ടാല്‍ സ്‌കൂളില്‍ പോവണം.. അല്ലാതെ ശാഘയിലേക്ക് പോയാല്‍, ദേ ദിങ്ങനെ ഇരിക്കും












Click it and Unblock the Notifications