Get Updates
Get notified of breaking news, exclusive insights, and must-see stories!

എടാ എല്‍ദോ, നിന്നെ സിനിമേലെടുത്തു... നയപ്രഖ്യാപനത്തിനിടെ ഉറങ്ങിയ എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: പതിവ് താരങ്ങളെയൊക്കെ ട്രോളി മടുത്തിരിക്കുകയായിരുന്നു ട്രോളന്മാര്‍. നിരാശരായിരിക്കുന്ന ട്രോളന്‍മാര്‍ക്ക് മുന്നിലേക്ക് ചാടി വീണു കൊടുത്തിരിക്കുകയാണ് പെരുമ്പാവൂര്‍ എംല്‍എ എല്‍ദോസ് കുന്നപ്പള്ളി. നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുമ്പോള്‍ ബോധം കെട്ടുറങ്ങുന്ന എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോട്ടോയാണ് ട്രോളര്‍മാരുടെ കയ്യില്‍ കിട്ടിയത്. എംഎല്‍എ ചുരുണ്ടുകൂടി ഉറങ്ങുന്നത് മെട്രോവാര്‍ത്ത പത്രത്തിലാണ് അച്ചടിച്ച് വന്നത്.

എല്‍ദോസ് കുന്നപ്പള്ളിയുടെ കൂടെ ട്രോളര്‍മാരുടെ ഇഷ്ട താരം വിടി ബല്‍റാമുണ്ട്. ബാക്കി കാര്യം പിന്നെ പറയേണ്ടല്ലോ. നിയമസഭയിലിരുന്ന് ഉറങ്ങുന്ന എല്‍ദോസ് കുന്നപ്പള്ളിയുടെയും വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന വിടി ബല്‍റാമിന്‍റെയും ചിത്രം പുറത്തായതോടെ ട്രോളര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും പരിഹസിച്ച് ട്രോളുകള്‍ ഇറക്കി കഴിഞ്ഞു.

എന്നാല്‍ ഇതില്‍ പരിഹസിക്കാനിത്ര എന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്. വിഎസ് വരെ നിയമസഭയില്‍ ഉറങ്ങിയിട്ടുണ്ട്. ബലറാമും എല്‍ദോസുമായതുകൊണ്ടാണോ ഇത്ര ആവേശമെന്നാണ് അവരുടെ ചോദ്യം.

എല്‍ദോ നിന്നെ സിനിമയിലെടുത്തേ

എല്‍ദോ നിന്നെ സിനിമയിലെടുത്തേ

നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുമ്പോള്‍ പെരുമ്പാവൂര്‍ എംഎല്‍ ഉറങ്ങിയതാണ് ട്രോളര്‍മാര്‍ക്ക് ചാകരയായിരിക്കുന്നത്. പുതുമുഖത്തെ ഇരയായി കിട്ടിയതിന്റെ സന്തോഷത്തിലാണ് അവര്‍.

സഹനടന്‍ വിടി ബല്‍റാം

സഹനടന്‍ വിടി ബല്‍റാം

കുന്നപ്പള്ളിക്കൊപ്പം ഇരിക്കുന്ന വിടിയെയും ട്രോളര്‍മാര്‍ വിട്ടിട്ടില്ല. കൂട്ടുകാരന്റെ കൂര്‍ക്കം വലി കാരണം ഉറങ്ങാന്‍ പറ്റാത്ത സഹമുറിയന്റെ അവസ്ഥയാണത്രേ വിടിയ്ക്ക്

കാറ്റില്‍ ഒടിഞ്ഞ വാഴ

കാറ്റില്‍ ഒടിഞ്ഞ വാഴ

ചാഞ്ഞ് കിടന്നുറങ്ങുന്ന കുന്നപ്പള്ളി കാറ്റിലും മഴയിലും ഒടിഞ്ഞ വാഴ പോലെയാണെന്നാണ് ട്രോളര്‍മാരുടെ പരിഹാസം

സര്‍ക്കാര്‍ സ്‌കൂളിലെ ഉറക്കം

സര്‍ക്കാര്‍ സ്‌കൂളിലെ ഉറക്കം

പണ്ടത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ആദ്യ പിരിയഡില്‍ തന്നെ ഉറങ്ങുന്നത് പോലെയാണത്രേ എംല്‍എയുടെ ഉറക്കം

ധോണിക്കും ഒരു കൊട്ട്‌

ധോണിക്കും ഒരു കൊട്ട്‌

ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ധോണിയുടെ ബാറ്റിംഗ് കണ്ടാല്‍ ഇതിലും നന്നായി ഉറങ്ങും

ബാക് ബഞ്ചേഴ്‌സ്

ബാക് ബഞ്ചേഴ്‌സ്

പരീക്ഷാ ഹാളിലെ പിന്നിലെ ബഞ്ചിലെ സ്ഥിതിയും ഇത് തന്നെ

പാവം ബലറാമേട്ടന്‍

പാവം ബലറാമേട്ടന്‍

വിടി ബലറാം സീക്രട്ട് ഗ്രൂപ്പില്‍ ചിലപ്പോ ഇങ്ങനെ പോസ്റ്റിയേക്കും

ആ സ്റ്റോപ് കഴിഞ്ഞു

ആ സ്റ്റോപ് കഴിഞ്ഞു

ബസ്സില്‍ മാത്രമല്ല നിയമസഭയിലും ഇതാണ് അവസ്ഥ

കൂര്‍ക്കം വലിക്ക് കൂട്ടുണ്ട്...

കൂര്‍ക്കം വലിക്ക് കൂട്ടുണ്ട്...

പേടിക്കേണ്ട ഉണ്ണീ... കൂര്‍ക്കം വലിക്കാന്‍ ഒരു കമ്പനി തരാം, കൂര്‍ക്കം വലിയില്‍ സീനിയോറിറ്റി ഇല്ല.

കാന്റി ക്രഷ് കളിക്കാനറിയാമോ

കാന്റി ക്രഷ് കളിക്കാനറിയാമോ

ഉറങ്ങാതെ രാത്രി കാന്റി ക്രഷ് കളിച്ചിരിക്കുന്നവര്‍ക്കായി നയപ്രസംഗത്തിന്റെ ഓഡിയോ പുറത്തിറക്കുന്നുണ്ട്‌

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+