Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോടിയേരിക്ക് പുത്രദോഷത്തിന് വെടിവഴിപാട്'!!! ചൈനയേരി, പൊടിയരി...13 കോടി തട്ടിപ്പിൽ അച്ഛനും മകനും...

സിപിഎമ്മില്‍ ഏറ്റവും അധികം വിവാദങ്ങള്‍ക്ക് ഇരയായിട്ടുള്ള നേതാവാകും കോടിയേരി ബാലകൃഷ്ണന്‍. പണ്ടൊരു പൂമൂടല്‍ വിവാദം ഉണ്ടായി, പിന്നെ പോലീസ് സ്‌റ്റേഷന് മുന്നില് ബോംബുണ്ടാക്കുന്ന വിവാദവും.

എന്നാല്‍ അതുക്കും മേലെയാണ് സ്വന്തം മക്കളായി കോടിയേരിയെ വിവാദങ്ങളില്‍ പെടുത്തിയ സംഭവങ്ങള്‍. ആദ്യകാലത്തെ വിവാദങ്ങള്‍ എല്ലാം ബിനീഷ് കോടിയേരിയെ ചുറ്റിപ്പറ്റിയായിരുന്നു. ഇപ്പോഴിതാ, ബിനോയ് കോടിയേരിയും വിവാദങ്ങളുടെ തോഴനായിരിക്കുന്നു.

ഒന്നും രണ്ടും അല്ല, 13 കോടി രൂപ തട്ടിച്ചു എന്നാണ് ബിനോയ്‌ക്കെതിരെയുള്ള ആരോപണം. അച്ഛന്‍ പാര്‍ട്ടി സെക്രട്ടറി ആയിരിക്കെ ഇങ്ങനെ ഒരു ആരോപണം വന്നാല്‍ പിന്നെ പൊങ്കാലയ്ക്ക് കുറവുണ്ടാവില്ലല്ലോ...

എന്തിനായിരുന്നു

എന്തിനായിരുന്നു

അത് പിന്നെ ചൈനയ്ക്ക കുറച്ച് പൈസയുടെ ആവശ്യം വന്നാല്‍ സഹായിക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന്. ... പണ്ടേ ചൈനയോട് വല്ലാത്ത സ്‌നേഹമാണ് എന്നൊരു ആരോപണം ഉള്ളതാണല്ലോ!

പേര് പറയാമോ

പേര് പറയാമോ

ആദ്യം പുറത്ത് വന്ന വാര്‍ത്തയില്‍ നേതാവിന്റേയോ മകന്റേയോ പേരുണ്ടായിരുന്നില്ല. അതിപ്പോള്‍ പേടിച്ചിട്ട് കൊടുക്കാതിരുന്നതാണെന്ന് പറയാന്‍ പറ്റുമോ?

ചൈനയേരി....

ചൈനയേരി....

ചൈനയെ പിന്തുണച്ചതോടെ കിട്ടിയ പേരായിരുന്നു ചൈനയേരി... ഇനിയിപ്പോള്‍ എവിടെ നിന്നെടുത്ത് ഈ 13 കോടി കൊടുക്കും എന്നതാണത്രെ ചിന്ത... പാവം ഓഖി ഫണ്ട്!

 കടം വീട്ടാന്‍

കടം വീട്ടാന്‍

13 കോടിയുടെ കടം കിടക്കണ്, ചേട്ടനെ പൊക്കാന്‍ പോലീസ് കച്ചമുറിക്കണ്... ഓഖി ഫണ്ട് കിടക്കുന്നണ്ടല്ലോ എന്നതാണത്രെ ഏകെ ആശ്രയം. പിന്നെ കൂപ്പര്‍ കാറില്‍ പോകാമല്ലോ എന്ന്!

വിപ്ലവം ആണ്... വിപ്ലവം

വിപ്ലവം ആണ്... വിപ്ലവം

ദുബായ് എന്നൊക്കെ പറഞ്ഞാല്‍ മുതലാളിത്ത രാജ്യമാണല്ലോ... അവിടെ ചെന്ന് നടത്തിയ വിപ്ലവ പ്രവര്‍ത്തനത്തിന് ഇങ്ങനെ ട്രോളുന്നത് കഷ്ടമല്ലേ!

സംഘിയും കമ്മിയും

സംഘിയും കമ്മിയും

ഇനിയിപ്പോള്‍ രണ്ട് പേര്‍ക്കും പറഞ്ഞ് നില്‍ക്കാന്‍ കാരണങ്ങളായി. അമിത് ഷായുടെ മോനെ ട്രോളിയാല്‍ കോടിയേരിയുടെ മോനേയും ട്രോളും!

ആരായാലെന്താ...

ആരായാലെന്താ...

അത് ബിനീഷ് കോടിയേരി ആണെന്നായിരുന്നു എല്ലാവരും ആദ്യം കരുതിയത്. പിന്നീടാണ് ആള് മാറിയെന്ന് മനസ്സിലായത്. എന്തായാലും പിരിവ് തുടങ്ങിയേ പറ്റൂ എന്ന്!

ബക്കറ്റ് വേണ്ടിവരും

ബക്കറ്റ് വേണ്ടിവരും

എന്ത് പറഞ്ഞാലും ബക്കറ്റ് പിരിവ് നടത്തുന്ന പാര്‍ട്ടിയല്ലേ... ഇനിയിപ്പോള്‍ ഇതിന് വേണ്ടിയും ബക്കറ്റ് പിരിവ് നടത്തുമോ എന്നാണ് സംശയം.

ജസ്റ്റിസ് ഫോര്‍ ബിനോയ്

ജസ്റ്റിസ് ഫോര്‍ ബിനോയ്

ഇതിപ്പോള്‍ ഹാഷ്ടാഗുകളുടെ കാലം ആണല്ലോ... അധികം താമസിയാതെ ഇങ്ങനെ ഒരു ഹാഷ്ടാഗ് കൂടി കാണാം.... ജസ്റ്റിസ് ഫോര്‍ ബിനോയ് എന്ന്!

അത് മാത്രം പോര

അത് മാത്രം പോര

കക്കാന്‍ മാത്രം പഠിച്ചാല്‍ പോരത്രെ, നില്‍ക്കാന്‍ കൂടി പഠിക്കണം എന്ന്!!! സംഗതി എന്തായാലും ഇതിലും വലിയ ചീത്തപ്പേര് വേറെ വരാന്‍ ഇല്ല.

ഒരച്ഛനും ഈ ഗതി വരുത്തരുതേ...

ഒരച്ഛനും ഈ ഗതി വരുത്തരുതേ...

അത് ശരിയാണ്... ഒരച്ഛനും ഈ ഗതി വരുത്തരുത്. രണ്ട് മക്കളെ കൊണ്ടും ഇത്രയേറെ ചീത്തപ്പേര് കേട്ടിട്ടുള്ള വേറെ ഒരു അച്ഛനും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല!

യുഎഇ പോലീസ്

യുഎഇ പോലീസ്

സിപിഎം നേതാവിന്റെ മകനെതിരെ ആണോ കേസ്... ഒരു സംശയവും വേണ്ട, അത് യുഎഇ പോലീസ് കെട്ടിച്ചമച്ച കേസ് ആയിരിക്കും!

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്

ഈ ആരോപണം നേരിടാന്‍ സിംപിളാണ്... കാരണം തട്ടിപ്പ് നടന്നത് കൊല്ലങ്ങള്‍ക്ക് മുമ്പാണ്. അപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണം ആയിരുന്നല്ലോ... അപ്പോള്‍ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിക്ക് തന്നെ!

ആഗ്രഹങ്ങള്‍

ആഗ്രഹങ്ങള്‍

കോടിയേരിയുടെ ആഗ്രഹങ്ങള്‍ ഇങ്ങനെയൊക്കെ ആണത്രെ.... കൊറിയയെ അമേരിക്കയില്‍ നിന്ന് രക്ഷിക്കണം, മകന്റെ 13 കോടി കടം വീട്ടാന്‍ ബക്കറ്റ് പിരിവ് തുടങ്ങണം!

 നേതാക്കള്‍ക്ക്

നേതാക്കള്‍ക്ക്

അത് ശരിയാണല്ലോ... നേതാക്കളുടെ മക്കള്‍ക്ക് എന്തും ചെയ്യാം. എന്നാല്‍ സാധാരണക്കാരന്‍ എന്തെങ്കിലും വിമര്‍ശിച്ചാല്‍ പിന്നെ പൊങ്കാലയും!

പാവം പിബി

പാവം പിബി

കോടിയേരിയുടെ മകന്‍ 13 കോടി തട്ടിച്ച സംഭവത്തില്‍ ദുബായ് കമ്പനി പോളിറ്റ് ബ്യൂറോയെ ആണ് സമീപിച്ചിട്ടുള്ളത്. വല്ലവനും കാശ് പറ്റിച്ചാല്‍ എന്തിനാണ് ഇവര് പോളിറ്റ് ബ്യൂറോയോട് ചോദിക്കുന്നത്!

കേസ് ഇല്ല... കേസ് ഇല്ല

കേസ് ഇല്ല... കേസ് ഇല്ല

കോടിയേരിയുടെ മകനെതിരെ പോളിറ്റ് ബ്യൂറോക്ക് പരാതിയൊന്നും കിട്ടിയിട്ടില്ല. പിബിക്ക് പരാതി കിട്ടാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് ഉറപ്പല്ലേ!

ഒരു ദിവസം മതി

ഒരു ദിവസം മതി

ഒരു ദുവസം ബക്കറ്റും എടുത്ത് പിരിവിനിറങ്ങിയാല്‍ 13 അല്ല, 50 കോടി രൂപ പിരിച്ചെടുക്കാന്‍ ഉള്ള കഴിവും ജനസമ്മിതിയും ഉള്ള പാര്‍ട്ടിയാണ്!!!

ഫാസിസത്തിനെതിരെ

ഫാസിസത്തിനെതിരെ

ഇനിയിപ്പോള്‍ അങ്ങനെ എന്തെങ്കിലും ഒക്കെ പറയേണ്ടി വരും. ക്യൂബ മുകുന്ദന്ഡ കണ്ട ദുബായ് ഒരു ഫാസിസ്റ്റ്, മുതലാളിത്ത രാഷ്ട്രം ആണല്ലോ!

ആര് പറയും

ആര് പറയും

കേസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അച്ഛന്‍ പറയും എന്ന് മകന്‍... മകന്‍ പറയട്ടേ എന്ന് അച്ഛന്‍... ആരെങ്കിലും ഒന്ന് പറയുമോ ആവോ!

 നിരോധിച്ച നോട്ടുകള്‍

നിരോധിച്ച നോട്ടുകള്‍

എന്തായാലും ബക്കറ്റ് പിരിവിന്റെ കാര്യം ട്രോളന്‍മാര്‍ ഉറപ്പിച്ച മട്ടാണ്. നിരോധിച്ച നോട്ടുകള്‍ വേണ്ടത്രെ!

അച്ഛനും മോനും

അച്ഛനും മോനും

അച്ഛനും മകനും ഇങ്ങനെ പറഞ്ഞ് ഒഴിഞ്ഞാല്‍ എങ്ങനെ ശരിയാകും. 13 കോടി രൂപയുടെ കേസ് അല്ലേ...

 പിഞ്ചു കുഞ്ഞായിരുന്നല്ലേ...

പിഞ്ചു കുഞ്ഞായിരുന്നല്ലേ...

എന്നാലും വൈക്കം വിശ്വനൊക്കെ ഇങ്ങനെ പറഞ്ഞുകളഞ്ഞല്ലോ... പിഞ്ചു കുഞ്ഞായിരുന്നല്ലേ, അത് ആരും അറിഞ്ഞിരുന്നില്ല.

 ദുബായില്‍ ഹര്‍ത്താല്‍

ദുബായില്‍ ഹര്‍ത്താല്‍

ദുബായ് കമ്പനിയാണോ ബിനോയ്‌ക്കെതിരെ പരാതി കൊടുത്തത്... എങ്കില്‍ നാളെ ദുബായ് ഉള്‍പ്പെടെ എല്ലാ എമിറേറ്റ്‌സിലും സിപിഎം ഹര്‍ത്താല്‍ ആയിരിക്കും!

ബൂര്‍ഷ്വയെ തോല്‍പിക്കാന്‍

ബൂര്‍ഷ്വയെ തോല്‍പിക്കാന്‍

ബൂര്‍ഷ്വയെ തോല്‍പിക്കാന്‍ ബൂര്‍ഷയുടെ അച്ഛന്‍ ആകണം എന്നല്ലേ കൈതേരി സഹദേവന്‍ പറഞ്ഞത്. ഇപ്പോഴാണത്രെ സംഗതി പലര്‍ക്കും പിടികിട്ടിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+