വിജിലന്‍സിനെ പോലും പൊങ്കാലയിടാന്‍ 'ഏട്ടന്‍' ഫാന്‍സ്... ആനക്കൊമ്പില്‍ ട്രോള്‍ പെരുമഴ!!!
തിരുവനന്തപുരം: പുലിമുരുകന്‍ സിനിമയ്ക്ക് നെഗറ്റീവ് റിവ്യു എഴുതിയ വീട്ടമ്മയെ പൊങ്കാലയിട്ട് അലങ്കോലമാക്കിയവാരാണ് മോഹന്‍ലാല്‍ ഫാന്‍. അപ്പോള്‍ പിന്നെ മോഹന്‍ലാലിനെതിരെ ആനക്കൊമ്പ് കേസില്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടാല്‍ അവര്‍ അടങ്ങിയിരിക്കുമോ?
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ അകത്താകുമോ? വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവ്
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കുടുങ്ങും...? ഇതാ കാരണങ്ങള്‍; 'കണ്ണുണ്ണി' ആക്കിയ തിരുവഞ്ചൂരും
ഇപ്പോള്‍ തന്നെ അവര്‍ പ്രകോപിതരാണ്. എന്നാല്‍ വീട്ടമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പൊങ്കാലയിട്ടതുപോലെ വിജിലന്‍സിനെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? പറ്റുമെന്നാണ് ട്രോളേഴ്‌സ് പറയുന്നത്.
എന്തായാലും ട്രോളേഴ്‌സ് ലാലേട്ടന്‍ ഫാന്‍സിനെ വെറുതേ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ട്രോളുകളുടെ ചാകരയാണ് ട്രോള്‍ ഗ്രൂപ്പുകളില്‍...

വിജിലന്‍സിന്റെ എഫ്ബി പേജ്
എവിടെടാ വിജിലന്ഡസിന്റെ എഫ്ബി പേജ് എന്നാണത്രെ ലാലേട്ടന്‍ ഫാന്‍സ് ചോദിക്കുന്നത്. ആ പേജ് ഒന്ന് കണ്ട് കിട്ടിയിട്ട് വേണം പൊങ്കാല തുടങ്ങാന്‍.

നല്ല ബെസ്റ്റ് ടൈം
പുലിമുരുകന്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്, ഒപ്പവും സൂപ്പര്‍ ഹിറ്റ്. അങ്ങനെ ലാലേട്ടന്‍ നല്ല സുഖത്തിലിരിക്കുമ്പോഴാണ് വിജിലന്‍സിന്റെ ത്വരിത പരിശോധന. നല്ല ബെസ്റ്റ് ടൈം!!!

അതുക്കും മേലെ
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ബാര്‍കോഴ, സരിത കേസ്... അതൊന്നും അല്ല.. അതുക്കും മേലെ... അത് തന്നെ ആനക്കൊമ്പ് കേസ്!!!

പെട്ടുപോയി
ചുറ്റിലും ഇക്ക ഫാന്‍സ്. അതിനിടയില്‍ ഒരു ഏട്ടന്‍ ഫാന്‍. ടിവിയില്‍ ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിതപരിശോധന എന്ന വാര്‍ത്ത. എന്തായിരിക്കും അവസ്ഥ!!!

ഇതാണ് അവസ്ഥ
മോഹന്‍ലാലിനെതിരെ ആനക്കൊമ്പ് കേസില്‍ ത്വരിത പരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടതിന് ശേഷം ഏട്ടന്‍ ഫാന്‍സിന്റെ ഭാവം ഇങ്ങനെ ആണത്രെ!!!

ആരേയും ഒഴിവാക്കില്ല
വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ എങ്ങാനും ഇവര്‍ കണ്ട് പിടിച്ചാലുണ്ടല്ലോ... പിന്നെ നോക്കണ്ട... അവരുടെ അച്ഛനേയും അമ്മയേയും എന്ന് വേണ്ട അകന്ന ബന്ധത്തിലുള്ള അപ്പൂപ്പനെ പോലും വെറുതേ വിടില്ല!!!

എവിടന്ന് വന്നു
കുറച്ച് കാലത്തിന് ശേഷം രണ്ട് സിനിമകള്‍ സൂപ്പര്‍ ഹിറ്റായതിന്റെ ആവേശത്തില്‍ ഫാന്‍സ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ വിജിലന്‍സ് അന്വേഷണം എവിടന്ന് കയറി വന്നു!!!

കേസ് എടുത്തോ
ലാലേട്ടനെതിരെ വിജിലന്‍സ് കേസ് എടുത്തോ... എന്നാല്‍ പിന്നെ വിജിലന്‍സിന്റെ പേജില്‍ പൊങ്കാലയിട്ട് പ്രതികരിച്ചേക്കാം!!!

കൊമ്പന്‍
മലയാള സിനിമയിലെ കൊമ്പനാണ് ലാലേട്ടന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. കൊമ്പന്റെ വീട്ടില്‍ ആനക്കൊമ്പല്ലാതെ വേറെ എന്ത് ഉണ്ടാകാനാണ് എന്നാണ് ഫാന്‍സിന്റെ ചോദ്യം.

കേട്ടറിവിനേക്കാള്‍
കേട്ടറിവിനേക്കാള്‍ വലുതനാണ് മുരുകനെന്ന സത്യം എന്നാണല്ലോ പുലിമുരുകനില്‍ മൂപ്പന്‍ പറഞ്ഞത്. സത്യത്തില്‍ ആ ഡയലോഗ് ഇങ്ങനെ ആണത്രെ- കേട്ടറിവിനേക്കാള്‍ വലുതാണ് ആനക്കൊമ്പ് മോഷണം എന്ന സത്യം!!!

പ്രചണ്ഡ ഫാന്‍
ഏട്ടന്‍ ഫാന്‍സിന്റെ ഇപ്പോഴത്തെ ഏറ്രവും വലിയ സംശയം എന്താണെന്നോ... വിജിലന്‍സ് പ്രചണ്ഡ ഫാന്‍ ആണോ എന്നാണ്!!!

വണ്ടിയോടിച്ചാല്‍ മതി
സംഗതി ആന്റണി പെരുമ്പാവൂരിനെ ഉദ്ദേശിച്ചാണ്. ഇനിയിപ്പോ വരയന്‍പുലിയെ പിടിച്ചതിനും കേസ് വരുമോ എന്നാണേ്രത പേടി!!!












Click it and Unblock the Notifications