Get Updates
Get notified of breaking news, exclusive insights, and must-see stories!

''ഓസ്കാർ ഇന്ത്യയിലേക്ക്... ജീ ഒരു കില്ലാടി തന്നെ..''; അലി അക്ബറിനെ ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറയുകയാണ് അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ. ക്രൗഡ് ഫണ്ടിംഗ് വഴിയാണ് മലബാര്‍ കലാപവുമായി ബന്ധപ്പെട്ടൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഏറ്റവും പുതിയ സ്റ്റില്‍ ചിത്രങ്ങള്‍ അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയ പൊങ്കാലയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

1921 പുഴ മുതല്‍ പുഴ വരെ

ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന യുദ്ധ ടാങ്കറിന്റെ ചിത്രമാണ് അലി അക്ബര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പരിഹാസവും ട്രോളുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതെന്താണ് ഉന്തുവണ്ടിയോ പെട്ടിക്കടയോ മറ്റോ ആണോ എന്നാണ് പലരും പരിഹസിക്കുന്നത്.

1921 പുഴ മുതല്‍ പുഴ വരെ

''ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ മുഹൂർത്തങ്ങൾ... പുഴ മുതൽ പുഴ വരെ കേവലം മൂന്നോ നാലോ ദിവസം കൊണ്ട്...ഒരു സീൻ പ്ലാൻ ചെയ്തു,വയനാട്ടിലെ നായ്ക്കട്ടിയിലെ ഒരു ഗ്രാമവും അച്ചുവേട്ടനും കുടുംബാംഗങ്ങളും മമധർമ്മയ്‌ക്കൊപ്പം ചേർന്നപ്പോൾ, പ്രകൃതിയും ഒപ്പം നിന്നും.... നന്ദി ഏവർക്കും'' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

1921 പുഴ മുതല്‍ പുഴ വരെ

ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചില കമന്റുകൾ നോക്കാം:

* ''മിത്രങ്ങളെ, സിനിമ ഷൂട്ടിംഗ് തീർന്നാൽ കാശു വരില്ല എന്നത് കൊണ്ട്. ഷൂട്ടിംഗ് ഈ നൂറ്റാണ്ടിലൊന്നും തീരില്ല എന്നറിയിക്കുന്നു''

* ''നിങ്ങളെ സിനിമയിലും കാണിക്കാൻ പോകുന്നത് വാരിയൻ കുന്നനെ ബ്രിട്ടീഷുകാർ പിടികൂടി വധിക്കുന്നതാണോ..? വല്ല കിണറ്റില് വീണു മരിക്കുന്നതോ, ചക്ക വീണു മരിക്കുന്നതോ ഒക്കെ ആക്കിക്കൂടെ..?''

* ''വെറും രണ്ട് കാർഡ് ബോർഡ് കൊണ്ട് ഫോർഡിനെ പാറ്റൺ ടാങ്കാക്കിയ അലിജിയുടെ ആർട്ട് ഡയറക്ടറാണ് പുലി. ഇനി വിമാനം വേണോ? ജസ്റ്റ് രണ്ട് ചിറക് ഒരു വാല്, സാധനം റെഡി''

1921 പുഴ മുതല്‍ പുഴ വരെ

* ''OTT release ചെയ്യരുത് തിയേറ്ററിൽ പോയി കൂവി തന്നെ കാണണം. മിത്രങ്ങൾ ആവശ്യത്തിനുള്ള പണം അയച്ചില്ലെങ്കിൽ രാജാവിന്റെ കിരീടത്തിന് പകരം പ്ലാവില കിരീടം കാണേണ്ടി വരും''

* ''ഓസ്കാർ ഇന്ത്യയിലേക്ക്...ജീ ഒരു കില്ലാടി തന്നെ..''

*''മാപ്പിള ലഹള അടിച്ചൊതുക്കാൻ വന്ന ഉത്തർപ്രദേശ് ഗോരക്പൂർ ഗൂർക്കകളുടെ സീൻ ആണ് എന്ന് തോന്നുന്നു''.

1921 പുഴ മുതല്‍ പുഴ വരെ

* '' അലി ഇക്കാ, കേരളത്തിലെ സെൻസർ ബോർഡ് ഒരുപാട് കത്തിവയ്ക്കാൻ ചാൻസുണ്ട്. ഇത് മൊഴി മാറ്റി ഹിന്ദിയിലും, കന്നടയിലും തമിഴിലും തെലുങ്കിലും കൂടി ഒരു മുഖവുരയും കൊടുത്ത് റിലീസ് ചെയ്യണം''.

* കൊച്ചു ഗള്ള പടം പൊട്ടുമെന്ന് തനിക്കു ഉറപ്പായി അല്ലെ, സങ്കികളുടെ ക്യാഷ് കൊണ്ട് തന്നെ ഭാവിയിൽ കടല വറുത്തു ജീവിക്കാനുള്ള വണ്ടി റെഡി ആക്കിയ താനൊരു കില്ലാഡി തന്നെ''

* ''ഇതിന് ഓസ്കാർ ഉറപ്പ്. ഈ ജാതി യുദ്ധ പടക്കോപ്പ് കോപ്പ് വണ്ടി ഞാൻ എന്റെ കരിയറിൽ കണ്ടിട്ടില്ല. നമസ്തേ..''

1921 പുഴ മുതല്‍ പുഴ വരെ

* ''രാവിലെ ഷൂട്ടിംഗ് നടത്തിയത് നന്നായി ഇല്ലേൽ കാറ്റടിച്ചു പീരങ്കിയുടെ ചുറ്റുമുള്ള കാർഡ് ബോർഡ് പറന്നു പോയേനെ''

* ''ഇത് ഞങ്ങൾ ശാഖയിൽ മാത്രമേ പ്രദർശിപ്പിക്കൂ. ഞങ്ങൾ ക്യാഷ് മുടക്കി ഉണ്ടാക്കിയതാ... ഞങ്ങൾ മാത്രം കണ്ടാൽ മതി.. ''

* '' പ്രിയ അലി ഇക്ക ... നടന്ന വഴിയിൽ ഇടക്ക് എവിടെയോ കാലിടറിയോ ...?താങ്കൾക്കൊപ്പം എന്നും ഞങ്ങൾ ഉണ്ടാകും നേതാവും നേതൃസ്ഥാനങ്ങളിലോ താങ്കളുടെ ചിന്തകളിൽ മാറാല കൂട്ടരുത്... പുഴ മുതൽ പുഴ വരെ... എത്രയും വേഗം പൂർത്തിയാക്കി താങ്കളുടെ വിജയത്തിനായി എല്ലാവിധ ആശംസകളും നേരുന്നു ...''

Recommended Video

cmsvideo
    'മലബാര്‍ ലഹള കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കൊല' | Oneindia Malayalam
    1921 പുഴ മുതല്‍ പുഴ വരെ

    * ''ബാഹുബലി കളക്ഷൻ ഒക്കെ തിരുത്തണം''

    * '' ഈ ചിത്രം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതും ...... ദേശീയ പുരസ്‌ക്കാരങ്ങൾ നേടേണ്ടതും ആയ ഒരു ചരിത്ര സിനിമയാണ് .... പരമാവതി കലാ മൂല്യം ശ്രദ്ധിക്കുക .....ഈ സിനിമ അതി ഗംഭീരമാകും ..... എല്ലാ ആശസകളും നേരുന്നു''

    * '' ഇക്കാ, ഈ എതിർപ്പുകൾ കിടയിലും ധർമ്മത്തിനു വേണ്ടിയുള്ള ശക്തമായ പോരാട്ടം തുടരട്ടെ ''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+