കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിയെ വലിച്ച് താഴെ ഇടാന്‍ വന്ന അമിട്ട് കെടക്കണ കിടപ്പ് കണ്ടാ'; ട്രോളുകളില്‍ നിറഞ്ഞ് അമിത് ഷായും

Google Oneindia Malayalam News

കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ ബിജെപി നേതാക്കളാണ് ട്രോളന്‍മാരുടെ പ്രധാന ഇര. നിലപാട് മാറ്റത്തിന്റെ പേരില്‍ ആദ്യം സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയായിരുന്നു നിരന്തരം ട്രോളുകള്‍ക്ക് ഇരയായിക്കൊണ്ടിരുന്നത്. പിന്നീട് യതീഷ് ചന്ദ്ര നോക്കി പേടിപ്പിച്ച എന്‍ രാധാകൃഷ്ണനും അറസ്റ്റിലായ കെ സുരേന്ദ്രനും ട്രോളുകള്‍ക്ക് കഥാപാത്രങ്ങളായി.

ഇതു വരെ സംസ്ഥാന ബിജെപി നേതാക്കളായിരുന്നു ട്രോളുകളിലൂടെ പരിഹസിക്കപ്പെട്ടെതെങ്കില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് ഇന്ന് ട്രോളന്‍മാരുടെ പ്രധാന ഇര. മിസോറാമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അമത് ഷാ ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങുന്നതിനിടെ നിലത്ത് വീണതാണ് ട്രോളുകള്‍ക്ക് പിന്നിലെ ഹേതു.

മിസോറാമില്‍

മിസോറാമില്‍

മിസോറാമില്‍ ബിജെപിയുടെ പ്രചരണത്തിനായി നിരവധി ദേശീയ നേതാക്കളാണ് സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ ആയിരുന്നു കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രചരണത്തിനായി മിസോറാമില്‍ എത്തിയത്

ഹെലിക്കോപ്റ്ററില്‍ നിന്ന്

ഹെലിക്കോപ്റ്ററില്‍ നിന്ന്

ഗ്രൗണ്ടില്‍ ലാന്‍ഡ് ചെയ്ത ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമിത് ഷാ അടിതെറ്റി വീഴുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറാലായി കൊണ്ടിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുന്നത്.

വലിച്ച് താഴെ ഇടും

വലിച്ച് താഴെ ഇടും

ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരിക്കെ കേരളത്തില്‍ എത്തിയ അമിത് ഷാ കേരള സര്‍ക്കാറിനെ വലിച്ച് താഴെ ഇടുമെന്ന് പറഞ്ഞിരുന്നു. അമിത്ഷായുടെ വീഴിച്ചയെ അദ്ദേഹത്തിന്റെ തന്നെ വാക്കു വെച്ചാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്.

കെടക്കണ കിടപ്പ് കണ്ടാ

കെടക്കണ കിടപ്പ് കണ്ടാ

കേരള മുഖ്യമന്ത്രിയെ വലിച്ച് താഴെ ഇടാന്‍ വന്ന് ആളാ.. കെടക്കണ കിടപ്പ് കണ്ടാ.. കണ്ടാല്‍ സഹിക്കൂല..

സംഘ മിത്രമേ.

സംഘ മിത്രമേ.

.ദേശീയ നേതാവിന് എന്ത് പറ്റിയതാണ് സംഘ മിത്രമേ.. പിണറായിലെ വലിച്ചു താഴെ ഇടാന്‍ വന്നതാ ഹെലിക്കോപ്റ്ററില്‍ നിന്ന് തല കുത്തി വീണു.

വീണ ഷായ്ക്ക് അറിയാം

വീണ ഷായ്ക്ക് അറിയാം

അമിതാഷുടെ വീഴ്ച്ചയുടെ ദൃശ്യങ്ങള്‍ പുറത്തു വിടുന്നു.. നമുക്ക് ഇവിടുന്ന് ചിരിച്ചാല്‍ മതി വീണ ഷായ്ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്.. എലിക്ക് പ്രാണ വേദന പൂച്ചക്ക് തുള്ളിക്കളി..

അടി തെറ്റിയാല്‍ ആനയും വീഴും

അടി തെറ്റിയാല്‍ ആനയും വീഴും

അടി തെറ്റിയാല്‍ ആനയും വീഴും.. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ് ചാണക്യനാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല അടി തെറ്റിയാല്‍ ആരായാലും വീഴും.

ഷാജിയെ അങ്ങ് എടുത്തോളണമെ

ഷാജിയെ അങ്ങ് എടുത്തോളണമെ

പിണറായിയെ വലിച്ചു താഴെ ഇടാന്‍ കഴിഞ്ഞതുമില്ല തന്റെ ദേഹത്ത് മണ്ണ് പറ്റുകയും ചെയ്തു.. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ ദൈവെ.. ഷാജിയെ അങ്ങ് എടുത്തോളണമെ..

കെ സുരേന്ദ്രനെ മറന്നില്ല

കെ സുരേന്ദ്രനെ മറന്നില്ല

അമിത് ഷായുടെ വീഴ്ച്ചക്കിടയിലും ട്രോളന്‍മാര്‍ കെ സുരേന്ദ്രനെ മറന്നില്ല. സന്നിധാനത്തെ നിരോധനാജ്ഞ ലംഘിച്ച കേസില്‍ നിന്നും ജമ്യം നേടി പുറത്തു പോവാന്‍ നോക്കുന്ന സുരേന്ദ്രന്‍.. അപ്പോള്‍ തന്നെ മറ്റു കേസുകളില്‍ കുടുക്കുന്ന പോലീസ്..

കൊടുങ്ങല്ലൂര്‍ ഗവര്‍ണ്ണര്‍

കൊടുങ്ങല്ലൂര്‍ ഗവര്‍ണ്ണര്‍

ദേ മ്മടെ കൊടുങ്ങല്ലൂര്‍ ഗവര്‍ണ്ണര്‍.. നാട്ടിലെ കേസുകള്‍ മുഴുവന്‍ ഏറ്റെടുത്ത സ്ഥിതിക്ക് ജി എന്റെ കള്ള നോട്ട് കേസ് കൂടി ഏറ്റെടുക്കണം.. ഒരു അപേക്ഷയാണ്..

സിസിടിവി

സിസിടിവി

ഈ സിസിടിവി കൊണ്ട് ജീവിക്കാന്‍ വയ്യാതായി.. ഇരുമുടിക്കെട്ട് നിലത്തിട്ടത് സിസിടിവി അല്ലേ പിടിച്ചത്.. അത് കൊണ്ട് അതെന്തായാലും നിരോധിക്കണം.. സിസിടിവിയിലെ ആദ്യത്തെ 'സി' കമ്യൂണിസ്റ്റ് ആണോ.

അയപ്പന്‍ തരുമെടോ

അയപ്പന്‍ തരുമെടോ

അയ്യപ്പനെ സംരക്ഷിക്കാനുള്ള പോരാട്ടമാവുമ്പോള്‍ സുരക്കുള്ളു നീതിയൊക്കെ അയപ്പന്‍ തരുമെടോ..ഇപ്പോ തല്‍ക്കാലം അകത്ത് കിടക്ക്..

ഒരു മയവും ഉണ്ടാവില്ല

ഒരു മയവും ഉണ്ടാവില്ല

നേതാക്കന്‍മാര്‍ക്കെതിരെ ഇങ്ങനത്തെ കേസ് ആണ് എടുക്കുന്നതെങ്കില്‍ പാവം അണികള്‍ക്കെതിരെ ഒരു മയവും ഉണ്ടാവില്ലല്ലോ എന്റെ അയ്യപ്പാ...

വി മുരളീധരന്‍

വി മുരളീധരന്‍

ട്രോള്‍ രംഗത്തേക്ക് പുതുതായി ചേര്‍ക്കപ്പെട്ട ബിജെപി നേതാവാണ് വി മുരളീധരന്‍.. കോടതി നിര്‍ദ്ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന വി മുരളീധരന്റെ പഴയ പ്രസ്താവന സോഷ്യല്‍ മീഡിയ ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും ലേറ്റസ്റ്റ്

ഏറ്റവും ലേറ്റസ്റ്റ്

അതിനിടെയാണ് ട്രോളന്‍മാര്‍ക്ക് പുതിയ വിഷയം ബിജെപിയില്‍ നിന്ന് തന്നെ കിട്ടുന്നത്.. ഇന്ത്യയില്‍ പല വന്‍കിട കമ്പനികളേക്കാളും പരസ്യത്തിന് പണം ചിലവഴിക്കുന്നത് ബിജെപിയാണെന്നുള്ള വാര്‍ത്തയാണ് ബിജെപിയെ ട്രോളാനുള്ള ആയുധമായി ഏറ്റവും ലേറ്റസ്റ്റായി ഉപയോഗിക്കപ്പെടുന്നത്.

English summary
social media trolls on amit shah falls chopper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X