Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് പഴയ നോട്ട് മാറിയെടുത്തു, അച്ഛന്റെ കല്യാണത്തിന് മീനാക്ഷി 'ലീവ്'... വിവാഹത്തിന് പൊങ്കാല

ദിലീപിനേയും കാവ്യയേയും മാത്രമല്ല, ദിലീപിന്‍റെ മകള്‍ മീനാക്ഷിയേയും ട്രോളേഴ്സ് വെറുതേ വിട്ടില്ല എന്നതാണ് കഷ്ടം

സോഷ്യല്‍ മീഡിയയ്ക്ക് ഇപ്പോള്‍ എന്തെന്നോ ഏതെന്നോ ഒരു വിഷയമേ അല്ല. ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളാണെങ്കില്‍ പോലും അതില്‍ ട്രോളുകളിറക്കും.

കാവ്യയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളി, പൊങ്കാല... മഞ്ജുവിന്റെ ഫേസ്ബുക്കില്‍ സ്നേഹ പ്രവാഹം; നാണമില്ലേ

എന്നാല്‍ ഐസിയുവും ട്രോള്‍ മലയാളവും മലയാളം നോട്ടി ട്രോളും ഒക്കെ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. വ്യക്തിപരമായി ആക്ഷേപിക്കുന്ന ട്രോളുകളൊന്നും അവര്‍ അനുവദിച്ചില്ല.

പക്ഷേ ഇവര്‍ മാത്രമല്ലല്ലോ സോഷ്യല്‍ മീഡിയയിസെ ട്രോളേഴ്‌സ്. ദിലീപിനേയും കാവ്യ മാധവനേയും പൊങ്കാലയിടുന്ന കാര്യത്തില്‍ മറ്റുപലരും ഒരു ദയയും കാണിച്ചില്ല. എന്തിന് , ദിലീപിന്റെ മകള്‍ മീനാക്ഷി പോലും ട്രോളിന് ഇരയായി.

 എന്താ ഇത്

എന്താ ഇത്

മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജാണ്. ട്രോളന് കാര്യമായിട്ട് ഒന്നും ചെയ്യേണ്ടി വന്നില്ല... പത്രം തന്നെ ട്രോളാക്കിയതുപോലെയുണ്ട്!!!

 എല്ലാം വിശ്വസിച്ചു

എല്ലാം വിശ്വസിച്ചു

പണ്ട് ദിലീപ് എന്തൊക്കെ പറഞ്ഞതാണെന്ന് ഓര്‍മയുണ്ടോ എന്നാണ് ട്രോളേഴ്‌സ് ചോദിക്കുന്നത്. സുഹൃത്ത്, അനിയത്തിയെ പോലെ... ഇപ്പോള്‍ എന്തായി?

 ചോദിക്കുമോ?

ചോദിക്കുമോ?

രണ്ട് കലാതിലകങ്ങളെ വിവാഹം കഴിച്ച മലയാളിയുടെ പേരെന്താ? ഇനിയിപ്പോള്‍ പിഎസ് സി പരീക്ഷയ്ക്ക് ഇങ്ങനെ ഒരു ചോദ്യവും പ്രതീക്ഷിക്കാന്‍ പറ്റുമോ?

 വിളിച്ചില്ലല്ലോ

വിളിച്ചില്ലല്ലോ

വിവാഹ മോചനം കഴിഞ്ഞാലും അടുത്ത സുഹൃത്തുക്കളായി തുടരും എന്നായിരുന്നു മഞ്ജു പറഞ്ഞത്. പക്ഷേ മഞ്ജുവിനെ ദിലീപ് വിവാഹത്തിന് വിളിച്ചില്ല. മൈ ബോസ് സിനിമയിലെ ആ സീന്‍ ഓര്‍മ വരുന്നുണ്ടോ?

 അതിനാണ് സ്‌കോപ്പ്

അതിനാണ് സ്‌കോപ്പ്

ഇത്രയും നാള്‍ ദിലീപ് - കാവ്യ വിവാഹം വച്ചായിരുന്നു കഥകള്‍. ഇനിയിപ്പോള്‍ അവരുടെ ബന്ധം ഉലയുന്നതിനെ കുറിച്ചാകാമല്ലേ... മനോരമയ്ക്കാണ് ട്രോള്‍!!!

 അടൂരിന്റെ സിനിമ

അടൂരിന്റെ സിനിമ

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയാണ് 'പിന്നെയും' ദിലീപും കാവ്യയും ആണ് അഭിനേതാക്കള്‍. വെറും ഒരു പ്രണയകഥയല്ല ഇത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്നാണ് ചോദ്യം.

ഇന്ത്യക്കാരാണല്ലോ

ഇന്ത്യക്കാരാണല്ലോ

കാവ്യ സഹോദരിയെ പോലെയാണെന്നല്ലേ ദിലീപ് ആദ്യം പറഞ്ഞിരുന്നത്. എന്നിട്ടിപ്പോ കല്യാണം കഴിച്ചോ? അതിപ്പോ എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോരന്‍മാരണല്ലോ അല്ലേ

 പാവപ്പെട്ടവരാണെങ്കിലോ

പാവപ്പെട്ടവരാണെങ്കിലോ

ഇതിപ്പോ സിനിമാക്കാര്‍ രണ്ടാ ംവിവാഹം കഴിച്ചപ്പോള്‍ വലിയ ആഘോഷം. വല്ല പാവപ്പെട്ടവനും ആണ് ഇങ്ങനെ വിവാഹം കഴിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥ്ിതി!!!

 മമ്മൂക്ക പറഞ്ഞത്

മമ്മൂക്ക പറഞ്ഞത്

പണ്ട് ദിലീപിന്റെ ഒരു കല്യാണത്തിന് പോയതാ...ഇപ്പോ ഇതാ വീണ്ടും. ദയവ് ചെയ്ത് ഇനിയും രണ്ട് പേരും കല്യാണത്തിന് വിളിക്കല്ലേ എന്നാണത്രെ മമ്മൂക്ക അപേക്ഷിച്ചത്.

 അതൊക്കെ മറന്നോ

അതൊക്കെ മറന്നോ

പണ്ട് ഗോസിപ്പുകള്‍ ഓരോന്നായി വരുന്ന സമയത്ത് എന്തൊക്കെയാ പറഞ്ഞിരുന്നത്. ഇപ്പോ എന്തായി എന്നാണ് ട്രോളേഴ്‌സിന്റെ സംശയം.

 മോദിജിയും

മോദിജിയും

ദിലീപ്-കാവ്യ വിവാഹം വന്നതോടെ മലയാള മാധ്യമങ്ങളെല്ലാം നോട്ട് നിരോധനം മറന്നു. അപ്പോള്‍ ആര്‍ക്കായിരിക്കും സന്തോഷം!!!

 സെലിനും ജോര്‍ജ്ജും

സെലിനും ജോര്‍ജ്ജും

പ്രേമത്തിലെ സെലിനും ജോര്‍ജ്ജും അവസാനം കല്യാണം കഴിച്ചതുപോലെ ആണത്രെ ദിലീപും കാവ്യും കല്യാണം കഴിച്ചത്. എന്താല്ലേ...

 മോളുടെ സമ്മതം

മോളുടെ സമ്മതം

മകളുടെ സമ്മതം കിട്ടിയതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് എന്നാണ് ദിലീപ് പറഞ്ഞത്. അതിന് ആ കുട്ടിയെ ട്രോളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

 അച്ചന്റെ കല്യാണം

അച്ചന്റെ കല്യാണം

സാധാരണഗതിയില്‍ ഇങ്ങനെ ഒരു മറുപടി ചിരിപ്പിക്കേണ്ടതാണ്. എന്നാല്‍ മീനാക്ഷിയുടെ കാര്യത്തില്‍ ഇങ്ങനെ ഒരു ട്രോള്‍ ഇറക്കുന്നതില്‍ എത്രത്തോളം നീതിയുണ്ടെന്ന് ചോദിക്കേണ്ടി വരും.

 മരണ മാസ്സ് ആണ്

മരണ മാസ്സ് ആണ്

ഇഷ്ടം എന്ന ചിത്രത്തില്‍ അച്ഛന്‍ വിവാഹം നടത്തുന്ന മകന്‍ പവന്‍ ആയിട്ടാണ് ദിലീപ് വേഷമിട്ടത്. എന്നാല്‍ ജീവിതത്തില്‍ അച്ഛന്റെ വിവാഹത്തിന് സമ്മതം മൂളിയ മീനാക്ഷിയല്ലേ മരണ മാസ്സ്

 ഇനിയും ഞെട്ടണോ

ഇനിയും ഞെട്ടണോ

ഈ വാര്‍ത്ത പലതവണ കേട്ട് ഞെട്ടിയതാണ് മലയാളികള്‍. ഇനിയും ഞെട്ടാന്‍ മലയാളിക്കെന്താ ഭ്രാന്താണോ?

 വീണ്ടും

വീണ്ടും

മീനാക്ഷിയുടെ തീരുമാനം എന്തായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. അപ്പോള്‍ പിന്നെ മീനാക്ഷി പറയുന്നത് വിശ്വസിക്കുകയല്ലേ തരമുള്ളൂ. പിന്നേയും എന്തിനാണ് മീനാക്ഷിയെ ഇങ്ങനെ ട്രോളുന്നത്.

കിച്ചന്‍ ട്രഷര്‍

കിച്ചന്‍ ട്രഷര്‍

മഞ്ജു വാര്യര്‍ കിച്ചന്‍ ട്രഷറിന്‍രെ പരസ്യത്തില്‍. കാവ്യ മാധവന്‍ നിറപറയുടെ പരസ്യത്തില്‍. ഇനി മീനാക്ഷിയെങ്ങാനും ഇങ്ങനെ ചോദിക്കുമോ?

 പിരിച്ചുവിടുമോ

പിരിച്ചുവിടുമോ

ഇത്രയും കാലം കാവ്യ-ദിലീപ് ബന്ധത്തെ കുറിച്ച് വാര്‍ത്ത എഴുതിയിരുന്ന ആ ലേഖകരെ ഇനി എന്ത് ചെയ്യും? പിരിച്ചുവിുമോ?

 സുരേന്ദ്രന്‍

സുരേന്ദ്രന്‍

ദിലീപ്-കാവ്യ വിവാഹദിനത്തില്‍ മഞ്ജു വാര്യരുടെ ചിത്രം പോസ്റ്റ് ചെയ്ത ആളാണ് ബിജെപി നേതാവ്. സത്യമേവജയതേ എന്നായിരുന്നു എഴുതിയത്. അപ്പോള്‍ പിന്നെ ട്രോളാതെ പറ്റുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+