കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലോഗേട്ടന്‍, ക്യൂവേട്ടന്‍, സംഘി... ലാലേട്ടന്‍ ബ്ലോഗ് നിര്‍ത്തിപ്പോകും!! ട്രോളിട്രോളിക്കൊല്ലുന്നേ

സര്‍ക്കാര്‍ അനുകൂലികള്‍ പറഞ്ഞ അതേ വാദവുമായി നോട്ട് നിരോധനത്തെ പിന്തുണക്കാനെത്തിയതാണ് മോഹന്‍ലാലിന് വിനയായത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തില്‍ മോഹന്‍ലാലിന്റെ ബ്ലോഗ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചും നോട്ട് നിരോധനത്തെ പുകഴ്ത്തിയും മോഹന്‍ലാല്‍ പ്രതീക്ഷ കാത്ത് സൂക്ഷിച്ചു!!!

മദ്യം വാങ്ങാന്‍, സിനിമ കാണാന്‍, പ്രാര്‍ത്ഥിക്കാന്‍... നോട്ട് നിരോധനത്തില്‍ മോഹന്‍ലാലിന്റെ വാദങ്ങള്‍

മുമ്പ് ജെഎന്‍യു സമരത്തിന്റെ കാലത്ത് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരായിരുന്നു ലാലിന്റെ ബ്ലോഗിലെ ഹൈലൈറ്റ്. മദ്യഷാപ്പിന് മുന്നിലും സിനിമ തീയേറ്ററിലും ആരാധനാലയങ്ങളിലും ക്യൂ നില്‍ക്കാമെങ്കില്‍ ബാങ്കിലും ഇത്തിരി ക്യൂ നിന്നാല്‍ എന്താണ് പ്രശ്‌നം എന്നാണ് ഇത്തവണത്തെ ചോദ്യം.

ഇങ്ങനെ ഒരു ബ്ലോഗ് എഴുതിക്കഴിഞ്ഞാല്‍ പിന്നെ മോഹന്‍ലാലിനെ ട്രോളേഴ്‌സ് വെറുതേ വിടും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ... സത്യം പറഞ്ഞാല്‍ വിഷമം വരും, അങ്ങനെയാണ് ട്രോളുകള്‍!!!

റേഷന്‍കട

റേഷന്‍കട

വലിയ ക്യൂവിലൊക്കെ നിന്ന് നോട്ട് മാറ്റാനൊക്കെ ലാലേട്ടനെക്കൊണ്ട് പറ്റുമോ റേഷന്‍ കടയിലേക്ക് ചെന്ന് നോക്കാം!!!

വിശദീകരണം

വിശദീകരണം

സത്യത്തില്‍ താന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിക്കാന്‍ ലാലേട്ടന് ആഗ്രഹം ഉണ്ടത്രെ. അതും ഒരു ബ്ലോഗ് കുറിപ്പായി എഴുതാമത്രെ. പക്ഷേ ആരാധകര്‍ സമ്മതിക്കുമോ!!!

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് ക്ലോസ് ഇനഫ്!!! ആദ്യം മോഹന്‍ ഭാഗവത് ആണെങ്കില്‍ താഴെ നിതിന്‍ ഗഡ്കരി!!!

സംഘികള്‍ക്കും

സംഘികള്‍ക്കും

ലാലേട്ടന്‍ സംഘിയൊന്നും അല്ലെന്നാണ് പ്രഖ്യാപിത സംഘികള്‍ പോലും ഇപ്പോള്‍ പറയുന്നത്. അദ്ദേഹം അഭിപ്രായം പറഞ്ഞതിന് അദ്ദേഹത്തെ പിടിച്ച് സംഘിയാക്കണോ എന്നാണത്രെ ഇപ്പോള്‍ സംഘികള്‍ പോലും ചോദിക്കുന്നത്!!!

 ആരാ വലിയ സംഘി

ആരാ വലിയ സംഘി

സുരേഷ് ഗോപി ഇപ്പോള്‍ ബിജെപി അംഗവും എംപിയും ഒക്കെയാണ്. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെ വലിയ സംഘി സുരേഷേട്ടനല്ലെന്നാണത്രെ ബ്ലോഗിലൂടെ ലാലേട്ടന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിപ്പോ ആരാ

ഇതിപ്പോ ആരാ

നികുതി വെട്ടിപ്പിനെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും ഒക്കെ തന്നെ അല്ലേ ലാലേട്ടനും പറഞ്ഞുവരുന്നത് എന്നാണ് സംശയം. ഈ മൂപ്പനെ കൊണ്ട് തോറ്റു!!!

ബ്ലോഗര്‍

ബ്ലോഗര്‍

ഇയാളെ കുറിച്ച് അത്രയ്ക്ക് നിശ്ചയം ഇല്ല എന്ന് തോന്നുന്നു- ലോക പ്രശസ്ത ബ്ലോഗര്‍ ആണ്. പത്ത് ബ്ലോഗ് എഴുതിയാലും അതിലൊക്കെ 'അതിര്‍ത്തി' ഉണ്ടാകും!!!

മമ്മൂക്ക

മമ്മൂക്ക

എന്തുകൊണ്ടാണ് മമ്മൂക്ക ബ്ലോഗ് ഒന്നും എഴുതാത്തത്? മമ്മൂക്കയെ പലരും ഉപയോഗിക്കുന്നത് തന്നെ ബ്ലാക്ക് മണി വൈറ്റ് മണി ആക്കാന്‍ വേണ്ടിയിട്ടാണത്രെ!!!

നല്ലത് മാത്രം

നല്ലത് മാത്രം

ഇത്തിരി നേരം ക്യൂ നിന്നാല്‍ കുഴപ്പം ഒന്നും ഇല്ലെന്നല്ലേ ലാലേട്ടന്‍ ബ്ലോഗില്‍ എഴുതിയത്. ഇത്തിരി നേരം ആണെങ്കില്‍ കുഴപ്പമില്ല, ഇതിപ്പോ രണ്ടും മൂന്നും ദിവസം ക്യൂ നിന്നാല്‍ എന്ത് ചെയ്യും. ലാലേട്ടന് നല്ലത് മാത്രം വരുത്തണേ....!!!

മുദ്രകള്‍

മുദ്രകള്‍

ഇന്ത്യയെ സൂക്ഷ്മമായി പഠിച്ചതിന്റെ മുദ്രകള്‍ മോദിയുടെ പ്രസംഗത്തില്‍ മോഹന്‍ലാല്‍ ദര്‍ശിച്ചു. ലാലേട്ടനേ കണ്ടുള്ളൂ, ലാലേട്ടന്‍ മാത്രമേ കണ്ടുള്ളൂ!!!

കത്തി നില്‍ക്കുമ്പോള്‍

കത്തി നില്‍ക്കുമ്പോള്‍

ഒപ്പം ഹിറ്റ്, പുലിമുരുകന്‍ സൂപ്പര്‍ ഹിറ്റ്.... ഈ സമയത്താണല്ലോ ലാലേട്ടാ ഇങ്ങനെ ഒരു ബ്ലോഗ് എഴുതിക്കളഞ്ഞത്... ഫാന്‍സിന്റെ വിലാപം!!!

ധാരണയില്ലല്ലേ

ധാരണയില്ലല്ലേ

ഇപ്പോള്‍ ഫാന്‍സ് വരെ ചോദിച്ച് തുടങ്ങിയിരിക്കുന്നു- ക്യൂവില്‍ നില്‍ക്കുന്ന ആളുകളെ കുറിച്ച് വലിയ ധാരണയൊന്നും ലാലേട്ടന് ഇല്ലല്ലേ എന്ന്!!!

 അറിഞ്ഞാല്‍ മാത്രം മതി

അറിഞ്ഞാല്‍ മാത്രം മതി

മോദി അടുത്തതായി എന്താണാവോ നിരോധിക്കാന്‍ പോകുന്നത്? അതറിഞ്ഞിട്ട് വേണം ലാലേട്ടന് പുതിയ ബ്ലോഗ് എഴുത്തിന്റെ പണി തുടങ്ങാന്‍!!!

കാളിദാസനും ജൂഡും

കാളിദാസനും ജൂഡും

രണ്ട് ദിവസമായി കാളിദാസനും ജൂഡ് ആന്റണിക്കും ആയിരുന്നു പൊങ്കാല. എന്തായാലും ഇപ്പോ രണ്ട് പേര്‍ക്കും ആശ്വാസമായി!!!

അവസ്ഥ

അവസ്ഥ

ഇതാണിപ്പോള്‍ ലാലേട്ടന്റെ അവസ്ഥ. ബ്ലോഗിനും ഫാന്‍സിനും ഇടയിലൂടെ നോക്കുമ്പോള്‍ എന്ത് മനോഹരം. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. രണ്ടും ഇപ്പോള്‍ രണ്ട് വഴിക്കായില്ലേ!!!

24 വാച്ച്

24 വാച്ച്

സൂര്യയുടെ 24 വാച്ച് കിട്ടിയിരുന്നെങ്കില്‍ എന്നാണത്രെ ഇപ്പോള്‍ ലാലേട്ടന്‍ കൊതിക്കുന്നത്. അതിന് വേണ്ടി വിളിച്ചപ്പോഴല്ലേ സംഗതി അറിയുന്നത്... അത് ആ കാളിദാസന്‍ കൊണ്ടുപോയെന്ന്!!!

ചൊറിച്ചില്‍

ചൊറിച്ചില്‍

ലാലേട്ടന്റെ ബ്ലോഗ് വായിച്ച പലരും പറയുന്നത് അവരുടെ നാവിന് നല്ല ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട് എന്നാണത്രെ. എന്താണാവോ കാരണം!!!

ചങ്ങാതിമാര്‍

ചങ്ങാതിമാര്‍

മോഹന്‍ലാലിന് രാജ്യസ്‌നേഹത്തിന്റെ അസ്‌ക്യത കൂട്ടിക്കൂട്ടിക്കൊടുക്കുന്നത് മേജര്‍ രവി ആണെന്നാണ് ആക്ഷേപം. പിന്നെ സ്വന്തം ആന്റണി പെരുമ്പാവൂരും!!!

അതല്ലേ ശീലം

അതല്ലേ ശീലം

ഓരോ തവണ ബ്ലോഗ് എഴുതുമ്പോഴും ഫാന്‍സ് ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ലാലേട്ടന്‍ അതുകൊണ്ടെങ്ങാനും നിര്‍ത്തുമോ ഈ പരിപാടി!!!

ചാരിതാര്‍ത്ഥ്യം

ചാരിതാര്‍ത്ഥ്യം

മീന്‍വയില്‍ മറ്റൊരിടത്ത്.... തക്ക സമയത്ത് താന്‍ പുതിയ ബ്ലോഗ് എഴുതിയതുകൊണ്ട് ജൂഡിന്റെ ചാരിതാര്‍ത്ഥ്യം നഷ്ടപ്പെട്ടില്ലെന്ന് ലാലേട്ടന്‍. എന്തായാലും നഷ്ടപ്പെട്ടതിന് ശേഷം പറഞ്ഞിട്ട് കാര്യമില്ലല്ലോ!!!

പേന

പേന

ഇനി ബ്ലോഗ് എഴുതരുത്.... തിലകേട്ടന്‍ പോലും ഇപ്പോള്‍ പറയുന്നത് കത്തി താഴെ ഇടാനല്ലത്രെ, പേന താഴെ ഇടാനാണത്രെ!!!

22. എന്നെങ്കിലും

22. എന്നെങ്കിലും

എടിഎം മെഷീന്‍ ലാലേട്ടനോട് ചോദിക്കുകയാണ് സുഹൃത്തുക്കളേ, ചോദിക്കുകയാണ് ..... സിനിമയില്‍ എങ്കിലും എന്റെ മുന്നില്‍ ക്യൂ നിന്നിട്ടുണ്ടോ എന്ന്!!!

ക്യൂ നില്‍ക്കാന്‍

ക്യൂ നില്‍ക്കാന്‍

ലാലേട്ടന് ബ്ലോഗ് എഴുതാനല്ലേ അറിയു, ക്യൂ നില്‍ക്കാന്‍ അറിയില്ലല്ലോ... അപ്പോള്‍ പിന്നെ ലാലേട്ടനോട് ക്യൂ നില്‍ക്കാന്‍ പറയുന്നത് ശരിയാണോ?

എവിടെ നിന്നാ

എവിടെ നിന്നാ

എത്ര സിനിമ നടന്‍മാരുണ്ട്... പക്ഷേ അവരൊന്നും ഇങ്ങനെ ബ്ലോഗ് എഴുതുന്നുണ്ടോ? മോഹന്‍ലാലിന് മാത്രം എവിടെ നിന്നാണാവോ ഇത്രയും ബ്ലോഗ്

കാളിദാസന്‍

കാളിദാസന്‍

കാളിദാസന്‍ മാത്രമല്ല, ജൂഡ് ആന്റണി ജോസഫും വിചാരിക്കുന്നത് ഇപ്പോള്‍ ഇതൊക്കെ തന്നെ ആകും. ലാലേട്ടന്‍ ബ്ലോഗ് എഴുതിയില്ലായിരുന്നെങ്കില്‍ ട്രോളിന്റെ കാര്യത്തില്‍ അവര് രണ്ട് പേരും ഒറ്റപ്പെട്ട് പോയേനെ!!!

ആ പ്രതിമ

ആ പ്രതിമ

ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ ആ പ്രതിമ വിജയകരമായി ലാലേട്ടന് കൈമാറിയത് ആരാണ്? ജൂഡ് ആന്റണി ജോസഫോ അതോ കാളിദാസനോ?

ഒറ്റയ്ക്ക് ചെയ്യണം

ഒറ്റയ്ക്ക് ചെയ്യണം

സാധാരണ ലാലേട്ടനെ ആരെങ്കിലും പൊങ്കാലയിടാന്‍ വന്നാല്‍ ഫാന്‍സ് വെട്ടുകിളികളെ പോലെ എത്തി ആക്രമിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ ഫാന്‍സാണത്രെ പൊങ്കാലയിടാന്‍ മുന്നിലുള്ളത്.

ലാലേട്ടാ....

ലാലേട്ടാ....

എന്നാലും എന്തിനാണ് ലാലേട്ടാ ഇപ്പോല്‍ ഇങ്ങനെ ഒരു ബ്ലോഗ് എഴുതിയത് എന്നാണ് ഫാന്‍സിന്റെ ചോദ്യം. വല്ല ആവശ്യവും ഉണ്ടായിരുന്നോ?

പെടലികള്‍

പെടലികള്‍

തുടക്കത്തില്‍ ഒരിത്തിരി ബുദ്ധിമുട്ടൊക്കെ കാണും. പക്ഷേ ശീലമായിക്കഴിയുമ്പോള്‍ ആ ബുദ്ധിമുട്ടൊക്കെ അങ്ങ് മാറും- ജൂഡിന്റെ വക ലാലേട്ടന് ഉപദേശം!!!

 രക്ഷപ്പെട്ട സംവിധായകന്‍

രക്ഷപ്പെട്ട സംവിധായകന്‍

ലാലേട്ടന്റെ പോസ്റ്റില്‍ തട്ടാതെ ഒഴിഞ്ഞ് മാറി നടക്കുന്ന ഒരു പ്രമുഖ സംവിധായകനുണ്ടായിരുന്നല്ലോ... എന്തായിരുന്നു അയാളുടെ പേര്!!!

ആനക്കൊമ്പ്

ആനക്കൊമ്പ്

കള്ളപ്പണം, രാജ്യസ്‌നേഹം, സര്‍ജിക്കല്‍ സ്‌ട്രൈക്ക്.... ആ ആനക്കൊമ്പ് കേസൊക്കെ എന്തായോ എന്തോ? മറുപടിയൊന്നും കണ്ടില്ലാല്ലോ!!!

നല്ല ഉപമ

നല്ല ഉപമ

അതെന്തായാലും നല്ല ഉപമയായിപ്പോയി ലാലേട്ടാ... ബാങ്കിലെ ക്യൂവിനെ ബീവറേജിലെ ക്യൂവിനോട് തന്നെ ഉപമിക്കണം. എന്തൊരു കാവ്യ ഭാവന!!!

വകതിരിവ്

വകതിരിവ്

സകലകലാ വല്ലഭനാണ് ലാലേട്ടന്‍. പാട്ട് പാടും, നൃത്തം ചെയ്യും നല്ല വെടിപ്പായിട്ട് അഭിനയിയ്ക്കും. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.... ആ സാധനം കൂടി വേണ്ടേ!!!

ശീലിക്കണമായിരുന്നു

ശീലിക്കണമായിരുന്നു

ഒരു കട്ട ലാലേട്ടന്‍ ഫാന്‍ പറയുന്നത് ഇങ്ങനെ ആണത്രെ... എന്റെ ഭാഗത്തും തെറ്റുണ്ട്. മദ്യപാനം ഒരു ശീലം ആക്കണമായിരുന്നു, അമ്മയേയും അച്ഛനേയും ഇടയ്ക്ക് മദ്യഷോപ്പിന് മുന്നിലെ ക്യൂവില്‍ നിര്‍ത്തി ശീലിപ്പിക്കണമായിരുന്നു!!!

അതാരായിരുന്നു

അതാരായിരുന്നു

മോഹന്‍ലാലിന്റെ ഡ്രൈവര്‍ ആയിരുന്നു ആന്‍രമി പെരുമ്പാവൂര്‍. ഇപ്പോള്‍ അദ്ദഹം വലിയ പ്രൊഡ്യൂസര്‍ ആണ്. എന്തുകൊണ്ട് ഒരു ഡ്രൈവര്‍ക്ക് പ്രൊഡ്യൂസര്‍ ആയി വളര്‍ന്നുകൂട!!!

അറിയാവുന്നത്

അറിയാവുന്നത്

അറിയാവുന്ന പണി ചെയ്താല്‍ ലാലേട്ടന്‍ മുത്താണ് എന്നാണ് ഫാന്‍സ് തന്നെ പറയുന്നത്. അറിയാത്ത പണിയ്ക്കിറങ്ങിയപ്പോഴെല്ലാം ഇതുപോലെ പടമായിട്ടും ഉണ്ട്.

കക്കൂസിന്റെ മുന്നില്‍

കക്കൂസിന്റെ മുന്നില്‍

വീട്ടിലെ കക്കൂസിന് മുന്നിലും ഇങ്ങനെ ക്യൂ നില്‍ക്കേ്ടി വന്നാല്‍ എന്ത് ചെയ്യും അല്ലേ ലാലേട്ടാ!!!

 ആ ധൈര്യം ഉണ്ടല്ലോ!!!

ആ ധൈര്യം ഉണ്ടല്ലോ!!!

ദാമോദര്‍ജിയ്ക്ക് അറിയാം... അദ്ദേഹത്തിന്റെ ചാള്‍സ് ശോഭരാജ് പോലും ഇത്രയ്ക്കും ധൈര്യം കാണിച്ചിട്ടില്ല. അപ്പോള്‍ ഈ ദാമോദര്‍ജിയുടെ മുഴുവന്‍ പേര് എന്താണെന്നാ പറഞ്ഞേ...

 നശിപ്പിച്ചോ

നശിപ്പിച്ചോ

ഒപ്പം .. റെക്കോര്‍ഡ് കളക്ഷന്‍, പുലിമുരുകന്‍... നൂറ് കോടി ക്ലബ്ബ്, ബ്ലോഗ്.... നശിപ്പിച്ച്!!!!

ഉത്തരമുണ്ടോ

ഉത്തരമുണ്ടോ

സിനിമ താരം ആയതിന് ശേഷം ലാലേട്ടന് എവിടെയെങ്കിലും ക്യൂ നില്‍ക്കേണ്ടി വന്നിട്ടുണ്ടോ? (വിമാനത്താവളങ്ങളിലേയും മറ്റ് രാജ്യങ്ങളിലേയും കഥ പറഞ്ഞ് വരേണ്ട)

ആനക്കൊമ്പാണോ

ആനക്കൊമ്പാണോ

ആനക്കൊമ്പ് കേസ് ആണോ മോഹന്‍ലാലിനെ കൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് എന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്. അതില്‍ വല്ല ന്യായവും ഉണ്ടോ?

 ഫാന്‍സേ...

ഫാന്‍സേ...

പ്രഭാകരാ എന്ന് തിലകന്‍ വിളിച്ചതുപോലെ ആയിട്ടുണ്ട് കാര്യങ്ങള്‍ ഏതാണ്ട്. പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് എന്നാണിപ്പോള്‍ ഫാന്‍സൊക്കെ പറയുന്നത്.

ക്യൂ നിന്നിട്ടുണ്ട്

ക്യൂ നിന്നിട്ടുണ്ട്

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയില്‍ വെള്ളത്തിന് വേണ്ടി ലാലേട്ടന്‍ ക്യൂ നിന്നിട്ടുണ്ടോ... അതും ഇല്ലെന്നാണത്രെ ഇപ്പോള്‍ പൊങ്കാലക്കാര്‍ പറയുന്നത്!!!

മേജര്‍

മേജര്‍

മേജര്‍ രവിയാണല്ലോ ഇപ്പോള്‍ രാജ്യ സ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാരില്‍ ഒരാള്‍. തളരരുത് ലാലേട്ടാ തളരരുത് എന്നാണത്രെ പൊങ്കാല കണ്ടപ്പോള്‍ മേജര്‍ രവി പറഞ്ഞത്.

കേണല്‍ അല്ലല്ലോ

കേണല്‍ അല്ലല്ലോ

ഇനിയിപ്പോ ലാലേട്ടന് രക്ഷപ്പെടണമെങ്കില്‍ മമ്മൂക്ക തന്നെ ബ്ലോഗുമായി ഇറങ്ങേണ്ടിവരും. പക്ഷേ അതിന് മമ്മൂക്ക കേണല്‍ അല്ലല്ലോ!!!

English summary
Social Media trolls criticising Mohanlal for Supporting Note Ban in his Blog.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X